Jump to content

താൾ:CiXIV128a 1.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬

ഛ്ശ തീയും വിറകും ഉണ്ടെല്ലൊ ഹൊമ ബലിക്കായിട്ടു ആട്ടിൻകുട്ടി എവിടെ
എന്നു ചൊദിച്ചതിന്നു എൻ‌ മകനെ ഹൊമബലിക്കായി ദൈവം തനി
ക്കു തന്നെ ഒരു ആട്ടിൻകുട്ടിയെ നൊക്കി കൊള്ളുംഎന്ന്‌അബ്രഹാം
ഉത്തരം പറഞ്ഞു ഒരുമിച്ചു നടക്കയും ചെയ്തു-

പിന്നെ ആ സ്ഥലത്ത്‌എത്തിയപ്പൊൾ അബ്രഹാം ബലിപീഠം പണി
തു വിറക അടുക്കി ഇസ്ഹാക്കിനെ കെട്ടി പീഠത്തിൽ വിറകിന്മെൽ കിട
ത്തി കൈനീട്ടി പുത്രനെ അറുക്കെണ്ടതിന്നു കത്തി എടുത്ത സമയം യ
ഹൊവയുടെ ദൂതൻ ആകാശത്ത്‌നിന്നു അബ്രഹാമെ അബ്രഹാമെ
കുഞ്ഞന്റെ മെൽ നിന്റെ കൈവെക്കരുതെ നീ ദൈവത്തെ ഭയ
പ്പെടുന്നവനാകുന്നു എന്നു ഞാൻ ഇപ്പൊൾ അറിയുന്നു എന്നു വിളി
ച്ചു പറയുന്നത്‌അബ്രഹാം കെട്ടു നൊക്കുമ്പോൾ പിന്നിൽ ഒരാണാട്ടി
നെ കാട്ടിൽ കൊമ്പു കുടുങ്ങി നിന്നത്‌കണ്ടു ചെന്നു പിടിച്ചു മകന്നു പ
കരം അറുത്തു ഹൊമബലി കഴിച്ചു-അനന്തരം യഹൊവയുടെ ദൂതൻ
ആകാശത്തനിന്നു അബ്രഹാമൊടു വിളിച്ചു പറഞ്ഞു നീ എന്റെ വാക്കിനെ അ
നുസരിച്ചു അതിപ്രിയമുള്ള ഏക പുത്രനെ വിരൊധിക്കാതെ അൎപ്പിച്ച
ത്‌കൊണ്ടു ഞാൻ നിന്നെ അനുഗ്രഹിക്കും നിന്റെ സന്തതിയെ ആകാ
ശത്തുള്ള നക്ഷത്രങ്ങളെ പൊലെ വൎദ്ധിപ്പിച്ചു അതിനെ കൊണ്ടു എന്നാ
ണ ഞാൻ ഭൂമിയിലുള്ള എല്ലാജാതികൾ്ക്കും അനുഗ്രഹം വരുത്തും എന്ന്‌സ
ത്യം കഴിച്ചു വാഗ്ദത്തം ഉറപ്പിക്കയും ചെയ്തു-

൧൧. സാറയുടെ മരണവും ശവസംസ്കാരവും

അബ്രഹാം ൬൦ സംവത്സരം കനാൻ ദെശത്തിൽ പാൎത്തു ഒരടി നിലം
പൊലും ഇല്ലായ്ക‌ കൊണ്ടു ആടുമാടുകളെയും അങ്ങിടിങ്ങിട കൊണ്ടു പൊ
യി മെച്ചു കനാന്യരുടെ ഇടയിൽ പരദെശിയായിരുന്നു അതിന്റെ ശെ
ഷം അവന്റെ ൧൩൭ാം വയസ്സിൽ സാറാ ഹെബ്രൊനിൽ വെച്ചു മ
രിച്ചു-ശവം അടക്കെണ്ടതിന്നു ഒരു സ്ഥലം ഇല്ലായ്ക‌ കൊണ്ടു ഹെത്തഗൊ
ത്രക്കാരൊടു നിങ്ങളുടെ ഇടയിൽ ശവം അടക്കുന്നതിന്നു എനിക്ക ഒരു നിലം

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/20&oldid=189429" എന്ന താളിൽനിന്ന് ശേഖരിച്ചത്