താൾ:CiXIV126.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§11.] THE FLIGHT INTO EGYPT. 55

ഒരു രാത്രിയിൽ അവൻ ദഹിപ്പിക്കയും ചെയ്തു. പിന്നെ രാജത്വം കൊതിച്ച
ഒരു പുത്രനെ കൊല്ലിച്ചു കളഞ്ഞു. വേദനയും ക്രോധവും സഹിയാഞ്ഞപ്പോൾ
ഞാൻ മരിക്കുന്നാൾ പ്രജകൾ ഉള്ളു കൊണ്ടെങ്കിലും ചിരിക്കുമല്ലോ, അതരുത്!
പ്രമാണികൾ എല്ലാവരേയും യറിഹോ രംഗസ്ഥലത്തു ചേൎത്തടെച്ചു മരണ
ദിവസത്തിൽ കൊല്ലെണം, എന്നാൽ സൎവ്വ യഹൂദവംശങ്ങളുടെ കണ്ണുനീരും
അനുഭവമായി വരും എന്നു കല്പിച്ചു, മരണപത്രികയെ മാറ്റി എഴുതിവെച്ചു,
പുത്രനെ കൊല്ലിച്ചതിന്റെ അഞ്ചാം ദിവസം തന്നെ മരിക്കയും ചെയ്തു.

അവൻ കഴിഞ്ഞപ്പോൾ സഹോദരിയായ ശലൊമ ആ പ്രമാണികൾ
ആറായിരത്തേയും വിട്ടയച്ചു, പടയാളികൾ മുഖാന്തരമായി മരണപത്രികയെ
വായിപ്പിച്ചു പരസ്യമാക്കി, രാജപുത്രന്മാർ ശവത്തെ പൊൻപെട്ടിയിൽ ആക്കി,
ധ്രാക്കർ ഗൎമ്മാനർ ഗല്ലർ മുതലായ അകമ്പടിക്കാരും മഹാഘോഷത്തോടും കൂട
യാത്രയായി ശവാഛാദനം കഴിപ്പിക്കയും ചെയ്തു. മൂത്തമകനായ അൎഹലാവു
മരണാനന്തരം ൭ ദിവസം ദീക്ഷിച്ചു തീൎന്നപ്പോൾ പൌരന്മാൎക്കു മഹാസദ്യ ഒ
രുക്കി, താൻ ദേവാലയത്തിൽ കയറി സിംഹാസനത്തിന്മേൽ ഇരുന്നു പുരു
ഷാരത്തോടു പറഞ്ഞു, പിതാവിന്റെ മരണപത്രികയെ കൈസർ ഉറപ്പിപ്പോ
ളം എന്ന രാജാവ് എന്നു വാഴ്ത്തരുതെ, രാജാവായതിന്റെ ശേഷം അഛ്ശനേ
ക്കാൾ അധികം വിചാരത്തോടെ പ്രജാസുഖത്തിന്നായി നോക്കിക്കൊള്ളാം
എന്നും മറ്റും കേട്ടാറെ ചിലർ സ്തുതിച്ചു, മറ്റവർ നികിതിയെ കുറെക്കെണം
എന്നു നിലവിളിച്ചു, അധികമുള്ളവർ റബ്ബിമാർ മുതലായവരുടെ കുലയെ
ഓൎത്തു നഗരം കേൾ്ക്കേ വിലപിച്ചു തുടങ്ങി, ആ ദുഷ്കൎമ്മത്തിൽ കൈ ഇട്ടവരെ
ശിക്ഷിക്കേണം എന്നും മഹാചാൎയ്യനെ മാറ്റെണം എന്നും മറ്റും ആൎത്തു മുട്ടി
ച്ചുംകൊണ്ടു ചിലർ കല്ലെറിഞ്ഞപ്പോൾ, രോമയിൽനിന്നു മടങ്ങിവന്നാൽ നോ
ക്കാം എന്നു ചൊല്ലി നികിതിയെ അല്പം താഴ്ത്തി കലഹത്തെ ദുഃഖേന അമൎത്തു
ബലികഴിപ്പിച്ചു യാത്ര ഒരുക്കുകയും ചെയ്തു.

ഉടനെ (ഏപ്രിൽ ൧൨) പെസഹ എന്ന മഹോത്സവത്തിന്നായി സകല
രാജ്യങ്ങളിൽനിന്നും യഹൂദന്മാർ കൂടിയപ്പോൾ കലഹക്കാർ ഭിക്ഷക്കളെ കൊ
ണ്ടു റബ്ബിക്കുലയെ ചൊല്ലി വിലാപത്തെ പുതുക്കി മത്സരിച്ചു പടയാളികളെ
കല്ലെറിഞ്ഞു കൊല്ലുകയും ഓടിക്കയും ചെയ്തപ്പോൾ അൎഹലാവു സൈന്യത്തെ
അയച്ചു ദേവാലയത്തിന്റെ ചുറ്റും അകത്തും ബലികഴിക്കുന്ന ൩൦൦൦ ആളു
കളെ കൊല്ലിച്ചു ശേഷമുള്ളവരെ ചിതറിച്ചു ഉത്സവത്തെ മുടക്കുകയും ചെയ്തു.
അനന്തരം അവൻ സുറിയ നാടുവാഴിയായ വാരനെ ഉണൎത്തിച്ചു രാജ്യകാൎയ്യം
അവങ്കൽ ഭരമേല്പിച്ചു താൻ ബന്ധുക്കളോടും കൂടെ രോമെക്കു പുറപ്പെടുകയും
ചെയ്തു. (ലൂക്ക. ൧൯, ൧൨).

അതുകൊണ്ടു യോസെഫ് പരദേശത്തു കുറയനാൾ പാൎത്തശേഷം ദേ
വാജ്ഞയാൽ മടങ്ങിവരുവാൻ സംഗതി ആയി. ദൈവം പണ്ടു തന്റെ മു
ങ്കുട്ടിയായ ഇസ്രയേലെ മിസ്രയിൽനിന്നു വിളിച്ച പ്രകാരം (ഹൊശ. ൧൧, ൧)
യേശുവിന്നും ജനനം മുതൽ ലോകത്തിന്റെ ദാസ്യപീഡയും പിതാവിന്റെ
ഉദ്ധാരണവും അനുഭവമായി വരേണ്ടത് എന്നു ബോധം ഉണ്ടാകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/79&oldid=186297" എന്ന താളിൽനിന്ന് ശേഖരിച്ചത്