Jump to content

താൾ:CiXIV128a 1.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫

വിചാരിച്ചു ഒരു ജാതിയാക്കും എന്നരുളിച്ചെയ്തു-

അനന്തരം അബ്രഹാംഅപ്പവും വെള്ളത്തുരുത്തിയും എടുത്ത്‌ ഹാഗാ
രിന്നു കൊടുത്തു അവളെ പുത്രനൊടു കൂട അയച്ചു-അവൾ പൊയി കാ
ട്ടിൽ ഉഴന്നു വലഞ്ഞു തൊലിലെ വെള്ളം ചെലവായാറെ എങ്ങും അ
ന്വെഷിച്ചു വെള്ളം കിട്ടാഞ്ഞശെഷം ദുഃഖപരവശയായി മകനെ
ഒരു മരത്തിൻ ചുവട്ടിൽ കിടത്തി കുട്ടിയുടെ മരണം കണ്ടുകൂടാ എന്നു
വെച്ചു കുറെ ദൂരെ പൊയി നിന്നു നിലവിളിച്ചു കരഞ്ഞു-ബാലന്റെ ഞ
രക്കം ദൈവം കെട്ടിട്ടു ഒരു ദൂതൻ ആകാശത്ത്‌നിന്നു ഹാഗാരെ വി
ളിച്ചു നിണക്ക എന്തു വെണം ഭയപ്പെടരുത്‌എന്നും മറ്റും പറഞ്ഞു
ദൈവം അവൾ്ക്ക കണ്ണുതുറന്നു ഉറവു വെള്ളം കാണിച്ചു അപ്പൊൾ അവ
ൾ കൊരി ബാലനെ കുടിപ്പിച്ചു-ദൈവാനുകൂല്യം ഉണ്ടാക കൊണ്ടു അവ
ൻ വളൎന്നു കാട്ടിൽ തന്നെ പാൎത്തു വില്ലാളിയും ശൂരനുമായിതീൎന്നു അവ
ന്റെ ൧൨ പുത്രന്മാർ പ്രഭുക്കളായുയൎന്നു അവരിൽ നിന്നു മുഹമ്മത്ത്‌വം
ശവും അറവിജാതികൾ പലതും ഉണ്ടായ്വരികയും ചെയ്തു-

൧൦. ഇസ്ഹാക്ക.

ൟ കാൎയ്യങ്ങൾ കഴിഞ്ഞശെഷം ദൈവം അബ്രഹാമെ പരീക്ഷിക്കെ
ണ്ടതിന്നു അവനൊടു നിണക്ക അതിപ്രിയനും ഏകപുത്രനുമായ ഇസ്ഹാ
ക്കിനെ നീ കൂട്ടിക്കൊണ്ടു മൊറിയ ദെശത്തക്ക ചെന്നു ഞാൻ കാണിക്കും
മലമുകളിൽ അവനെ ഹൊമബലിയായി കഴിക്ക എന്നു കല്പിച്ചു-അ
പ്പൊൾ അബ്രഹാം അതികാലത്ത്‌എഴുനീറ്റു കഴുതെക്ക്‌ ജീൻ കെ
ട്ടി മകനെയും രണ്ടു പണിക്കാരെയും കൂട്ടിക്കൊണ്ടു ദൈവം കല്പിച്ച
ദെശത്തെക്ക്‌ പൊകയും ചെയ്തു-

മൂന്നാം ദിവസത്തിൽ ആ മലയെ കണ്ടപ്പൊൾ വെലക്കാരൊടു നിങ്ങൾ
കഴുതയൊടു കൂടെ ഇവിടെ പാൎപ്പിൻ എന്ന്‌കല്പിച്ചു വിറകെടുത്തു ഇ
സ്ഹാക്കിന്റെ ചുമലിൻ വെച്ചു തന്റെ കൈയിൽ തീയും കത്തിയും പിടി
ച്ചു ഇരുവരും ഒന്നിച്ചു പൊകുമ്പോൾ ഇസ്ഹാൿ പറഞ്ഞു അല്ലയൊ അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/19&oldid=189427" എന്ന താളിൽനിന്ന് ശേഖരിച്ചത്