താൾ:CiXIV126.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§15.] PUBLIC AFFAIRS AT THE TIME OF CHIRIST'S MINISTRY. 67

ഗലീലവാഴിയെ വശീകരിച്ചൂ ഇരുവരും രോമയിലേക്കു പുറപ്പെട്ടു പോകയും
ചെയ്തു. ആയ്ത് അഗ്രിപ്പാ അറിഞ്ഞ ഉടനെ ഒരു വിശ്വസ്തനെ രോമയിലേ
ക്കയച്ചു, ഇടപ്രഭു പാൎസിപക്ഷക്കാരൻ, വമ്പടെക്കുള്ള ആയുധം എല്ലാം ചര
തിച്ചതു മത്സരത്തിന്നല്ലാതെ എന്തിന്നാകുന്നു എന്നു ബോധിപ്പിച്ചു. കായനും
ഹെരോദാവെ കണ്ടാറെ ലുഗ്ദൂനിലേക്കു നാടു കടത്തി ഗലീല പരായ്യനാടുകളെ
അഗ്രിപ്പാവിന്നു കൊടുക്കയും ചെയ്തു (൩൯). ഇതത്രെ ആ കുറുക്കന്റെ (ലൂക്ക.
൧൩, ൩൨) അവസാനം.

കായൻ താൻ ഭ്രാന്തു പിടിച്ചു ദേവൻ എന്ന് എത്രയും സ്ഥിരമായി നിശ്ച
യിച്ചു തന്റെ പ്രതിമയെ യരുശലേമാലയത്തിലും പ്രതിഷ്ഠിപ്പാൻ കല്പിച്ചു.
യഹൂദർ ഉടനെ പൊരുതു മരിപ്പാൻ ഒരുങ്ങിയപ്പോൾ നാടുവാഴി വലഞ്ഞു
കരുണ ഭാവിക്കയാൽ കായൻ വളരെ കോപിച്ചശേഷം തൽക്കാലം രോമയിൽ
വസിച്ചിരുന്ന അഗ്രിപ്പാ അവന്ന് ഒരു നല്ല സദ്യ ഉണ്ടാക്കി പ്രസാദം വരു
ത്തി കൌശലത്തോടെ ചോദിച്ചു ആ ബിംബപ്രതിഷ്ഠ വേണ്ടാ എന്ന വരം
വാങ്ങുകയും ചെയ്തു. കൈസരുടെ അപമൃത്യുവിൽ പിന്നെ ക്ലൌദ്യൻ കൈ
സരും (൪൧—൫൪) ആ അഗ്രിപ്പാവിൽ കടാക്ഷിച്ചു യഹൂദശമൎയ്യനാടുകളേയും
മഹാഹെരോദാവിൻ രാജ്യവും എല്ലാം ൫൦ ലക്ഷം വരവിനോടു കൂടെ അവന്നു
കൊടുത്തു. ആ ഭാഗ്യംനിമിത്തം അവൻ ഉയൎന്നു ദൈവത്തോടു പിണങ്ങി
(അപോ. ൧൨) താൻ ദേവൻ എന്നു വിചാരിച്ചു പോകയാൽ ദിവ്യബാധയാൽ
പീഡിച്ചു മരിച്ചു († ൪൪) യഹൂദവംശത്തിന്നു ഹെരോദ്യവാഴ്ച ഒടുങ്ങുകയും
ചെയ്തു. അവന്റെ മകനായ രണ്ടാം അഗ്രിപ്പാവിന്നു (അപോ. ൨൫,
൧൩) ചെറിയ ഇടവകയും രാജനാമവും ദേവാലയകാൎയ്യവും മാത്രമേ ഉള്ളു.
അവൻ ദ്രുസില്ല (൨൪, ൨൪) ബരനീക്ക (൨൫, ൨൩) എന്നെ വല്ലാത്ത സഹോ
ദരിമാരോടും കൂടെ യരുശലേമിന്റെ നാശം കണ്ടു വയസ്സനായ്മരിച്ചു.

ഇങ്ങിനെ ഉള്ള രാജ്യ വിശേഷങ്ങളെ യോസെഫിൻ ചരിത്രത്തിലും മറ്റും
വിവരമായി കാണാം. തിബേൎയ്യന്റെ ഇളമസ്ഥാനം മുതൽ ൧൫ആം വൎഷം
(ലൂക്കാ ൩, ൧) ൨൭ ക്രിസ്താബ്ദം തന്നെ. അക്കാലത്തിൽ യേശുവിന്റെ സ്നാന
വും അവന്റെ മുപ്പതാം വയസ്സും (ലൂക്ക.൩, ൨൩) ഒത്തുവരുന്നു. പിന്നെ ൨൮
ക്രിസ്താബ്ദത്തിൽ പെസഹകാലത്തു മഹാഹെരോദാവ് തുടങ്ങിയ ദേവാലയ
പണിക്കു നേരെ ൪൬ വൎഷം തികഞ്ഞു (യോഹ. ൨, ൨൦). ആയ്തു രോമാബ്ദം
൭൩൪മുതൽ ൭൮൦വരെക്കും ആകുന്നു. ൨൯ ക്രി. പെസഹെക്കു മുമ്പെ സ്നാപ
കൻ മരിച്ചു യേശു മഹോത്സവത്തിന്നു പോയതും ഇല്ല (യോ. ൬, ൨). ൩൦ ക്രി.
(രോമാബ്ദം ൭൮൩) പെസഹ ഒരു വെള്ളിയാഴ്ചയിൽ തന്നെ തുടങ്ങിയത് (ഏ
പ്രിൽ ൭ആം തിയ്യതി). അതുതന്നെ സംശയം കൂടാതെ യേശുവിന്റെ മരണ
ദിവസം. ഈ ചൊന്ന വഷങ്ങളുള്ളിൽ യോഹനാൻ യേശു എന്നവരുടെ
ക്രിയ തികഞ്ഞു വന്നു.


9*

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/91&oldid=186310" എന്ന താളിൽനിന്ന് ശേഖരിച്ചത്