താൾ:CiXIV126.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§9.] CHRIST'S PLAY 73

വിവരം കാണാതിരിക്കയാൽ അവൻ പിന്നേതിൽ തന്റെ ശിഷ്യന്മാരോട്
അല്പം മൂടിക്കൊണ്ടു ചുരുക്കി പറഞ്ഞതു നമുക്കു മതി എന്നു തോന്നേണം. നീ
ദേവപുത്രൻ എങ്കിൽ ഈ വിശപ്പ് എന്തിന്നു? കല്ലുകളെ അപ്പവും വനത്തെ
നാടും നാട്ടിനെ ഏദൻതോട്ടവും ദാരിദ്ര്യത്തെ ഐശ്വൎയ്യവുമാക്കി മാറ്റുന്നതു
മശീഹെക്കു വിഹിതമല്ലോ (യശ. ൩൫) എന്നു പരീക്ഷകന്റെ ഒരു വാക്കു ത
ന്നെ. ഇപ്രകാരമുള്ള ജഡവാഴ്ചയും ഭോഗസമൃദ്ധിയും ലോകർ ആഗ്രഹിക്കു
ന്നതിനെ യേശു ൫ മോ. ൮, ൩ എന്ന വാക്യത്താൽ ആക്ഷേപിച്ചു ദേവവായി
ലേ വചനത്താൽ അത്രെ ജീവിപ്പാൻ നിശ്ചയിച്ചു. എന്തോ, വാനത്തിൽനി
ന്ന് എന്ന പോലെ നീ ദേവാലയത്തിൽനിന്നു ചാടി യരുശലേമിൽ കടന്നാൽ
പ്രജകൾ എല്ലാം കാല്ക്കൽ വണങ്ങും; യഹോവാഭിഷിക്തന്നു ഒന്നിനാലും ഹാ
നി വരാതവണ്ണം ദൂതസേവ ഉണ്ടല്ലോ (സങ്കീ. ൯൧, ൧൧ഽ). എന്നതിന്നു നിൻ
ദൈവമായ യഹോവയെ പരീക്ഷിക്കരുത് (൫ മോ. ൬, ൧൬ ) എന്നുള്ള മൊഴി
പറഞ്ഞു, പടികൾ ഉള്ളേടം ചാട്ടം അരുതു, ദേവക്രമത്തിൽ നടക്ക നല്ലു എന്നു
വെച്ചു ലോകമാനത്തെ തള്ളിക്കളഞ്ഞു. മൂന്നാമത്, സകല പൎവ്വതങ്ങളിലും ഉയ
ൎന്നു വരേണ്ടതു ചിയോൻമല തന്നെ അല്ലോ (യശ. ൨, ൨). അതിന്മേൽ
യേശുവെ നിറുത്തി സൎവ്വരാജ്യങ്ങളേയും സ്വാധീനത്തിൽ ആക്കുന്ന ദിഗ്ജ
യവും ചക്രവൎത്തിത്വവും കാട്ടി, ഇതൊക്കയും രക്ഷിപ്പാൻ മശീഹെക്ക് അവ
കാശമാകുന്നുവല്ലോ; “നീ എന്റെ പുത്രൻ' എന്നരുളിച്ചെയ്തവൻ അന്ന്
"എന്നോടു ചോദിക്ക എന്നാൽ ജാതികളെ ഉടമയായും ഭൂമിയുടെ അറ്റങ്ങളെ
അവകാശമായും തരാം” എന്നുകൂടെ കല്പിച്ചു പോൽ (സങ്കീ. ൨); ഇഹലോകപ്ര
ഭുവിന്നു അല്പം മാത്രം ഉപചാരം കാട്ടേണ്ടി വരും, സകലവും അവൻറ കൈവ
ശമല്ലോ (ലൂക്ക.) എന്നു പറഞ്ഞപ്പോൾ യേശു ക്രുദ്ധിച്ചു നിൻ ദൈവമാകുന്ന
യഹോവയെ മാത്രം വന്ദിക്കയും സേവിക്കയും വേണം (൫ മോ. ൬, ൧൩) എന്ന
വാക്യത്തെ പിടിച്ചു പിതാവിൻ കയ്യിൽനിന്നല്ലാതെ സൎവ്വാധികാരവും വേ
ണ്ടാ എന്നുറെച്ചു പരീക്ഷകളെ നീക്കുകയും ചെയ്തു.

പിശാചിലും അവന്റെ രാജ്യത്തിലും ജയംകൊണ്ടശേഷം മൃഗസംസൎഗ്ഗ
വും തീൎന്നു ദേവദൂതന്മാർ അടുത്തു വന്നു കൊണ്ടാടി സേവിക്കയും ചെയ്തു.
പരീക്ഷകനോ ഒരു സമയത്തിന്ന് അവനെ വിട്ടുപോയതേ ഉള്ളു (ലൂ ക്ക.).
അനന്തരം യേശു യോഹനാൻ ഉള്ള സ്ഥലത്തേക്കു മടങ്ങി ചെന്നു (യോ.
൧, ൨൯).

§ 19.

CHRIST'S PLAY.
യേശുവിന്റെ ആലോചന.

യേശു യഹൂദരുടെ ജഡികമായ മശീഹകാംക്ഷപ്രകാരം അല്ല, ദൈവഹി
തപ്രകാരമേ മശീഹയായി വാഴുവാൻ നിശ്ചയിച്ചപ്പോൾ മരണപൎയ്യന്തം താ
ണല്ലാതെ ഉയൎന്നു വാഴുക ഇല്ല എന്നു കണ്ടു പിതാവിന്റെ അഭിപ്രായത്തെ
എല്ലാം ബോധിച്ചു സമ്മതിച്ചനുസരിക്കയും ചെയ്തു.


10

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/97&oldid=186316" എന്ന താളിൽനിന്ന് ശേഖരിച്ചത്