Jump to content

താൾ:CiXIV128a 1.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩

തീരുമല്ലൊ പുത്രപൌത്രന്മാരൊടു യഹൊവയുടെ പ്രവൃത്തികളെ അ
റിയിച്ചു നീതിയും ധൎമ്മവും പ്രമാണിച്ചു നടത്തുകയും ചെയ്യും എന്നു പറഞ്ഞു
അവനൊടു സദൊം ഘൊമൊറ പട്ടണക്കാരുടെ മഹാപാപങ്ങളെ
നൊക്കി കണ്ടു ഞാൻ അവരെ നശിപ്പിപ്പാൻ പൊകുന്നു എന്നറിയിച്ചു-
എന്നാറെ അബ്രഹാം അല്ല യൊന്യായ കൎത്താവെ നീ ദുഷ്ടന്മാരൊടു കൂ
ടി നീതിമാനെയും നശിപ്പിക്കുമൊ ആ പട്ടണങ്ങളിൽ ൫൦ നീതിമാന്മാർ ഉണ്ടെ
ങ്കിൽ ക്ഷമിക്കാതെ ഇരിക്കുമൊ എന്നപെക്ഷിച്ചാറെ ൫൦ നീതിമാന്മാ
ർ ഉണ്ടെങ്കിൽ ഞാൻ ക്ഷമിക്കും എന്ന്‌യഹൊവ കല്പിച്ചു-പിന്നെയും
അവൻ അയ്യൊ കൎത്താവെ ൪൫ എങ്കിലും ൪൦ എങ്കിലും ൩൦ എങ്കിലും ൨൦
എങ്കിലും ഉണ്ടായാൽ ക്ഷമിക്കുമൊ എന്ന ക്രമെണ അപെക്ഷിച്ച
പ്പൊൾ അപ്രകാരം ആകട്ടെ എന്നൊക്കെയും യഹൊവ സമ്മതിച്ചു-ഒടു
ക്കം ഞാൻ ഒന്നു കൂടെ അപെക്ഷിക്കുന്നു പത്ത്‌ പെർ മാത്രം ഉണ്ടായാ
ൽ‌ ക്ഷമിക്കുമൊ എന്ന്‌ ചൊദിച്ചപ്പൊൾ അങ്ങിനെ ആയാലും ഞാൻ
നശിപ്പിക്കയില്ല എന്ന്‌ യഹൊവ തീൎത്തു കല്പിച്ചു മറഞ്ഞു-മറ്റെരണ്ടു
പെർ സദൊമെ നൊക്കി പൊയാറെ അബ്രഹാമും സ്വസ്ഥലത്തെ
ക്ക മടങ്ങി വരികയും ചെയ്തു-

൮. സദൊമും ഘൊമൊറയും.

ആ ദൂതന്മാർ വൈകുന്നെരത്ത സദൊമിൽ എത്തിയപ്പൊൾ ലൊത്തൻ
അവരെ കണ്ടു തൊഴുതു വഴിപൊക്കർ എന്ന്‌ വിചാരിച്ചു വീട്ടിൽ പാ
ൎപ്പിച്ചു സല്കരിച്ചതിന്റെ ശെഷം പട്ടണക്കാർ ആബാലവൃദ്ധം കൂടി
ചെന്നു ഭവനം വളഞ്ഞു യാത്രക്കാരെ അവമാനിച്ചു ഉപദ്രവിപ്പാനായി
വാതിൽ പൊളിക്കെണ്ടതിന്നു ഭാവിച്ചപ്പൊൾ അവൎക്കെല്ലാവൎക്കും
അന്ധതപിടിച്ചു-പിന്നെ ആ ദൂതന്മാർ ഈ പട്ടണത്തെ നശിപ്പിപ്പാ
നായി ദൈവം ഞങ്ങളെ അയച്ചു നിണക്ക വല്ലവർ ഉണ്ടെങ്കിൽ അവരും
നീയും ക്ഷണത്തിൽ പട്ടണം വിട്ടു പുറത്തു പൊകെണം എന്നു പറഞ്ഞ
ത്‌ ലൊത്തൻ കെട്ടു പുത്രീമാരെ കെട്ടുവാന്തക്കവണ്ണം നിയമിച്ച പുരുഷ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/17&oldid=189423" എന്ന താളിൽനിന്ന് ശേഖരിച്ചത്