൧൨
പൂൎണ്ണഗുണവാനായിരിക്ക എന്നാലെ ഞാൻ നിന്നൊടു എന്റെ നിൎണ്ണ
യം സ്ഥാപിക്കും വളരെ ജാതികൾ്ക്കും നീ പിതാവായിതീരും-ആയത് കൊ
ണ്ട് നിന്റെ പെർ അബ്രാം എന്നല്ല കൂട്ടത്തിന്റെ അഛ്ശൻ എ
ന്നൎത്ഥമുള്ള അബ്രഹാം എന്ന് വിളിക്കും- പിന്നെ യഹൊവ തന്റെ നി
ൎണ്ണയത്തിന്നു അടയാളമായി ചെലാകൎമ്മത്തെ ആചാരമാക്കി കല്പിച്ചു-
അതിന്റെ ശെഷം അബ്രഹാം ഒരു ദിവസം ഉച്ചെക്കു കൂടാരവാതുക്ക
ൽ ഇരുന്നപ്പൊൾ യഹൊവ പ്രത്യക്ഷനായി അത് എങ്ങിനെ എന്നാ
ൽ അവൻ നൊക്കിയപ്പൊൾ ൩ ആളുകൾ തന്റെ അടുക്കെവരുന്നത്‌കണ്ടു
ഒടിചെന്നു എതിരെറ്റു നിലം വരെ വണങ്ങി പറഞ്ഞു കൎത്താവെ
നിന്റെ കണ്ണുകളിൽ കൃപ ജനിച്ചു എങ്കിൽ നിന്റെ ദാസനെ ഒഴിച്ചു
പൊകരുതെ-മരത്തിൻ കീഴിൽ ആശ്വസിച്ചു അല്പം തിന്നുകുടിച്ചു കൊ
ള്ളെണ്ണം എന്നപെക്ഷിച്ചു സമ്മതിച്ചശെഷം അകത്തുചെന്നു ഭാ
ൎയ്യയായ സാറയൊടു നീ വെഗം അപ്പം ഉണ്ടാക്കുക എന്നു പറഞ്ഞു താൻ
ഒരു കന്നുകുട്ടിയെ പാകംചെയ്യിച്ചു കൊണ്ടുവന്നു അപ്പവും പാലും വെ
ണ്ണയും ഒക്ക അവരുടെ മുമ്പാകെ വെച്ചു അവർ ഭക്ഷിച്ചു കൊണ്ടിരി
ക്കുമ്പൊൾ കൎത്താവായവൻ പറഞ്ഞു ഒരു സംവത്സരത്തിന്റെ ശെഷം
ഞാൻ മടങ്ങിവരും അപ്പൊൾ നിന്റെ ഭാൎയ്യെക്ക ഒരു പുത്രൻ ഉണ്ടാ
കും എന്നത് അവന്റെ പിന്നിൽ കൂടാരവാതുക്കൽ നില്ക്കുന്ന സാറ കെ
ട്ടു ഉള്ളം കൊണ്ടു ചിരിച്ചപ്പൊൾ കൎത്താവ്‌സാറാ ഇതു ചൊല്ലി ചിരിക്കുന്ന
തു എന്തു യഹൊവയാൽ കഴിയാത്ത കാൎയ്യമുണ്ടൊ എന്ന് കല്പിച്ചാറെ
സാറ ഞാൻ ചിരിച്ചില്ല എന്ന്‌നിഷെധിച്ചതിന്നു അവൻ അല്ല നീ
ചിരിച്ചു നിശ്ചയം എന്ന്‌വാക്ക ശിക്ഷ കഴിക്കയും ചെയ്തു-
അനന്തരം ആ പുരുഷന്മാർ മൂവരും എഴുനീറ്റു സൊദൊമിലെക്ക പു
റപ്പെട്ടു അബ്രഹാം കൂടിപൊകുമ്പോൾ യഹൊവ ഇന്നു ഞാൻ ചെയ്വാ
നിരിക്കുന്നതിനെ അബ്രഹാമിൽ നിന്നു എങ്ങിനെ മറെക്കും ഇവൻ ത
ന്നെ മഹാജാതിയും എല്ലാജാതികൾ്ക്കും അനുഗ്രഹ സ്വരൂപനുമായി