താൾ:CiXIV126.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 81.] THE SERMON ON THE MOUNT. 151

Matt. VI.

shall we eat? or, What shall we drink? or,
Where Withal shall We be clothed?

32 (For after all these things do the Gentiles
seek:) for your heavenly Father knoweth that
ye have need of all these things.

33 But seek ye first the kingdom of God, and

his righteousness; and all these things shall
be added unto you.

34 Take therefore no thought for the morrow:
for the morrow shall take thought for the things
of itself. Sufficient unto the day is the evil
thereof.

പിന്നെ നീതിയുടെ സകല അഭ്യാസത്തിലും പുറമേ ഉള്ള കാഴ്ചയല്ല, ദൈ
വം കാണാകുന്ന വസ്തുത തന്നെ സാരം എന്നു കാട്ടുവാൻ (൬, ൧—൧൮)
ധൎമ്മം പ്രാൎത്ഥന ഉപവാസം ഈ മൂന്നിനേയും വിവേചിച്ചു. ആരോടും അറി
യിക്കാതെ കണ്ടും താനും വേഗത്തിൽ മറന്നു വിട്ടും ദൈവത്തിന്നു എന്നുവെ
ച്ചു മുട്ടുള്ളവൎക്ക് കൊടുക്കെണം.

പ്രാൎത്ഥനയും നിരത്തിൽ കാണുന്ന നിസ്കാരമായിട്ടല്ല, ദൈവം മാത്രം
കണ്ടു കേട്ടു കൊൾ്വാൻ തന്നെ രഹസ്യത്തിൽ ആകേണ്ടു. മന്ത്രജപത്താൽ
ദൈവത്തെ ഹേമിക്കയുമല്ല ആവശ്യമുള്ളതിനെ മുമ്പിൽ തന്നെ അറിയുന്ന
പിതാവെ ഓൎപ്പിക്ക അത്രെ പ്രാൎത്ഥന ആകുന്നതു. സകല പ്രാൎത്ഥനയുടെ മാ
തൃക തന്നെ കൎത്തൃപ്രാൎത്ഥന: ക്രിസ്തോപദേശവും ദേവവാഗ്ദത്തവും മനു
ഷ്യാപേക്ഷയും എല്ലാം അതിൽ അടങ്ങിയതു. നാം എല്ലാവൎക്കും പിതാവായി
വാനങ്ങളിൽ വാഴുന്നവനെ വിളിച്ച ശേഷം ൩. അപേക്ഷകളാൽ അഛ്ശനെ
ഭൂമിയിലേക്കു വരുത്തുകയും, നാലിനാൽ താൻ ഇവിടെനിന്നു അഛ്ശനോളം
കരേറുകയും തന്നെ പ്രമാണം. ദൈവം ഭൂമിയിലും ഉണ്ടു എങ്കിലും പല ദുൎമ്മ
തങ്ങളാൽ അവന്റെ നാമത്തിന്നു ദൂഷ്യവും തിരുലക്ഷണങ്ങൾ്ക്കു മറവും വരി
കയാൽ ആ നാമം വിശുദ്ധമായ്വിളങ്ങേണ്ടതിന്നു യാചിക്കെയാവു. മനുഷ്യർ
ആ നാമത്തെ പ്രതിഷ്ഠിച്ചാൽ (യശ. ൨൯, ൨൩; ൧പേത്ര. ൩, ൧൫) ദേവരാജ്യം
വാനങ്ങളിൽനിന്നു ഭൂമിയിൽ വരുന്നു, സകല ഹൃദയവും അവന്റെ സിംഹാ
സനവും ആകും. സാത്താൻ എത്ര വിരോധിച്ചാലും ഈ രാജ്യം തന്നെ വരേ
ണ്ടു. പിന്നെ എല്ലാവരും സ്വൎഗ്ഗസ്ഥന്മാർ എന്ന പോലെ ദേവഹിതം ചെയ്ക
യാൽ ഭൂമിയും വാനമായി ചമയേണ്ടു. ഇപ്രകാരം പിതാവിൻ നാമം, പുത്ര
ന്റെ രാജത്വം, ആത്മാവിൻ വ്യാപാരം, ഈ മൂന്നിന്നായി പ്രാൎത്ഥിച്ച ശേഷം
താന്തനിക്കായി അപേക്ഷിക്ക. എന്തെന്നാൽ മക്കളുടെ ഭാവത്തിന്നു പറ്റുന്ന
ആഹാരം ഇന്നു തരേണമേ എന്നുള്ളതാൽ പിതാവു ദേഹിദേഹങ്ങൾ്ക്ക അവ
സ്ഥെക്കു തക്കവണ്ണം തൃപ്തിവരുത്തുന്ന പ്രകാരം എല്ലാം അടങ്ങി ഇരിക്കുന്നു.
അത് ഇന്നു തന്നെ വേണ്ടതു. പിന്നെ നാളെക്കല്ല ഇന്നലേത്തതിന്നു വിചാ
രം വേണം: കടങ്ങളെ പിതാവ് ഇളെച്ചു തന്നിട്ടും എണ്ണമില്ലാത്തത് ഓൎമ്മയിൽ
വന്നു ബാധിക്കുന്നുണ്ടു, സഹോദരുടെ കുറ്റങ്ങളാലും പീഡ ജനിക്കുന്നു. ആ
കയാൽ ക്ഷമിപ്പാൻ മനസ്സു തനിക്കു തോന്നെണം എന്നും, താൻ ക്ഷമിപ്പാൻ
കൂടിയതിനാൽ ദേവക്ഷമ മനസ്സിൽ അധികം തെളിഞ്ഞു അനുഭവമായി വരേ
ണം എന്നും യാചിക്ക. കഴിഞ്ഞ കാലത്തിന്നു ദേവകരുണ വന്നതു പോലെ
ഭാവിക്കു കൂടേ വേണം എന്നു കണ്ടു പാപസൈന്യത്തെ ഭയപ്പെട്ടും കൊണ്ടു
താൻ ദൈവത്തെ പരീക്ഷിച്ചു പോകയും അതിന്നു ന്യായശിക്ഷയാൽ താൻ
പരീക്ഷയിൽ ഏല്പിക്കപ്പെടുകയും അരുതേ എന്നു വിളിച്ച ഉടനെ അച്ശൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/175&oldid=186394" എന്ന താളിൽനിന്ന് ശേഖരിച്ചത്