താൾ:CiXIV126.pdf/186

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

162 THE FIRST THREE MONTHS’ LABOURS IN GALILEE. [PART III. CHAP. II.

നല്ല പ്രവൃത്തിപ്പാൻ അധികം വരം കിട്ടിയല്ലോ. പിതാക്കന്മാർ ദൈവത്തോ
ടു സങ്കടപ്പെട്ടു വ്യവഹരിച്ച വചനങ്ങൾ പലതും ഉണ്ടു (൨ മോശ ൧൭, ൪;
യോബ് ൩, ൧; യിറ. വിലാപ. ൩; — മത്ത. ൨൭, ൪൬ കൂടെ നോക്കുക). ആക
യാൽ അവൻ ശിഷ്യന്മാരാൽ (ലൂക്ക.) യേശുവിന്റെ ക്രിയകളെ ചുങ്കക്കാരോടു
കൂടെ ഉള്ള സദ്യമുതൽ നയിനിലേ ഉയിൎപ്പോളം എല്ലാം കേട്ടപ്പോൾ തനിക്കും
ശിഷ്യന്മാൎക്കും പൂൎവ്വനിശ്ചയം ഉറപ്പിച്ചു കിട്ടേണ്ടതിന്നു ൨ പേരെ നിയോഗി
ച്ചു, വരേണ്ടുന്നവൻ നീ തന്നെയൊ, ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്ക
യോ എന്നു യേശുവോടു ചോദിപ്പിക്കയാൽ തന്റെ സങ്കടത്തെ ഏറ്റു പറഞ്ഞു.

അവരെ യേശു രോഗശാന്തികളെ കാണിച്ചു (ലൂക്ക.), കുരുടർ കാണ്ക, ചെ
വിടർ കേൾ്ക്ക, ഊമർ സ്തുതിക്ക, മുടവർ നടക്ക (യശ. ൩൫, ൩ ƒƒ), കുഷ്ഠാദി അ
ശുദ്ധികൾ മാറുക, ചത്തവർ ജീവിക്ക (ഹജ. ൩൭), സാധുക്കൾ്ക്ക അനു
ഗ്രഹവൎഷം അറിയിക്ക (യശ. ൬൧), മുതലായ പ്രവാചകങ്ങൾ്ക്കു വന്ന നിവൃ
ത്തിയെ കാട്ടി, മശീഹരാജ്യത്തിന്നു മഹാജയങ്ങളും ന്യായവിധികളും അല്ല ക
രുണാപ്രവൃത്തികൾ ആദിസ്വരൂപം എന്നു ബോധം വരുത്തുകയും ചെയ്തു.
പിന്നെ അവൻ യശ. ൮, ൧൪ ഓൎപ്പിച്ചു, എങ്കൽ ഇടറി പോകാത്തവൻ ധ
ന്യൻ എന്നു ചൊല്ലി യോഹനാന്റെ പരീക്ഷാജയത്തേയും ഭാഗ്യത്തേയും
മുന്നറിഞ്ഞു വാഴ്ത്തുകയും ചെയ്തു.

യോഹനാന്യർ വിട്ടു പോയ ശേഷം യേശു കഷ്ടമരണങ്ങളിലും തനിക്കു മു
ന്നടപ്പവനായ മഹാത്മാവെ വൎണ്ണിപ്പാൻ തുടങ്ങി. അവന്റെ ശിഷ്യർ പക്ഷെ
കാറ്റിനാൽ അലയുന്ന മുളയായി തോന്നിയാലും ഗുരുവിൻ സ്വഭാവം അ
ങ്ങിനെ അല്ല, മനുഷ്യരിൽ ദേവദാരു പോലെ ഉറെച്ചെഴുന്നവൻ അത്രെ; ആ
കയാൽ അവൻ മുൻ പറത്തെ സാക്ഷ്യത്തിന്നു നീക്കം വരികയില്ല. അവൻ
രാജവസ്ത്രം ആഗ്രഹിക്കുന്ന മുഖസ്തുതിക്കാരനും അല്ല; ആകയാൽ ഇടപ്രഭു
വോടു ഖണ്ഡിതമായി ഉരെച്ചതിനെ തടവിൽ ലാളിച്ചു പുലമ്പിക്കയില്ല. അ
വൻ മശീഹയെ പ്രവചിച്ചതല്ലാതെ വെളിപ്പെടുത്തിയവനും ആകയാൽ പ്ര
വാചകരിലും സ്ത്രീകളിൽനിന്നു ജനിച്ച എല്ലാവരിലും ജ്യേഷ്ഠൻ തന്നെ. എ
ങ്കിലും അവൻ പഴയ നിയമത്തിന്റെ സമാപ്തി അത്രെ, ആകയാൽ ഇപ്പോൾ
ഉദിക്കുന്ന മശീഹരാജ്യത്തിൽ ആത്മജാതനായ ചെറിയവനും യോഹനാനിൽ
വലിയവൻ ആകുന്നു. എന്നിട്ടും സ്നാപകന്റെ വലിപ്പത്തിന്നു ഒരു സാക്ഷ്യം
ഇതാ: അവന്റെ നാൾ മുതൽ ഇസ്രയേൽ എന്തൊരു പടക്കളമായി തീൎന്നു!
അവന്റെ ഘോഷണത്താൽ എന്തൊരു അന്വേഷണവും കലക്കവും വന്നു
തുടങ്ങി! ഒരു കോട്ടയെ എന്ന പോലെ സ്വൎഗ്ഗരാജ്യത്തെ വളെച്ച് അടക്കുവാൻ
ആക്രമികൾ ഇങ്ങും അങ്ങും ഉദിച്ചു പലരും അതിനെ വശത്താക്കുകയും ചെ
യ്തു! യോഹനാന്റെ വേല ഇത്ര സഫലമായ്വന്നതിന്റെ കാരണമോ, അവ
ന്റെ നാളോളമേ പ്രവചനകാലം നടക്കേണ്ടതു; മശീഹയുടെ അഗ്രേസരനാ
യ ഈ എലീയ വന്ന ശേഷമോ ഇനി പ്രവചനം അല്ല നിവൃത്തിയേ ഉള്ളു.

പിന്നെ ചുങ്കക്കാർ മുതലായ സാധുക്കൾ മാത്രം യോഹനാന്റെ സ്നാനം
ഏറ്റും ദൈവഭാവത്തെ അംഗീകരിച്ചതും വൈദികരും പറീശരും അതിനെ
നിരസിച്ചതും (ലൂക്ക.) വിചാരിച്ചു യേശു ഖണ്ഡിതവാക്കു പറഞ്ഞു. ഈ

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/186&oldid=186405" എന്ന താളിൽനിന്ന് ശേഖരിച്ചത്