താൾ:CiXIV126.pdf/188

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

164 THE FIRST THREE MONTHS’ LABOURS IN GALILILEE. [PART III. CHAP. II.

ഷിച്ചു യേശുവെ മനസ്സോടെ അംഗീകരിച്ചെങ്കിലും അനുതാപപ്രസംഗവും
അത്ഭുതക്രിയകളും ഗലീലയിലും മിക്കവാറും നിഷ്ഫലമായി പോകും എന്നും, ജാ
തിയായിട്ടു അവർ മശീഹരാജ്യത്തിൽ കടപ്പാൻ കഴിയാത്തവണ്ണം അവിശ്വാ
സത്തിലും പ്രപഞ്ചസക്തിയിലും മുഴുകി പോയി എന്നും അന്നു കൎത്താവിന്നു
തീരെ ബോധിച്ച് എന്നതു സ്പഷ്ടം.

എന്നിട്ടും ഇപ്രകാരം ഖേദിച്ചിരുന്ന സമയത്തു തന്നെ ശിഷ്യരുടെ വിശ്വാ
സത്തെ നോക്കി ആനന്ദിപ്പാൻ സംഗതിവന്നു. യഹോവ ശിശുക്കളുടെ വാ
യാലും (സങ്കീ. ൮) ഏകാഗ്രതയുള്ളവരുടെ ഹൃദയങ്ങളിലും ഇനി നടത്തേണ്ടു
ന്ന മഹാക്രിയകളെ ആത്മാവിൽ കണ്ടു ഗലീലയുടെ അവിശ്വാസവും അ
ല്പം മറന്നു സന്തോഷപൂൎണ്ണനായി സ്തുതിപ്പാൻ തുടങ്ങി: സ്വൎഭൂമികളുടയ
നാഥനായ പിതാവേ, നീ ഈ സുവിശേഷവാക്കും ശക്തിയും ജ്ഞാനികളിൽ
നിന്നു മറെച്ചു ൟ ശിശുക്കൾക്കു വെളിപ്പെടുത്തുകയാൽ ഞാൻ സ്തുതിച്ചു വണ
ങ്ങുന്നു! അങ്ങിനെ തന്നെ പിതാവേ, ഇപ്രകാരം നിണക്ക് പ്രസാദമായല്ലോ.
മഹത്തുകൾ ശത്രുക്കളായ്തിരിഞ്ഞാലും അബദ്ധം ഏതും ഇല്ല; സൎവ്വവും പിതാ
വ് പുത്രനിൽ ഏല്പിച്ചു കിടക്കുന്നുവല്ലോ. ൟ സൎവ്വശക്തിയെ അറിയേണ്ടതി
ന്നു ആരും പാത്രമല്ല, പുത്രനെ പിതാവ് മാത്രം അറിയും. പുത്രനെ അറിയാത്ത
വർ ആരും പിതാവേയും അറികയില്ല, പുത്രന്മൂലമേ അവനെ അറിക ഉള്ളു.

ഇവ്വണ്ണം പിതാവിനെ മഹത്വീകരിച്ച ശേഷം യേശു നാനാ ദുഃഖകഷ്ട
ങ്ങളിൽ ഞരങ്ങികൊണ്ടിരിക്കുന്നവരെ നോക്കി മനസ്സലിഞ്ഞു, തികഞ്ഞ വി
ശ്രാന്തിക്കായി ക്ഷണിച്ചതിവ്വണ്ണം: പ്രയാസപ്പെട്ടു ധൎമ്മവെപ്പുകളും പല
ലംഘനങ്ങളും ആകുന്ന ഭാരം ചുമന്നു നടക്കുന്നവർ എല്ലാവരും എന്റെ അടു
ക്കൽ വരുവിൻ. എന്റെ ധൎമ്മം ആകുന്ന ലഘുനുകത്തെ (അപോ. ൧൫, ൧൦)
ഏറ്റു കൊണ്ടാൽ ആശ്വാസം വരും. വിശേഷാൽ ഞാൻ ശപിച്ചാലും അഹ
ങ്കാരി അല്ല, സൌമ്യതയും മനസ്സാലെ (ക്രൂശു വരെ) താഴ്മയുള്ളവനും ആകുന്ന
പ്രകാരം അറിഞ്ഞും ശിശുക്കളായി പഠിച്ചും ശീലിച്ചും കൊൾ്വിൻ, എന്നാൽ
സത്യജ്ഞാനവും ദിവ്യസമാധാനവും ഉണ്ടാകും.

§ 89.

CHRIST’S MINISTRATION TO A WOMAN AND WOMEN’S

MINISTRATION TO CHRIST.

സ്ത്രീകളോടു യേശുവിന്നുണ്ടായ പെരുമാറ്റ വിശേഷം.

α) Christ’s lovingkindness to a penitent woman.

അനുതപിക്കുന്നൊരു പാപസ്ത്രീയെ യേശു കനിഞ്ഞതു.

LUKE VII.

36 And one of the Pharisees desired him that
he would eat with him. And he went into the
Pharisee’s house, and sat down to meat.

37 And, behold, a woman in the city, which
was a sinner, when she knew that Jesus sat at
meat in the Pharisee’s house, brought an ala-
baster box of ointment,

38 And stood at his feet behind him weeping,
and began to wash his feet with tears, and did

wipe them with the hairs of her head, and
kissed his feet, and anointed then with the oint-
ment.

39 Now when the Pharisee which had bidden
him saw it, he spake within himself, saying,
This man, if he were a prophet, would have
known who and what manner of woman this is
that toucheth him: for she is a sinner.

40 And Jesus answering said unto him, Simon,

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/188&oldid=186407" എന്ന താളിൽനിന്ന് ശേഖരിച്ചത്