താൾ:CiXIV128a 1.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪

ന്മാരൊട്‌കാൎയ്യം അറിയിച്ചാറെ അവർ പരിഹസിച്ചു നിന്ദിക്കയും ചെയ്തു-
നെരം പുലരുമ്പൊൾ ദൂതന്മാർ ലൊത്തനെ ബദ്ധപ്പെടുത്തി കുഡുംബ
ത്തൊടു കൂട വെഗം പൊകെണം എന്ന്‌ പറഞ്ഞ ശെഷം താമസിച്ചാറെ
അവർ അവന്റെയും ഭാൎയ്യയുടെയും കൈപിടിച്ചു പുത്രിമാരൊട്‌ കൂടെ
പട്ടണത്തിന്നു പുറത്തുകൊണ്ട്‌ പൊയി പ്രാണരക്ഷക്കായി മണ്ടി
പൊക മറിഞ്ഞു നൊക്കരുത്‌സമഭൂമിയിൽ എങ്ങും നില്ക്കയും അരുത്
എന്ന കല്പിച്ചയച്ചു-ലൊത്തിന്റെ ഭാൎയ്യ വഴിയിൽ നിന്നു മറിഞ്ഞുനൊ
ക്കിയ ഉടനെ മരിച്ചു ഉപ്പുതൂണായിതീരുകയും ചെയ്തു-മറ്റെവർ സൊവാ
ർ എന്ന ഊരിലെത്തി സൂൎയ്യൻ ഉദിച്ചപ്പൊൾ യഹൊവ സദൊം മുതലാ
യ പട്ടണങ്ങളിൽ ഗന്ധകത്തെയും അഗ്നിയെയും വൎഷിപ്പിച്ചു അവറ്റെ
യും സമഭൂമിയും ഒക്കവെ മറിച്ചു കളഞ്ഞു ആ സ്ഥലം കടലായി തീൎന്നു
അതിന്നു ശവക്കടൽ എന്നും ഉപ്പുപൊയ്ക എന്നും പെരുകളുണ്ടായി വ
ന്നു-ദൈവം ഇങ്ങിനെ അതിക്രമക്കാരെ ഭയങ്കരമാം വണ്ണം ശിക്ഷി
ക്കും എന്നതിന്നു ആ പാഴായി കിടക്കുന്ന ദെശം നല്ല അടയാളമായി ഇന്നും
കാണ്മാൻ ഉണ്ടു-

൯. ഇഷ്മയെൽ.

അബ്രഹാമിന്നു ൮൬ാം വയസ്സിൽ ദാസീപുത്രനായ ഇഷ്മയെൽ ജനിച്ചു-
തനിക്ക ൧൦൦ വയസ്സായപ്പൊൾ വൃദ്ധയായ സാറാ ദൈവാനുഗ്രഹ
ത്താൽ ഗൎഭം ധരിച്ചു ഒരു പുത്രനെ പ്രസവിച്ചു അവന്നു ഇസ്ഹാൿ എന്നു
പെർ വിളിച്ചു- ഇഷ്മയെൽ പരിഹാസക്കാരനായി ചമഞ്ഞു എന്നു സാ
റാ കണ്ടു ഭൎത്താവൊട്‌ അടിമയെ അവളുടെ മകനൊടു കൂടെ പുറത്തു ത
ള്ളി കളക എന്ന്‌ പറഞ്ഞത്‌ അബ്രഹാമിന്നു അനിഷ്ടമായപ്പൊൾ ദൈ
വം അവനൊടു സാറാ ദാസിയെയും മകനെയും കുറിച്ചു പറഞ്ഞത്
കൊണ്ടു നീരസം തൊന്നരുത്‌വിശിഷ്ടസന്തതി ഇസ്ഹാക്കിൽ നിന്നു ഉ
ണ്ടാകുമല്ലൊ ആകയാൽ സാറയുടെ വാക്കുകൾ എല്ലാം നീ അനുസരി
ക്ക ദാസിപുത്രൻ നിന്റെ സന്തതിയാക കൊണ്ടു അവനെയും ഞാൻ വി

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/18&oldid=189425" എന്ന താളിൽനിന്ന് ശേഖരിച്ചത്