താൾ:CiXIV126.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

146 THE FIRST THREE MONTHS’ LABOURS IN GALILEE. [PART III. CHAP. II.

Matt. V.

10 Blessed are they which are persecuted for right-
eousness’ sake: for theirs is the kingdom of heaven.

11 Blessed are ye, when men shall revile you,
and persecute you, and shall say all manner of
evil against you falsely, for my sake.

12 Rejoice, and be exceeding glad: for great is
your reward in heaven: for so persecuted they
the prophets which were before you.

Luke VI.

24. But woe unto you that are rich! for ye
have received your consolation.

25 Woe unto you that are full! for ye shall
hunger. Woe unto you that laugh now!
for ye shall mourn and weep.

26 Woe unto you, when all men shall speak
well of you! for so did their fathers to the
false prophets.

അന്നു യേശു സീനായ്മലയിൽനിന്നുള്ള ഇടിമുഴക്കം മുതലായ ഭയങ്കര
ങ്ങളെ എല്ലാം ഒഴിച്ചു തന്റെ രാജ്യത്തിന്റെ ആദിധൎമ്മമായിട്ടു സാധുക്കൾ്ക്ക്
ഒരു പുതുഭാഗ്യത്തെ അറിയിച്ചു കൊടുത്തു (മത്ത. ൫, ൨—൧൬). ദേവരാജ്യക്കാ
രുടെ ഉത്ഭവം ആത്മാവിലേ ദാരിദ്ര്യം തന്നെ. വിദ്യ കൎമ്മം ഭക്തി മുതലായ ഗുണ
ങ്ങൾ ഒന്നും അവൎക്ക് ഒട്ടും പ്രശംസിപ്പാൻ ഇല്ല. അതിനാൽ അവർ ഖേദി
ച്ചു കരഞ്ഞു, അയ്യോ ദൈവവും ഞങ്ങളുമായി എത്ര ദൂരം എന്നു സങ്കടപ്പെടു
ന്നു. ആകയാൽ അഹംഭാവം വിട്ടു പരിപാകവും സൌമ്യതയും ജനിക്കുന്നു.
ദേവനീതിയിലേ ദാഹവും വിശപ്പും വളരുന്തോറും തൃപ്തിയും വന്നു കൊണ്ടിരി
ക്കുന്നു. നീതി തികയുമ്പോഴോ മുമ്പെ ദീനരിൽ മനസ്സലിവും, പിന്നെ സ്വഹൃ
ദയത്തിലേ പലദൂഷ്യങ്ങളെ നീക്കി ശുദ്ധിവരുത്തുവാൻ ഉത്സാഹവും, ഭൂമിയിൽ
ദേവസമാധാനത്തെ സ്ഥാപിച്ചു നടത്തുവാനുള്ള ശക്തിയും, ഒടുക്കം യേശു
വോട് ഒന്നിച്ചു കഷ്ടം അനുഭവിക്കുന്നതിനാൽ വിശ്വാസജയവും മരണ
ത്തിൽ ആനന്ദവും ജനിക്കുന്നു.

ഇപ്രകാരം ഉള്ളവർ ധന്യന്മാരത്രെ. എങ്ങിനെ എന്നാൽ ആത്മാവിൽ
ദരിദ്രനായവന്നു അറിയാതെ കണ്ടു സ്വൎഗ്ഗരാജ്യാവകാശം അപ്പോൾ തന്നെ
ഉണ്ടു. ദിവ്യദുഃഖത്തിന്നും കണ്ണീൎക്കും ആശാസവും ഉണ്ടു. ഇപ്പോൾ സാഹ
സക്കാൎക്ക് എങ്ങും ഇടം കൊടുത്ത് ഒതുങ്ങിയവർ ഭൂമിയെ അടക്കും (സങ്കീ.
൩൭, ൧൧. യശ. ൫, ൧൭). നീതിയിലേ ദാഹത്തിന്നു നീതിയാൽ മാത്രമല്ല നീ
തിഫലങ്ങളാലും അനവധി തൃപ്തി ഉണ്ടാകും. താൻ കരുണ കാട്ടുമ്പോൾ ഒക്ക
യും ദേവകരുണയിലേ നിശ്ചയം ഏറും. ഹൃദയം ശുദ്ധ കണ്ണാടി പോലെ വ
ന്നാൽ ദേവമഹത്വം എല്ലാം അതിൽ നിഴലിക്കും, ഇഹപരങ്ങളിൽ ദൈവത്തെ
തെളിഞ്ഞു കാണും, ഹൃദയശുദ്ധി സകല ജ്ഞാനത്തിന്നും ഉറവാകും. അതി
നാൽ രാജാവെ പോലെ ഭൂമിയിൽ സമാധാനത്തെ പരത്തുവാൻ അധികാരം
വന്നപ്പോൾ ദേവപുത്രരുടെ സ്ഥാനത്തു വാഴുവാൻ തുടങ്ങും (വെളിപ്പ. ൧, ൬;
മത്ത. ൧൯, ൨൮). ഒടുവിൽ വിശ്വാസി വീരന്മാരുടെ മേഘത്തെ നോക്കി, കഷ്ടി
ച്ചവൎക്ക് അവരോട് ഒന്നിച്ചു സ്വൎഗ്ഗരാജ്യത്തിന്റെ അനുഭവവും ഉണ്ടാകും.
എന്നാൽ ധനവാന്മാർ പരിപൂൎണ്ണർ ചിരിക്കുന്നവർ എന്നിവൎക്കല്ലാതെ ഇഹ
ലോകത്തിന്നു സമ്മതന്മാൎക്കു പ്രത്യേകം ഹാ കഷ്ടം! അവൎക്കു ദേവരാജ്യത്തിൻ
വരവു ന്യായവിധി അത്രെ.

C.

MATT.V

13 Ye are the salt of the earth: but if the
salt have lost his savour, where with shall it be
salted? it is thenceforth good for nothing, but to
be cast out, and to be trodden under foot of men.

14 Ye are the light of the world. A city that
is set on an hill cannot be hid.

15 Neither do men light a candle, and put it
under a bushel, but on a candlestick; and it
giveth light unto all that are in the house.

16 Let your light so shine before men, that
they may see your good works, and glorify
your Father which is in heaven.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/170&oldid=186389" എന്ന താളിൽനിന്ന് ശേഖരിച്ചത്