താൾ:CiXIV126.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§9.] THE CIRCUMCISION OF CHRIST. 51

30 For mine eyes have seen thy salvation,

31 Which thou hast prepared before the face
of all people;

32 A light to lighten the Gentiles, and the
glory of thy people Israel.

33 And Joseph and his mother marvelled at
those things which were spoken of him.

34 And Simeon blessed them, and said unto
Mary his mother, Behold, this child is set for
the fall and rising again of many in Israel; and
for a sign which shall be spoken against;

35 (Yea, a sword shall pierce through thy
own soul also,) that the thoughts of many hearts
may be revealed,

36 And there was one Anna, a prophetess,
the daughter of Phanuel, of the tribe of Aser:
she was of a great age, and had lived with an
husband seven years from her virginity;

37 And she was a widow of about fourscore
and four years, which departed not from the
temple, but served God with fastings and pray—
ers night and day.

38 And she coming in that instant gave thanks
likewise unto the Lord, and spake of him to all
them that looked for redemption in Jerusalem.

39 And when they had performed all things
according to the law of the Lord, ...

ദേവപുത്രൻ ഇസ്രയേലിൽ തന്നെ അവതരിക്കയാൽ ജനനം മുതൽ
മരണപൎയ്യന്തം ദേവജാതിയുടെ ധൎമ്മത്തിന്നും ആചാരനിഷ്ഠക്കും അധീന
നായി പാൎത്തു. തന്റെ ആശ്രിതന്മാർ എന്ന പോലെ അവനും ധൎമ്മത്താലെ
ധൎമ്മത്തിന്നു മരിക്കേ ഉള്ളു. ദൈവത്തോടു സമനായിരിക്കുന്നതു താൻ കവ
ൎച്ച പോലെ പിടിച്ചില്ലല്ലോ. ആകയാൽ അശുദ്ധി ഏതും ഇല്ലാത്തവൻ എ
ങ്കിലും ജനിച്ച് എട്ടാം ദിവസത്തിൽ ചേലാകൎമ്മം ഉണ്ടായി, അവൻ ഇസ്ര
യേൽ സഭയുടെ വിശുദ്ധിയുള്ള അവയവം ആയ്തീൎന്നു യേശു എന്ന നാമ
ധേയം ലഭിക്കയും ചെയ്തു.

പിന്നെ ജനിച്ചിട്ടു നാല്പതാം ദിവസത്തിൽ യരുശലേം ദേവാലയ
ത്തിൽ ചെല്ലേണ്ടി വന്നു. അതു അപ്പോൾ എത്രയും ശോഭനമായി നിൎമ്മി
ച്ചു തീരുന്നതു എങ്കിലും കള്ളന്മാരുടെ ഗുഹ ആവാൻ തുടങ്ങി (മത്ത. ൨൧, ൧൩).
മൊറിയ മലയുടെ ചുവട്ടിൻ ചുറ്റും ഒരു വലിയ മണ്ഡപം ഉണ്ടു, വാതി
ലും ചുവരും ഇല്ല, ആയതത്രെ സൎവ്വ യഹൂദന്മാരും കൂടുന്ന സ്ഥലം (യോ.
൧൨, ൨൦.), പുറജാതികൾക്കും അവിടെ ചെല്ലാം. ആ പ്രാകാരത്തിൽ കൂടി നട
ന്നാൽ ൩ മുളം ഉയരമുള്ള ചുവർ ഉണ്ട്, അതിൽ കൂടി ൧൪ പടികളിന്മേൽ ഇ
സ്രയേൽ പ്രാകാരത്തിൽ കയറി ചെല്ലാം. അതിന്റെ കിഴക്കേ ഭാഗം സ്ത്രീക
ൾ്ക്കായി വേൎത്തിരിച്ചതും പിന്നെ ഒരു ചുവരിന്മേൽ കയറിയാൽ ആചാൎയ്യന്മാ
രുടെ പ്രാകാരത്തിൽ കടക്കാം; അതിൽ ചെല്ലുന്ന വാതിൽ സ്വർണ്ണമയമായ ചി
ത്രപ്പണിയുള്ളതു. അതിന്റെ നടുവിൽ അത്രെ ദേവാലയം. പൂൎവ്വ ഭാഗത്തു
൫൦ മുളം നീളവും അകലവും ൧൫ മുളം ഉയരവുമുള്ള ഹോമപീഠം ഉണ്ടു, ആ
യത് ഇരിമ്പു തൊടാത കല്ലുകളെ കൊണ്ടു തീർത്തതാകുന്നു. ദേവാലയത്തി
ന്റെ മുറ്റം ൧൦൦ മുളം നീളവും അപ്രകാരം അകലവും ഉള്ളതാകുന്നു. പൊൻ
പൂശലുള്ള വാതിൽ ൭൦ മുളം ഉയരം ഉണ്ടു. ശുദ്ധ സ്ഥലത്തേക്കുള്ള വാതിലി
ന്മീതെ ഒരു സ്വൎണ്ണവൃക്ഷം ഉണ്ടു, അതു ആൾ വണ്ണത്തിലുള്ള പൊന്മുന്തി
രിങ്ങകൾ ഉള്ളതു, യഹൂദരുടെ കാഴ്ചകളാൽ ക്രമത്താലെ തീർത്തു വന്നതു.
ശുദ്ധസ്ഥലത്തിന്നകത്തു നിലവിളക്കും അപ്പപീഠവും ധൂപപീഠവും ഉണ്ടു.
അതിൻ പിറകിൽ ഏതും ഇല്ലാത്ത അതിവിശുദ്ധസ്ഥലം ൨൦ മുളം സ
മചതുരമായി തീൎത്തതു. പരദേശത്തുനിന്നു വന്നു നോക്കിയാൽ മല മുഴു
വനും ഹിമമയമായി വെളുത്തു കാണുന്നു, മിനുക്കിയ കല്ലിന്റെ വിശേഷത
യാൽ തന്നെ. ദേവാലയം പൊൻമയമായും പുലരുമ്പോൾ അഗ്നി പോലെ


7*

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/75&oldid=186293" എന്ന താളിൽനിന്ന് ശേഖരിച്ചത്