താൾ:CiXIV126.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

56 THE BIRTH AND CHILDHOOD OF CHRIST. [PART I.

§ 12.

THE RESIDENCE AT NAZARETH.
ഗലീല്യനചറത്തിലെ വാസം.

MATTHEW II. LUKE II.
22 But when he heard that Archelaus did reign in Judæa in the room of his
father Herod, he was afraid to go thither: notwithstanding, being warned of
God in a dream, he turned aside into the parts of Galilee:

23 And he came and dwelt in a city called Nazareth: that it might be ful—
filled which was spoken by the prophets, He shall be called a Nazarene.

29... They
returned into
Galilee, to their
own city Naza—
reth.

എങ്കിലും യരുശലേമിലും യഹൂദയിലും ശിശുവിന്നു നിൎഭയമായ സ്ഥലം
ഇല്ലാഞ്ഞു. അൎഹലാവു പോയ ഉടനെ കൈസരുടെ കാൎയ്യക്കാർ ഒരു ലേഗ്യൊ
നോടു കൂടെ (ഏകദേശം ൬൦൦൦ ചേകവർ) വന്നു ഊരും നാടും കടന്നു ഏഴയും
കോഴയും വാങ്ങി പണം ഉണ്ടാക്കി കൊള്ളുമ്പോൾ (രോ. ൭൫൦ ജൂൻ. ൧) പെന്ത
കൊസ്ത ദിനം യഹൂദർ ആയുധം എടുത്തു മത്സരിച്ചു. ഉടനെ രോമചേകവർ
കോട്ടയിൽനിന്ന് ഇറങ്ങി പൊരുതു പലരേയും ദേവാലയത്തിൻ ചുറ്റും
വെച്ചു കൊന്നു മഹാമണ്ഡപത്തിന്നു തീ കൊടുത്തു ഭയം ഉണ്ടാക്കി ഭണ്ഡാര
ത്തിൽ കണ്ട ൪൦൦ താലന്തിൽ അധികം ദ്രവ്യം കവൎന്നു കൊള്ളുകയും ചെയ്തു.
അതുകൊണ്ടു കലഹം വൎദ്ധിച്ചു, കള്ളന്മാർ എങ്ങും നിറഞ്ഞു, കാൎയ്യക്കാർ പേടിച്ചു
വാരനെ സഹായത്തിന്നായി വിളിക്കേണ്ടി വന്നു. ആയവൻ ശേഷിച്ച
൨ ലേഗ്യൊനുകളെയും അറവി സുറിയ നാട്ടുബലങ്ങളേയും കൂട്ടിക്കൊണ്ടു വന്നു
കലഹം അമൎത്തു, പിടി കിട്ടിയ കലഹക്കാരിൽ ൨൦൦൦ പ്രധാനികളെ കഴുമേൽ
ഏറ്റിയപ്പോൾ നഗരക്കാർ ഇതു ഞങ്ങളുടെ കുറ്റമല്ല ഉത്സവത്തിന്നു പലദി
ക്കിൽനിന്നും വന്നു കൂടിയ പുരുഷാരങ്ങൾ കലഹിച്ചാൽ ഇങ്ങു എന്ത് ആവ
ത് എന്നു ഒഴിച്ചൽ പറഞ്ഞു. വാരൻ നാടു സ്വസ്ഥമാക്കി അന്ത്യൊഹ്യെക്കു
മടങ്ങി പോകയും ചെയ്തു.

അൎഹലാവിൽ രഞ്ജന ഇല്ലായ്കകൊണ്ടു യഹൂദർ ൫൦ ദൂതന്മാരെ രോമെക്ക്
അയച്ചു ഞങ്ങൾ്ക്ക് ഈ ദുഷ്ട രാജസ്വരൂപത്തിൽ ഒട്ടും മനസ്സില്ല, കൈസർ
ഞങ്ങളെ രക്ഷിപ്പാൻ മതിയല്ലോ എന്നു സങ്കടം ബോധിപ്പിച്ചു. എന്നാറെ
മന്ത്രിസഭയിൽ വിസ്താരം ഉണ്ടായപ്പോൾ ഔഗുസ്തൻ കൈസർ ഹെരോദാ
വിൻ മരണപത്രികയേയും വരവുകണക്കുകളേയും നോക്കി, വെവ്വേറെ അ
പേക്ഷകളേയും അന്യായങ്ങളേയും കേട്ടു വിധിച്ചത് ഇപ്രകാരം:

അൎഹലാവിന്ന് ഏദോം യഹൂദ ശമൎയ്യ ഇങ്ങിനെ രാജ്യത്തിൻറെ പാതി
യും മന്നവൻ എന്ന നാമവും കിട്ടുക; നന്നായി ഭരിച്ചാൽ രാജനാമവും പിന്ന
ത്തേതിൽ തരാം. ശമൎയ്യക്കാർ മത്സരത്തിൽ കൂടായ്കകൊണ്ടു അവൎക്ക നികിതി
കാൽ അംശം വിട്ടു കൊടുക്കേണ്ടതു. എല്ലാം കൂട്ടിയാൽ കാലത്താലേ ൬൦൦ താലന്തു
മുതൽ (൨൫꠱ ലക്ഷം ഉറുപ്പിക) വരവ് അൎഹലാവിന്നുണ്ടാക. രാജ്യത്തിലേ മ
റ്റേ പാതിയിൽ ഗലീല പരായ്യ നാടുകൾ അന്തിപാ എന്ന രണ്ടാം ഹെരോ
ദാവിന്റെ ഇടവകയും, പിരിവു ൨൦൦ താലന്തും (൮꠱ ലക്ഷം ഉറുപ്പിക) ആക

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/80&oldid=186298" എന്ന താളിൽനിന്ന് ശേഖരിച്ചത്