താൾ:CiXIV126.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§10.] THE MAGI. 53

5 And they said unto him, In Bethlehem of
Judæa: for thus it is written by the prophet,

6 And thou Bethlehem, in the land of Juda,
art not the least among the princes of Juda:
for out of the shall come a Governor, that shall
rule my people Israel.

7 Then Herod, when he had privily called
the wise men, inquired of them diligently what
time the star appeared.

8 And he sent them to Bethlehem, and said,
Go and search diligently for the young child;
and when ye have found him, bring me word
again, that I may come and worship him also.

9 When they had heard the king, they de—

parted; and, lo, the star, which they saw in
the east, went before them, till it came and
stood over where the young child was.

10 When they saw the star, they rejoiced with
exceeding great joy.

11 And when they were come into the house,
they saw the young child with Mary his mother,
and fell down, and worshipped him: and when
they had opened their treasures, they presented
unto him gifts; gold, and frankincense, and
myrrh.

12 And being warned of God in a dream that
they should not return to Herod, they departed
into their own country another way.

എങ്കിലും ഇസ്രയേലിൽനിന്നു മാത്രമല്ല പുറജാതികളിൽനിന്നും മശീഹ
യെ കണ്ടു തൊഴുവാൻ ഒരു കൂട്ടം പ്രജകൾ വന്നു. പാൎസി മേദ ജാതികളിൽ
മാഗർ എന്ന് ഒർ ആചാൎയ്യവംശം ഉണ്ടു. (യിറ. ൩൯, ൩ റബ്മാഗ് എന്ന
വാക്കിന്നു മാഗരുടെ പ്രധാനി എന്നൎത്ഥം ആകുന്നു.) അവർ ബിംബാരാധി
കൾ അല്ലായ്കകൊണ്ടു ഇസ്രയേലിന്റെ ദൈവവും വാഗ്ദത്തവും ഗ്രഹി
പ്പാൻ പണ്ടു തന്നെ അധികം രസക്കേട് ഇല്ലാത്തവരായിരുന്നു. ലോകര
ക്ഷിതാവ് യഹൂദയിൽ ഉദിക്കും എന്നു ചിലൎക്ക് ബോധം ഉണ്ടായതിന്റെ
ശേഷം നല്ല ആശയോടും അല്പജ്ഞാനം ചേരുകകൊണ്ടു മഹാരാജാവിന്റെ
ജനനം നക്ഷത്രവിശേഷങ്ങളാൽ അറിഞ്ഞു വരുമോ എന്നു നോക്കിക്കൊണ്ടു
പ്രമാണലക്ഷണങ്ങളെ അന്വേഷിച്ചിരിക്കുമ്പോൾ ഒരിക്കലും കാണാത്ത
ഒരു പുതു നക്ഷത്രത്തെ കണ്ടു* (അപൂൎവ്വമായ നക്ഷത്രം ഒന്നു ൭൫൦ രോമാബ്ദ
ത്തിൽ കണ്ടു വന്നു എന്നു ചീനഗണിതത്തിലും ഉണ്ടു). അതു മാഗർ വിചാരി
ച്ചു യഹൂദരാജാവു ജനിച്ചു എന്നൂഹിച്ചു യാത്രയായി യരുശലേമിൽ വന്നു
പുതിയ രാജാവെ കോയിലകത്ത് അന്വേഷിച്ചു. എന്നാറെ രാജാവ് ഞെട്ടി
വിറെച്ചു എദോമ്യന്റെ പരിവാരങ്ങളും ഭ്രമിച്ചു. അവൻ മഹാചാൎയ്യരേയും
൨൪ ഊഴക്കാരുടെ പ്രമാണികളേയും വൈദികരേയും വരുത്തി മശീഹ ജനി
ക്കേണ്ടും സ്ഥലത്തെ ചോദിച്ചാറെ മീക. ൫, ൧. എന്ന വാക്യത്താൽ അവൻ
മുമ്പേത്ത ദാവിദ് എന്ന പോലെ ആ ഇടയഗ്രാമത്തിൽനിന്നു പുറപ്പെടും
എന്നു ഉത്തരം ചൊന്നതു കേട്ടപ്പോൾ മാഗരെ സ്വകാൎയ്യമായി വരുത്തി ന
ക്ഷത്രം കണ്ട കാലവും ചോദിച്ചറിഞ്ഞു അവരെ ബെത്ത്ലഹെമിലേക്കു അയ
ച്ചു വിടുകയും ചെയ്തു. രാത്രിയിൽ അവിടെ എത്തിയാറെ നക്ഷത്രത്തെ പിന്നേ
യും കണ്ടു സന്തോഷിച്ചു ശിശുവേയും അമ്മയേയും കണ്ടതിനാൽ അധികം
ആനന്ദിച്ചു ദാരിദ്ര്യാവസ്ഥയാൽ മനസ്സിൽ ഒരു ശല്യവും വരാതെ സാഷ്ടാംഗ
മായി വണങ്ങി പൊന്നും കുന്തുരുക്കവും കണ്ടിവെണ്ണയും കാഴ്ചവെക്കുകയും
ചെയ്തു. അനന്തരം സ്വപ്നത്തിൽ ഉണ്ടായ ദേവനിയോഗപ്രകാരം അവർ
യരുശലേമിൽ ചെല്ലാതെ മറ്റൊരു വഴിയായി സ്വരാജ്യത്തേക്കു മടങ്ങി പോ
കയും ചെയ്തു.


✽ രോമാനഗരാബ്ദം ൭൪൭ മേമാസം ൨൦ തിയ്യതി മീനരാശി ൨൦ആം അംശത്തിൽ ഉദയത്തിന്മു
മ്പെ വ്യാഴവും ശനിയും യോഗം ചെയ്തതും പിറ്റേ വൎഷം വസന്തകാലത്തിൽ ചൊവ്വാ ആ യോഗ
ത്തിൽ കൂടിയതും അവർ കണ്ടിട്ടുണ്ടായിരിക്കും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/77&oldid=186295" എന്ന താളിൽനിന്ന് ശേഖരിച്ചത്