താൾ:CiXIV126.pdf/176

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

152 THE FIRST THREE MONTHS’ LABOURS IN GALILEE. [PART III. CHAP. II.

മനസ്സലിഞ്ഞു ദുഷ്ടനിൽനിന്നും സകല ദോഷത്തിൽനിന്നും തന്നേയും സൎവ്വ
സഭയേയും ഉദ്ധരിക്കേണമേ എന്നു പ്രാൎത്ഥനയുടെ തീൎപ്പു. അന്ത്യവാചക
ത്തെ യോഗ്യമുള്ള സ്തുതിക്കായിട്ടു (൧ നാൾ. ൨൯, ൧൧; ൨തിമ. ൪, ൧൮) ശി
ഷ്യന്മാർ പിന്നെ ചേൎത്തു എന്നു തോന്നുന്നു. ആമെൻ എന്നതു വാഗ്ദത്തസ്ഥി
രതയെ ഓൎപ്പിച്ചു നിവൃത്തിയുടെ നിശ്ചയത്തെ കാട്ടുന്നു. ഇപ്രകാരം പ്രാൎത്ഥി
ക്കുമ്പോൾ ഒക്കയും (മാൎക്ക. ൧൧, ൨൫ ƒ.) സകല മനുഷ്യരോടും ക്ഷമിച്ചിണങ്ങി
വന്ന പ്രകാരം ഒരു ബോധം വേണം, അല്ലാഞ്ഞാൽ പ്രാൎത്ഥന വ്യൎത്ഥം എ
ന്നറിക.

പിന്നെ ഉപവാസം പാപപരിഹാരദിവസത്തിൽ മാത്രം ധൎമ്മപ്രകാരം
ആചരിക്കേണ്ടതു (൩ മോ. ൧൬, ൨൯). യഹൂദരോ അതു പുണ്യവൎദ്ധനം എ
ന്നു നിരൂപിച്ചു ആഴ്ചവട്ടത്തിൽ രണ്ടും നാലും ദിവസം നോറ്റു, വേഷത്തി
ലും മറ്റും ഉപേക്ഷ നടിച്ചു തങ്ങടെ വൈരാഗ്യശക്തിയെ കാട്ടി നടന്നു. ഈ
വക സന്ന്യാസം എല്ലാം പരബോധം വരുത്തുവാനായി ചെയ്തതാകയാൽ ദോ
ഷമത്രെ എന്നു യേശു കാണിച്ചു ദൈവത്തിന്നായി മാത്രം സന്തോഷത്തോ
ടെ ആചരിപ്പാൻ ഉപദേശിച്ചു.

വൈരാഗ്യലക്ഷണങ്ങളോടു പലപ്പോഴും പ്രപഞ്ച സക്തി ചേരുകയാൽ
യേശു ഏകാഗ്രമായ കണ്ണിന്റെ നിത്യഭാഗ്യവും മമ്മോനെ സേവിച്ചും നാളെ
ക്കു കരുതികൊണ്ടും ഇരിക്കുന്ന ഹൃദയത്തിന്റെ ചാപല്യവും വൎണ്ണിച്ചു (൬,
൧൯—൩൪. ലൂക്ക. ൧൨, ൨൨—൩൧), നാം ദേവരാജ്യത്തേയും നീതിയേയും ഏ
കമായ പുരുഷാൎത്ഥം ആക്കിയാൽ ശേഷം എല്ലാം കൂടെ കിട്ടും എന്നു കല്പിച്ചു. g.

MATT. VII.

1 Judge not that ye be not judged.

2 For with what judgment ye judge,
ye shall be judged: and with what
measure ye mete, it shall be measured
to you again.

3 And why beholdest thou the mote
that is in thy brother's eye, but con-
siderest not the beam that is in thine
own eye?

4. Or how wilt thou say to thy brother,
Let me pull out the mote out of thine eye;
and, behold, a beam is in thine own eye?

5 Thou hypocrite, first cast out the
beam out of thine own eye; and then
shalt thou see clearly to cast out the
mote out of thy brother’s eye.

6 Give not that which is holy unto
the dogs, neither cast ye your pearls
before swine, lest they trample them
under their feet, and turn again and
rend you.

LUKE VI.

37. Judge not, and ye shall not be judged: condemn
not, and ye shall not be condemned: forgive, and ye
shall be forgiven:

38 Give, and it shall be given unto you; good measure,
pressed down, and shaken together, and running over,
shall men give into your bosom. For with the same
measure that ye mete withal it shall be measured to you
again.

39 And he spake a parable unto them, Can the blind
lead the blind? shall they not both fall into the ditch?

40 The disciple is not above his master: but every one
that is perfect shall be as his master.

41 And why beholdest thou the mote that is in thy
brother’s eye, but perceivest not the beam that is in
thine own eye?

42 Either how canst thou say to thy brother, Brother,
let me pull out the mote that is in thine eye, when thou
thyself beholdest not the beam that is in thine own eye?
Thou hypocrite, cast out first the beam out of thine own
eye, and then shalt thou see clearly to pull out the mote
that is in thy brother's eye.

ഇപ്രകാരം പറീശന്മാരിലും കണ്ട (ലൂക്ക, ൧൬, ൧൪) ദ്രവ്യാഗ്രഹത്തെ ആ
ക്ഷേപിച്ച ശേഷം ഇവർ കൂട്ടുകാരുടെ കണ്ണിലേ കരടും കണ്ടു മടിയാതെ വി
സ്തരിച്ചു കൊള്ളുന്ന കുരുടന്മാരത്രെ, ആകയാൽ സഹോദരന്മാരെ വെറുതെ
തള്ളുമ്പോൾ ബലിമാംസങ്ങളെ നായ്ക്കൾ്ക്കും സഭാസംസൎഗ്ഗത്തിന്റെ നന്മക
ളെ പന്നികൾ്ക്കും ചാടിക്കളവാൻ അവർ മടിക്കയില്ല എന്നും, ഇതിന്റെ ഫലം

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/176&oldid=186395" എന്ന താളിൽനിന്ന് ശേഖരിച്ചത്