താൾ:CiXIV126.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

74 METHOD OF THE MINISTRY OF CHRIST. [PART II.

എന്നാൽ താൻ മശീഹ (അഭിഷിക്തൻ) എന്നതിനെ മനുഷ്യരുടെ ര
ക്ഷെക്കു വേണ്ടി വെളിപ്പെടുത്തേണ്ടിയത് എങ്കിലും യഹൂദരുടെ ഇടൎച്ചകൾ
നിമിത്തം പലപ്രകാരത്തിലും മൂടേണ്ടതും ആയിരുന്നു. അതുകൊണ്ട് അവൻ
ആരിലും തന്നെ ഏല്പിക്കാതെയും (യോ. ൨, ൨൪) വല്ല ഭൂതങ്ങൾ തന്നെ അ
റിയിച്ചാൽ അവരെ ശാസിച്ചും തന്നെ വാഴിപ്പാൻ ഭാവിച്ച യഹൂദരെ വിട്ട്
ഒളിച്ചുംകൊണ്ടു പാൎത്തു. എങ്കിലും ശമൎയ്യക്കാരത്തിയേയും അവളുടെ നാട്ടുകാ
രേയും അറിയിപ്പാൻ മടിച്ചില്ല (യോ. ൪), ശിഷ്യന്മാരേയും ആ നാമത്തെ ക്ര
മത്താലെ ഗ്രഹിപ്പിച്ചു. മരണശിക്ഷ വരും എന്നു കണ്ട നേരമേ മഹാലോകർ
മുഖാന്തരം താൻ മശീഹ എന്നു സ്പഷ്ടമായി പറകയും ചെയ്തു.

അധികം രസിച്ച നാമം മനുഷ്യപുത്രൻ എന്നുള്ളതു. ആയ്തു ദാനിയേൽ
മശീഹയെ കുറിച്ചു പറഞ്ഞിട്ടും (൭, ൧൩) യഹൂദരിൽ അധികം നടപ്പായ്വന്നി
ല്ല (യോ. ൧൨, ൩൪). അവർ മശീഹ ദേവപുത്രൻ എന്ന പറഞ്ഞിരിക്കേ
യേശു മാനുഷഭാവമുള്ളവൻ എന്നു കാട്ടുവാൻ അധികം ഇഛ്ശിച്ചു (മത്ത. ൮,
൨൦; ൧൨, ൩൨; ൨൬, ൨൪; യോ. ൧൯, ൫), മനുഷ്യരോടു ബലക്ഷയങ്ങളിലും
കഷ്ടമരണങ്ങളിലും കൂറ്റായ്മ ഭാവിപ്പാൻ രസിച്ചു. പിന്നെ ആ നാമം രണ്ടാം
ആദാം എന്നതിനോടും ഒത്തു വരുന്നു (യോ. ൩, ൧൩). താൻ മനുഷ്യപുത്ര
നാകകൊണ്ടു മനുഷ്യജാതിക്കു ന്യായംവിധിപ്പാൻ അധികാരം കൂടെ പ്രാപി
ച്ചു എന്നുള്ള അൎത്ഥം ദാനിയേലിൻ പ്രവാചകത്താലും ജനിക്കുന്നു (മത്ത.
൨൬, ൬൪; യോ. ൫, ൨൭).

ദേവാനുസരണം തന്നെ സൎവ്വ പ്രമാണം എന്നു ബോധിക്കയാൽ
താൻ ക്രൂശിലേ മരണപൎയ്യന്തം നിത്യം അനുസരണം പഠിച്ചതേ ഉള്ളു (ഫില.
൨, ൮; എബ്ര. ൫, ൮). മനുഷ്യപുത്രനാകകൊണ്ടു ശുദ്ധമനുഷ്യൎക്കു കല്പിച്ച
ആദിന്യായം മാത്രമല്ല (മത്ത. ൧൯, ൮) പാപികളിൽ വിധിച്ച ദേവകല്പനയും
അനുസരിക്കേണ്ടിവന്നു. ആയ്തു ഒന്നാമതു ഗോത്രപിതാക്കന്മാരുടെ ന്യായം
(യോ. ൭, ൨൩), രണ്ടാമത് ഇസ്രയേലിൽ വ്യവസ്ഥയായ്ക്കല്പിച്ച മോശധൎമ്മം
(മാൎക്ക. ൧൦, ൧൯; മത്ത. ൧൫, ൪), മൂന്നാമതു പ്രവാചകവിധികൾ (മത്ത.
൫, ൧൭). അതു കൂടാതെ കഴിയുന്നേടത്തോളം മാനുഷകല്പനയേയും അനുസരി
ച്ചു; അതിൽ ഒന്നു മൂപ്പന്മാരുടെ വെപ്പുകൾ (മത്ത. ൨൩, ൨f: ൨൩), രണ്ടാമത്
ഇസ്രയേലിലുള്ള വിസ്താരസഭ (മത്ത. ൫, ൨൨), മൂന്നാമതു രോമരുടെ രാജാധി
കാരം (മത്ത. ൨൨, ൨൧; യോ. ൧൯, ൧൧).

ഇങ്ങിനെ ൭ വിധത്തിലും അനുസരണം ശീലിച്ചവൻ എങ്കിലും തനിക്കു
ദാസത്വം തന്നെ അല്ല ദാസന്റെ ഛായ മാത്രമേ ഉള്ളു. ദിവ്യസ്വാതന്ത്ര്യ
ത്തെ പ്രമാണികൾ്ക്കും പിലാതനും മുമ്പാകെ വാക്കിനാലും മൌനത്താലും കാ
ണിച്ചു; സ്വതന്ത്രനായിട്ടത്രെ ശബ്ബത്തെ കൊണ്ടാടി (മത്ത. ൧൨, ൮), ദേവാ
ലയപ്പണിക്കായി പണം കൊടുത്തു (മത്ത. ൧൭, ൨൬.), താൻ മനുഷ്യൎക്കല്ല പി
താവിന്നു മാത്രം അധീനൻ എന്നു കാട്ടുകയും ചെയ്തു. അതുകൊണ്ടു മഹാ
ചാൎയ്യന്മാൎക്കും തന്റെ പ്രവാചകാധികാരത്തെ കുറിച്ച കണക്കു ബോധിപ്പി
ച്ചില്ല (മത്ത. ൨൧, ൨൭), വൈദികരെ പാരമ്പൎയ്യന്യായം നിമിത്തം ആക്ഷേപി
ച്ചു (മത്ത. ൧൫, ൩. ൬; മാൎക്ക. ൭, ൧൩), ഗലീലവാഴിയെ രണ്ടുവട്ടം അനുസ

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/98&oldid=186317" എന്ന താളിൽനിന്ന് ശേഖരിച്ചത്