താൾ:CiXIV126.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§2.] THE INCARNATION. 41

തന്ന “വചനം” ആകുന്നു. പിന്നെ ഉള്ളിലേ വിചാരവും വായിലേ വച
നവും സമതത്വമുള്ളവ ആകുമ്പോലെ വെളിപ്പെട്ടു വരുന്ന പിതാവും വെളി
പ്പെടുത്തുന്ന പുത്രനും സമതത്വമുള്ളവർ എന്ന സൂചകവും ആ നാമധേയ
ത്തിൽ അടങ്ങുന്നുണ്ടു. പുത്രനെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു
(യോ. ൧൪, ൯) എന്നു ചൊല്വാൻ കഴിയുംവണ്ണം പുത്രൻ കേവലം ദൈവ
ത്തിൻ പ്രതിമയും (കൊല. ൧, ൧൫) ദേവതേജസ്സിന്റെ പ്രതിഛ്ശായയും ദേവ
തത്വത്തിന്റെ മുദ്രയും ആകുന്നു (എബ്ര. ൧, ൩). ൟ സമതത്വം അത്രെ
വെളിപ്പെടുത്തുക എന്ന പ്രവൃത്തിക്കു മൂലാധാരം ആകുന്നു.

എന്നാറെ സകല മനുഷ്യനെയും പ്രകാശിപ്പിക്കുന്ന വെളിച്ചസ്വരൂപൻ
കൂടാരത്തിൽ എന്നപോലെ ജഡത്തിൽ വസിച്ചും തന്റെ തേജസ്സാകുന്ന കരു
ണാസത്യങ്ങളെ വിളങ്ങിച്ചുംകൊണ്ടു താൻ അരികിൽ കാണുന്ന പിതാവെ
അറിയാത്തവൎക്കു വ്യാഖ്യാനിച്ചു കൊടുക്കേണ്ടതിന്നും കൈക്കൊള്ളുന്നവരെ ത
നിക്ക് ഒത്ത ദൈവപുത്രന്മാർ ആക്കുവാൻ അനാദിയായി വിചാരിച്ച വഴി
കാട്ടേണ്ടതിന്നും, താൻ ഉണ്ടാക്കിയ ലോകത്തിൽ അവതരിച്ചു വരുവാറായി
രുന്നു.

യോ. ൧, ൧— ൧൮ എന്ന തലവാചകത്തിന്റെ സാരാംശമായ മൂന്നു ഭാഗങ്ങളാവിതു:

I. വചനം എന്ന ഏകജാതന്റെ ഗുണവൎണ്ണനം. (൧–൫).

1) ദൈവത്തോട് അവന്നുള്ള സംബന്ധം (൧. ൨).

a) അവന്റെ അനാദിത്വവും b) ദേവസാമീപ്യവും c) ദേവതത്വവും

2) ലോകത്തോട് അവന്നുള്ള മദ്ധ്യസ്ഥസ്ഥാനം (൩– ൫).

a) ലോകസൃഷ്ടിയിലും (൩).

b) നിൎമ്മലമായ ആദ്യസ്ഥിതിയിലും (൪).

c) പാപപതനത്തിന്റെ ശേഷവും (൫).

II. ഏകജാതനെ കൈക്കൊള്ളാത്തവരുടെ അവിശ്വാസം (൬– ൧൧).

1) ഉൾപ്രകാശത്താൽ ഇരിട്ടിനെ ജയിച്ചുകൂടാഞ്ഞിട്ടു (൫b) വെളിച്ചസ്വരൂപി താൻ അവത
രിപ്പാൻ നിശ്ചയിച്ചു; എന്നാൽ കാൎയ്യസിദ്ധിക്കു വേണ്ടി വിശിഷ്ടനായ ഒരു ഘോഷകനെ
മുന്നയച്ചു (൬–൮).

a) യോഹനാന്റെ ദിവ്യനിയോഗം (൬).

b) അവന്റെ സാക്ഷ്യത്തിൻ പൊരുളും ലാക്കും (൭– ൮).

2) ഇപ്രകാരം മുമ്പിൽ കൂട്ടി എല്ലാം കോപ്പിട്ടെങ്കിലും ഏകജാതൻ ലോകത്തിൽ വന്ന് അനു
ഭവിച്ചതു അവിശ്വാസം അത്രെ (൯– ൧൧).

a) സൎവ്വരെ പ്രകാശിപ്പിക്ക എന്നതേ അവന്റെ രക്ഷാകരമായ വേല (൯).

b) എന്നിട്ടും അവനെ കൈക്കൊണ്ടിട്ടില്ല (൧൦– ൧൧).

aa) പണ്ടു (പാപപതനത്തിന്നും ജഡോത്ഭവത്തിനും മദ്ധ്യേ ൫b) ലോകം
അവനെ അറിയാതെ പോയിരുന്നതു പോലെ (൧൦).

bb) ഇപ്പോൾ ഇസ്രയേലും കൂടെ ജഡമായി വന്നവനെ കൈക്കൊള്ളാതെ
തള്ളി കളഞ്ഞു (൧൧).


6

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/65&oldid=186283" എന്ന താളിൽനിന്ന് ശേഖരിച്ചത്