താൾ:CiXIV126.pdf/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 84.] THE CENTURION’ S SERVANT HEALED. 157

Matt. VIII.

cast out into outer darkness: there shall be
weeping and gnashing of teeth.

13 And Jesus said unto the centurion, Go
thy way; and as thou hast believed, so be it
done unto thee. And his servant was healed
in the selfsame hour.

Luke VII.

led at him, and turned him about, and said unto
the people that followed him, I say unto you, I
have not found so great faith, no, not in Israel.

10 And they that were sent, returning to the
house, found the servant whole that had been
sick.

ഇപ്രകാരം യേശു ഗലീലിയാത്രയിൽനിന്നു മടങ്ങി വന്ന വാൎത്ത കഫൎന്ന
ഹൂമിൽ പരസ്യമായ ഉടനെ നഗരമൂപ്പന്മാർ അവനെ ചെന്നു കണ്ടു ഹെ
രോദാ പടയിലേ ഒരു ശതാധിപന്റെ ദാസന്നു വാതരോഗം അതിക്രമിച്ചു
എന്നും, അവൻ പരദേശി എങ്കിലും യഹൂദപ്രിയനും പള്ളിയെ തീൎത്തു കൊടു
ത്തവനും ആകയാൽ സഹായത്തിന്നു പാത്രം എന്നും അറിയിച്ചു രോഗശാന്തി
ക്ക് അപേക്ഷിച്ചപ്പോൾ യേശു ഒന്നിച്ചു ചെന്നു. പിന്നെ ആ വിനീതൻ
തന്റെ അയോഗ്യതയെ വിചാരിച്ചു താൻ വരുവാൻ തുനിയാത്തതുമല്ലാതെ
തനിക്കു ൧൦൦ ആൾ അധീനരാകുന്നതു പോലെ ജീവമരണശക്തികൾ എ
ല്ലാം യേശുവിന്റെ ചൊല്ക്കീഴമൎന്ന ചേകവർ അത്രെ എന്നു നിശ്ചയിച്ചു കൊ
ണ്ടു, അടിയന്റെ വീട്ടിൽ വരേണ്ടാ, ഒരു വാക്കു പറഞ്ഞാൽ മതി എന്ന് ആൾ
അയച്ചു പറയിച്ചു. എന്നാറെ യേശു ഇസ്രയേലിലും കാണാത്ത വിശ്വാ
സവലിപ്പം നിമിത്തം അതിശയിച്ചു, കിഴക്കിൽനിന്നും പടിഞ്ഞാറിൽനിന്നും പ
ലരും അബ്രഹാം ഇഛ്ശാക്ക് യാക്കോബ് എന്നവരോടു കൂട സ്വൎഗ്ഗരാജ്യത്തിൻ
പന്തിയിൽ ചേരും (മത്ത.), രാജ്യപുത്രന്മാരോ ഏറ്റം പുറത്തുള്ള ഇരുളിലേക്കു
തള്ളപ്പെടും (ലൂക്ക, ൧൩, ൨൮ƒ) എന്നു ചൊല്ലി, ശതാധിപനോടു നീ വിശ്വ
സിച്ച പ്രകാരം നിണക്കു ഭവിക്കട്ടെ എന്നു പറയിച്ചു ഭൃത്യന്നു തൽക്ഷണം
സൌഖ്യം ഉണ്ടാക്കുകയും ചെയ്തു (മത്ത.).

ഈ അതിശയം നടന്നതു പള്ളിയിലേ ഭൂതഗ്രസ്തനേയും പേത്രന്റെ
അമ്മാവിയേയും സ്വസ്ഥമാക്കിയ ശബ്ബത്തിൽ തന്നെ (§ ൮൫) എന്നു നിശ്ച
യിക്കാം. എങ്ങിനെ എന്നാൽ “വൈകുന്നേരം ആയപ്പോൾ”എന്ന കാലസൂ
ക്ഷ്മത്താൽ (മത്ത. ൮, ൧൬) അല്പം മുമ്പെ വിവരിച്ചതും ഒടുക്കം ചൊല്ലിയതും
എല്ലാം ഒരേ ദിവസത്തിൽ സംഭവിച്ചു എന്നു മത്തായി സൂചിപ്പിക്കുന്നു. ശ
താധിപദാസനെ സൌഖ്യമാക്കിയതും മറ്റും (൮, ൫—൧൭) യേശു ചെയ്തതു
കഫൎന്നഹൂമിൽ പ്രവേശിച്ചതിന്നും (൮, ൫) തിരികെ യാത്രയായതിന്നും* (൮,
൧൮) ഇടെക്കുള്ള ദിവസത്തിൽ, എന്നത്രെ ഭാവം. അതുകൂടാതെ ശതാധിപദാ
സനെ സ്വസ്ഥമാക്കിയതിൻ പിറ്റേനാൾ യേശു നയിനിലേ വിധവാപു
ത്രനെ ജീവിച്ചെഴുനീല്പിച്ചു എന്നു ലൂക്ക. (൭, ൧൧) ചൊല്ലിയതിനാലും അന്നു
കഫൎന്നഹൂമിൽ നടന്നതെല്ലാം ഒരേ ദിവസത്തിന്റെ പണി ആയിരുന്നു എ
ന്നു തെളിയുന്നു. ബാധാരോഗശാന്തികൾ പലതും നടന്നിട്ടുള്ള ഈ ശബ്ബത്ത്
പൎവ്വതപ്രസംഗത്തിൻ ശേഷമേ ഉണ്ടായുള്ളു എന്നു മത്തായി അനുസരിച്ചു
വരുന്ന ക്രമം പ്രമാണമായിരിക്കുന്നപ്രകാരം മുമ്പെ ചൊല്ലിയതിനെ (§ ൬൪)
ഒത്തു നോക്ക.


*അക്കരെക്കുള്ള യാത്രയും (മത്ത. ൮, ൧൮; § ൭൦ ƒ) മാൎക്ക. ലൂക്ക. ഈ സംബന്ധത്തിൽ വിവരിക്കു
ന്ന പുതു പ്രയാണവും (§ ൮൬) കേവലം വെവ്വേറെ എന്നു വരികിലും, യേശു അന്നു പട്ടണവാസത്തെ
കഴിയുന്നെടത്തോളം ചുരുക്കി. ബദ്ധപ്പെട്ടു തിരികെ യാത്രയായി എന്ന വിശേഷതയെ മൂവരും ഒരു
പോലെ തെളിയിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/181&oldid=186400" എന്ന താളിൽനിന്ന് ശേഖരിച്ചത്