Jump to content

താൾ:CiXIV128a 1.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮

ചൊദിച്ചതിന്നു ഇതാ കുടിക്ക കൎത്താവെ എന്നവൾ ചൊല്ലി ഒട്ടകങ്ങളും
കുടിച്ചു തീരുവൊളം ഞാൻ കോരി ഒഴിക്കാം എന്നു പറഞ്ഞു ബദ്ധപ്പെട്ടു പാ
ത്തിയിൽ വെള്ളം ഒഴിച്ചു-ആയതു കണ്ടാറെ അവൻ അത്ഭുതപ്പെട്ടു മിണ്ടാ
തെ പാൎത്തശെഷം പൊൻ കൊണ്ടുള്ള മൂക്കുത്തിയെയും കൈവളകളെയും
കൊടുത്തു നീ ആരുടെ പുത്രി എന്നും നിങ്ങളുടെ വീട്ടിൽ പാൎപ്പാൻ സ്ഥലമു
ണ്ടൊഎന്നുംചൊദിച്ചതിന്നു അവൾ നാഹൊരുടെ പുത്രനായ ബെതുവെൽ
എന്റെ അഛ്ശൻ വീട്ടിൽ പാൎപ്പാൻ സ്ഥലം ഉണ്ടു എന്നവൾ പറഞ്ഞത്‌കെ
ട്ടു അവൻ തലകുമ്പിട്ടു യഹോവയെ വന്ദിച്ചു പറഞ്ഞു അബ്രഹാമുടെ
ദൈവമെ നിന്റെ കരുണയും സത്യവും യജമാനനിൽ നിന്നു നീക്കാതെ
അവന്റെ വംശക്കാരുടെ ഭവനത്തിൽ എന്നെ പ്രവെശിപ്പിച്ചത്‌
കൊണ്ടു ഞാൻ സ്തുതിക്കുന്നു-എന്നു പറഞ്ഞു വീട്ടിൽ ചെന്നു പാൎത്തു-അവളു
ടെ അഛനൊടും അനുജനൊടും വൎത്തമാനമെല്ലാം പറഞ്ഞു ഭക്ഷിക്കും
മുമ്പെ വിവാഹകാൎയ്യംനിശ്ചയിക്കയും ചെയ്തു-

പിറ്റെ ദിവസം രാവിലെ യജമാനന്റെ നാട്ടിൽ എന്നെ പറഞ്ഞയക്കെ
ണം എന്നവൻ പറഞ്ഞപ്പൊൾ നീ ൟ പുരുഷനൊടു കൂടെ പൊകാമൊ എ
ന്ന്‌റിബെക്കയെ വിളിച്ചു ചൊദിച്ചു പൊകാം എന്നു അവൾ സമ്മതിച്ചു പറ
ഞ്ഞതിന്നു നീ കൊടി ജനങ്ങൾ്ക്ക മാതാവായി തീരുക എന്നു അവളെ അനു
ഗ്രഹിച്ച ശെഷം എലിയസെർ അവളെ കൂട്ടി കൊണ്ടു യജമാനൻ പാൎക്കു
ന്ന ദെശത്തെക്ക മടങ്ങി ചെന്നെത്തിയപ്പൊൾ ൪൦ വയസ്സുള്ള ഇസ്ഹാക്ക അവ
ളെ വിവാഹം കഴിച്ചു അമ്മയുടെ മരണ ദുഃഖം തീരുകയും ചെയ്തു-

൧൩. യാക്കൊബുംഎസാവും.

ഇസ്ഹാക്കിന്നു‌ ൬൦ വയസ്സായപ്പൊൾ റിബെക്കാ ഗൎഭം ധരിച്ചു ഇരട്ട കുട്ടികളെ പ്ര
സവിച്ചു-മൂത്തവന്നു എസാവു എന്നും ഇളയവന്നു യാക്കൊബ എന്നും പെർ വി
ളിച്ചു-എസാവു നായാട്ടുകാരനായി കാട്ടിൽ സഞ്ചരിച്ചു പലവിധ മാംസങ്ങളെ
കൊണ്ടു വന്നു അഛ്ശന്നു പ്രസാദം വരുത്തി-യാക്കൊബ പിതാക്കന്മാരുടെ മുറപ്ര
കാരം കൂടാരങ്ങളിൽ പാൎത്തുആടുകളെയും മറ്റും മെച്ചു ദൈവഭക്തനും മാതൃ


3

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/22&oldid=189433" എന്ന താളിൽനിന്ന് ശേഖരിച്ചത്