താൾ:CiXIV126.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

52 THE BIRTH AND CHILDHOOD OF CHRIST. [PART I.

ജ്വലിക്കുന്നതും ആകുന്നു. വല്ല മത്സരങ്ങളേയും അടക്കുവാൻ മൊറിയ മലെ
ക്ക് എതിരെ ഒരു കൊടുമ്പാറമേൽ അന്തോന്യകോട്ട ൭൦ മുളം ഉയരമുള്ള ഗോപു
രങ്ങളോടും ആലയപ്രാകാരത്തോളം എത്തുന്ന കല്നടകളോടും കൂട ഉണ്ടായിരുന്നു
(അപോ. ൨൧, ൩൧–൪൦). മറ്റും പല നിൎമ്മാണങ്ങളും ദേവാലയത്തിന്റെ
ചുറ്റും പണി ചെയ്തു നടന്നു, യേശുവിന്റെ ദൎശനകാലത്തു തികഞ്ഞുവരാ
തെ കൊണ്ടിരുന്നു (യോ. ൨, ൨൦).

മശീഹ ദേവാലയത്തിൽ വരുവാനുള്ള കാരണം എന്ത് എന്നാൽ അമ്മ ശു
ദ്ധീകരണത്തിന്നുള്ള ൪൦ ദിവസം തികഞ്ഞതു കൊണ്ടു കുഞ്ഞാടു വാങ്ങുവാൻ
ദ്രവ്യം പോരായ്കയാൽ ഒർ ഇണ പ്രാവു വാങ്ങി കൊണ്ടു പോകേണ്ടതു (൩ മോശ
൧൨, ൮.) അതു കൂടാതെ കടിഞ്ഞൂൽ എല്ലാം യഹോവെക്കു പരിശുദ്ധമാകയാൽ
പുത്രനെ യഹോവെക്ക് അൎപ്പിക്കയും (൨മോ. ൧൩, ൨.) മുങ്കുട്ടികൾക്കു പകരം
ലേവി ഗോത്രക്കാരെ ആലയസേവെക്കു വേൎത്തിരിച്ചതു കൊണ്ട് അഞ്ചു ശേ
ഖൽ വെള്ളി (ഏകദേശം ൬ രൂപ്പിക) വെച്ചു മുങ്കുട്ടിയെ വീണ്ടെടുക്കയും വേ
ണ്ടി ഇരുന്നു (൪ മോ, ൧൮, ൧൫f.)

അപ്രകാരം ചെയ്വാൻ അടുത്തപ്പോൾ ശിമ്യോൻ എന്ന് ഒരു വൃദ്ധൻ
ശിശുവെ കൈയിൽ എടുത്തു സ്വജാതിക്ക് ഉദിച്ചു വന്ന ദേവരക്ഷയെ ക
ണ്ടതിന്നിമിത്തം സന്തോഷിച്ചു കൃതാൎത്ഥനായി ലോകം വിടുവാൻ ഒരുങ്ങു
കയും ചെയ്തു. ഇവൻ സകല ജാതികളെയും പ്രകാശിപ്പിക്കുന്ന വെളിച്ചവും
ഇസ്രയേലിന്റെ തേജസ്സം ആയി ലഭിച്ചു (യശ. ൪൯, ൬.) എന്നു സ്തുതിച്ച
തല്ലാതെ ഇസ്രയേലിൽ പലരും മറുത്തു പറകയാൽ മശീഹ മൂലമായി എഴു
നീല്പു മാത്രമല്ല പലൎക്കും വീഴ്ചയും ഉള്ളം വെളിപ്പെടുത്തുന്ന ന്യായവിധിയും സം
ഭവിക്കും എന്നും, അമ്മയുടെ ഹൃദയത്തിൽ കൂടി ഒരു വാൾ കടക്കും എന്നും
(ലൂക്ക. ൨, ൪൮; യോ. ൧൯, ൨൫) അറിയിച്ചു മറിയെക്കും യോസെഫിന്നും
ആശ്ചൎയ്യം ജനിപ്പിക്കയും ചെയ്തു.

ശിമ്യോൻ ആത്മനിയോഗത്താൽ ദേവാലയത്തിൽ വന്നതല്ലാതെ ദിവ
സേന നോറ്റും പ്രാൎത്ഥിച്ചും കൊണ്ട് അതിൽ ചെല്ലുന്ന ഹന്ന എന്ന വിധവ
മശീഹയെ കണ്ടു സന്തോഷിച്ചു വയസ്സു മറന്നു ബദ്ധപ്പെട്ടു യരുശലേമിൽ
രക്ഷാഗ്രഹികളെ നോക്കി നടന്നു ഈ സുവിശേഷം അറിയിക്കയും ചെയ്തു.

§ 10.

CHRIST'S EARLIEST WORSHIPERS FROM AMONG THE GENTILES.
പുറജാതികളിൽനിന്നു ആദ്യപ്രജകളായി മശീഹയെ
വണങ്ങിയ മാഗർ.


MATT. II.

1 Now when Jesus was born in Bethlehem
of Judæa in the days of Herod the king, behold,
there came wise men from the east to Jerusalem,

2 Saying, Where is he that is born King of
the Jews o for we have seen his star in the east,
and are come to worship him.

3 When Herod the king had heard these
things, he was troubled, and all Jerusalem with
him.

4 And when he had gathered all the chief
priests and scribes of the people together, he
demanded of them where Christ should be born.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/76&oldid=186294" എന്ന താളിൽനിന്ന് ശേഖരിച്ചത്