Jump to content

താൾ:CiXIV128a 1.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭

അവകാശമായി തന്നാൽ ഭാൎയ്യയെ കുഴിച്ചിടാം എന്നു പറഞ്ഞപ്പൊൾ ഞ
ങ്ങളുടെ ഗുഹകളിൽ നിണക്കിഷ്ടമായ്തിൽ മരിച്ചവളെ കുഴിച്ചിടുക ഞങ്ങ
ൾ വിരൊധിക്കയില്ല-എന്നവർ പറഞ്ഞാറെ വില കൊടുക്കാതെ ഒരു നിലം
എടുപ്പാൻ മനസ്സില്ലായ്ക‌കൊണ്ട്തന്റെ ഇഷ്ടപ്രകാരം ഹെബ്രൊനിലു
ള്ള ഒരു ഗുഹയെയും തൊട്ടത്തെയും അബ്രഹാമിന്നു കൊടുത്തു ജന്മവി
ല ൪൦൦ ഉറുപ്പിക തൂക്കം വെള്ളി വാങ്ങി-അതിന്റെ ശെഷം അബ്രഹാം
തന്റെ ഭാൎയ്യയായ സാറയെ മമ്രെക്കു നെരെയുള്ള മക്ഫെല എന്ന ഗു
ഹയിൽ കുഴിച്ചിടുകയും ചെയ്തു-

൧൨. ഇസ്ഹാക്ക വിവാഹം കഴിച്ചത്

അബ്രഹാം വൃദ്ധനായ സമയത്ത പുത്രന്നു വിവാഹം കഴിപ്പിക്കെണം
എന്നു വെച്ചു വിശ്വാസമുള്ള പണിക്കാരനായ എലിയെസരെ വരുത്തി
ഈ നാട്ടിലെ സ്ത്രീകളിൽ നിന്നു എന്മകന്നു ഭാൎയ്യയെ എടുക്കരുത്‌മെ
സൊപതാമ്യയിലെ എന്റെ ബന്ധുക്കളെ ചെന്നു കണ്ടു ഒരു സ്ത്രീയെ കൊ
ണ്ടു വരെണം എന്നുകല്പിച്ചത്കെട്ടു എലിയെസർ യജമാനന്റെ വി
ശെഷ വസ്തുക്കളിൽ ചിലതും വാങ്ങി ഒട്ടകങ്ങളുടെ മുകളിൽ കയറ്റി യാ
ത്രയായി ഒരു ദിവസം വൈകുന്നെരത്തു നാഹൊർ എന്നവന്റെ പട്ടണസമീപത്തു
എത്തിയപ്പൊൾ ഒട്ടകങ്ങളെ ഒരുകിണറ്റിന്റെ അരികെ നിൎത്തി പ്രാൎത്ഥി
പ്പാൻ തുടങ്ങി-യഹൊവയായ ദൈവമെ ൟ പട്ടണക്കാരുടെ പുത്രിമാർ വെള്ളം
കൊരുവാൻ വരുമാറുണ്ടു അതിൽ യാതൊരുത്തിയൊടു കുടിപ്പാൻ തരെണ്ട
തിന്നു പാത്രം ഇറക്കുക എന്നു ഞാൻ അപെക്ഷിക്കുമ്പൊൾ നിണക്കും ഒട്ട
കങ്ങൾ്ക്കും ഞാൻ കുടിപ്പാൻതരാം എന്നു പറയുന്ന ആ സ്ത്രീ തന്നെ നിന്റെ ഭൃത്യ
നായ ഇസ്ഹാക്കിന്നു നിയമിച്ചവളായി ഇരിപ്പാൻ സംഗതി വരുത്തെണമെ
എന്നാൽ എന്റെ യജമാനനിൽ നീ കൃപ ചെയ്തിരിക്കുന്നു എന്നു ഞാൻ അ
റിയും എന്നിപ്രകാരം പറഞ്ഞു തീരും മുമ്പെ ബെതുവെലിന്റെ പുത്രിയാ
യ റിബെക്കാ വന്നു കിണറ്റിൽ ഇറങ്ങി പാത്രം നിറച്ചു കൊണ്ടു കരെറിയ
പ്പൊൾ എലിയെസർ കുറെ വെള്ളം തന്നു എന്നെ ആശ്വസിപ്പിക്ക എന്നു

3

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/21&oldid=189431" എന്ന താളിൽനിന്ന് ശേഖരിച്ചത്