താൾ:CiXIV126.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§18.] THE TEMPTATION OF JESUS. 71

എങ്ങിനെ എന്നാൽ: യോഹനാൻ യേശുവിന്റെ ബാല്യകഥയേയും മറ്റും കേ
ട്ട ഇവൻ മശീഹ എന്ന് ഒരു സമയം ഊഹിച്ചെങ്കിലും ഇരുവർ മുഖാമുഖമായി
തമ്മിൽ കണ്ടറിയാതെ സ്നാനദിവസംവരെക്ക് കേവലം വേറിട്ടു പാൎത്തിരുന്നു.
യോഹനാൻ ഇസ്രയേലിന്നു വെളിവാകേണ്ടും നാൾവരെ കാടുകളിൽ വസി
ച്ചിരുന്നു എന്നുണ്ടല്ലോ (ലൂക്ക. ൧, ൮൦). എന്നാൽ സ്നാനത്തിന്നായി ഒരുങ്ങി
യവർ തങ്ങളുടെ പാപങ്ങളെ ഏറ്റു പറഞ്ഞിട്ടു തന്നെ സ്നാനപ്പെട്ടു എന്നു
കേൾക്കുന്നു (മത്ത. മാ.). ൟ ആചാരത്തിന്ന് ഒത്തവണ്ണം യേശുവും കൂടെ
ഒരു വിധമായ പാപസ്വീകാരത്തോടു കൂടെ സ്നാപകനോട് അണഞ്ഞായിരി
ക്കും. അതായതു സ്വന്തപാപം ഇല്ലായ്കയാൽ ലോകപാപം എന്ന വൻഭാരം
ചുമന്നു ദുഃഖിച്ചുകൊണ്ടു പാപത്തിൻ അവസ്ഥ ഇന്നതെന്നു സൎവ്വവംശ
ത്തിൻ പേരിൽ അപൂൎവ്വ രീതിയായി അറിയിച്ചെന്നു തോന്നുന്നു. ആശ്ചൎയ്യ
മുള്ള ൟ പാപസ്വീകാരത്തെ കേൾക്കയും യേശുവിൻ വിശുദ്ധ മുഖഭാവാദി
കളെ കാൺ്കയും ചെയ്ത നിമിഷത്തിൽ തന്നെ ഇവനേ മശീഹ എന്നു സ്നാ
പകന്നു ഊഹിപ്പാൻ ഇട വന്നു. ആകയാൽ ഈ വിശുദ്ധനെ സ്നാനപ്പെടു
ത്തുവാൻ മടിച്ചു നിന്നാൽ എനിക്കു സ്നാനം ഉണ്ടാവാൻ ആവശ്യം എന്നും
മറ്റും പറഞ്ഞതു. എങ്കിലും മശീഹയെ കുറിച്ചുള്ള പൂൎണ്ണ നിശ്ചയം അവന്നു
വന്നതു സ്നാനത്തിൽ പിന്നെ ഉണ്ടായ സ്വൎഗ്ഗീയ അടയാളവും ശബ്ദവും
കൊണ്ടത്രെ.

മേഘങ്ങൾ വേൎവ്വിട്ടു വാനം തുറന്നതും, ദേവാത്മാവ് ശരീരസ്വരൂപമാ
യിട്ടു ശുദ്ധപരമാൎത്ഥതെക്കു കുറിയാകുന്ന പ്രാവു പോലെ യേശുവിന്മേൽ ഇറ
ങ്ങിവന്നു പാൎത്തതും (യോ.), നീ (“ഇവൻ” —മത്ത.) എന്റെ പ്രിയപുത്രൻ,
നിന്നിൽ ഞാൻ പ്രസാദിച്ചു എന്ന ദിവ്യശബ്ദം കേൾപിച്ചതും, ഈ മൂന്നു
ലക്ഷണവും ജനസംഘത്തിന്നല്ല മശീഹെക്കും അവന്റെ ഘോഷകനും
വേണ്ടി അത്രെ ഉണ്ടായ്വന്നതു. അന്നു മുതൽ യോഹനാൻ ഇവൻ ദേവപു
ത്രൻ എന്നു സാക്ഷ്യം പറഞ്ഞു (യോ. ൧, ൩൪). യേശുവും മശീഹവേലെ
ക്കായി ഉത്സാഹിപ്പിക്കുന്ന ആത്മാവിന്റെ വശത്തിൽ ആയ്നടന്നു (ലൂക്ക. ൪, ൧).

§ 18.

THE TEMPTATION OF JESUS.
യേശുവിന്റെ പരീക്ഷ.

MATT. IV. MARK I. LUKE IV.

1 Then was Jesus led up of the spirit
into the wilderness to be tempted of the
devil.

2 And when he had fasted forty days
and forty nights, he was afterward an
hungred.

3 And when the tempter came to him,
he said, If thou be the Son of God, com—
mand that these stones be made bread.

12 And
imme—
diately
the spi—
rit dri—
veth
him into
the wil—derness.
1 And Jesus being full of the Holy Ghost
returned from Jordan, and was led by the
Spirit into the wilderness,

2 Being forty days tempted of the devil. And
in those days he did eat nothing: and when
they were ended, he afterward hungered.

3 And the devil said unto him, If thou be
the Son of God, command this stone that it
be made bread.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/95&oldid=186314" എന്ന താളിൽനിന്ന് ശേഖരിച്ചത്