താൾ:CiXIV126.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§3. THE BAPTIST'S BIRTH ANNOUNCED TO ZACHARIAS. 43

20 And, behold, thou shall be dumb, and not
able to speak, until the day that these things
shall be performed, because thou believest not
my words, which shall be fulfilled in their
season.

21 And the people waited for Zacharias, and
marvelled that he tarried so long in the temple.

22 And when he came out, he could not speak
unto them: and they perceived that he had

seen a vision in the temple: for he beckoned
unto them, and remained speechless.

23 And it came to pass, that, as soon as the
days of his ministration were accomplished, he
departed to his own house.

24 And after those days his wife Elisabeth
conceived, and hid herself five months, saying,

25 Thus hath the Lord dealt with me in the
days wherein he looked on me, to take away
my reproach among men.

ഇസ്രയേൽ മിക്കവാറും ലൌകികം എങ്കിലും ദൈവം പല ദുഃഖങ്ങളാലും
ഓരോരോ ഹൃദയങ്ങളെ നുറുക്കി ചതച്ചും കൊണ്ടു വാഗ്ദത്തനിവൃത്തിയിലുള്ള
പ്രത്യാശയെ അവറ്റിൽ ജ്വലിപ്പിച്ചു. ഇസ്രയേലിന്റെ വീഴ്ച കണ്ടു ഖേദി
ക്കുന്ന ശിമ്യോനും വിധവയായ ഹന്നയും മകനില്ലാത്ത എലിശബ (൨ മോ.
൬, ൨൩.) ജകൎയ്യയും ദാവിദ് വംശത്തിന്റെ ഭ്രംശം വിചാരിക്കുന്ന മറിയയും
മാത്രമല്ല മറ്റു പലരും ഇസ്രയേലിന്റെ രക്ഷയെ കാത്തുകൊണ്ട് അപേ
ക്ഷിക്കുന്ന സമയം അഹരോന്യനായ ജകൎയ്യ ഹെബ്രൊന്റെ അരികെ മല
യിലുള്ള യുത്ത എന്ന ആചാൎയ്യഗ്രാമത്തെ (യോശു. ൨൧, ൧൬.) വിട്ടു എട്ടാം
ഊഴക്കാരോടു കൂടെ (൧നാൾ. ൨൪, ൧൦.) യരുശലേമിൽ ചെന്നു ആഴ്ചവട്ടം കൊ
ണ്ടു ആലയസേവ കഴിച്ചു പാൎത്തു. അവൻ സ്വജാതിക്കു വേണ്ടി പ്രാൎത്ഥി
ച്ചു ധൂപം കാട്ടിയപ്പോൾ അവന്ന് ഒരു ദിവ്യ വീരൻ പ്രത്യക്ഷനായി. അതാർ
എന്നാൽ ഒരു സമ്മുഖദൂതൻ തന്നെ. അവൻ മുമ്പെ മനുഷ്യപുത്രസമനാ
യി ദാനിയേലിന്നു ആവിൎഭവിച്ചു (ദാനി. ൭, ൧൩.) ദേവവീരനാകുന്ന ഗബ്രി
യേൽ എന്നു വിളിക്കപ്പെട്ടു (ദാനി. ൮. ൧൫–൧൬.) മദ്ധ്യസ്ഥനായി ദാനിയേ
ലെ ആശ്വസിപ്പിച്ചവൻ (൯, ൨൧; ൧൦, ൫®).

അന്നു അവൻ ആചാൎയ്യനോടു പ്രാൎത്ഥനക്കു നിവൃത്തി വന്ന പ്രകാരം
അറിയിച്ചു നിനക്കും പലൎക്കും സന്തോഷം വരുത്തുന്ന പുത്രൻ ജനിക്കും; യോ
ഹനാൻ (“യഹോവാകൃപൻ”) എന്ന് അവന്റെ പേർ ആകും. ഗൎഭം മുതൽ
വിശുദ്ധാത്മപൂൎണ്ണനായി നജീർ നേൎച്ചയെ ദീക്ഷിച്ചു (൪ മോ. ൬, ൨.) വളൎന്ന
പ്പോൾ വരുവാനുള്ള മശീഹയുടെ മുമ്പിൽ എലീയാശക്തിയിൽ നടന്നു (മല.
൩, ൧.), സ്വജാതിയെ അവനായിട്ടു ഒരുക്കി, പിതൃപാരമ്പൎയ്യം പിടിച്ചു കൊ
ള്ളുന്നവരെ കുട്ടിപ്രായവും അവിശ്വാസികളായ ചദൂക്യരെ നീതിജ്ഞാനമു
ള്ളവരും ആക്കി മാറ്റും എന്നതിന്നു ഒർ അടയാളം ചോദിച്ചപ്പോൾ കാൎയ്യസി
ദ്ധി വരുവോളം ഊമനാക എന്നുള്ള അടയാളം സംഭവിച്ചു, ജകൎയ്യ സംശയം
എല്ലാം വിട്ടു സേവയെ തീൎത്തു യുത്തയിലേക്ക് മടങ്ങി പോയി, ഭാൎയ്യ ഗഭിണി
യായി ലോകസംസൎഗ്ഗം വിട്ടു ശേഷമുള്ള വാഗ്ദത്തനിവൃത്തിക്കായി കാത്തു
കൊള്ളുകയും ചെയ്തു.

6*

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/67&oldid=186285" എന്ന താളിൽനിന്ന് ശേഖരിച്ചത്