താൾ:CiXIV126.pdf/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

144 THE FIRST THREE MONTHS’ LABOURS IN GALILEE. (PART III. CHAP. II.

ച്ചവനും, യവനരെ യേശുവിന്നടുക്കൽ വരുത്തിയവനും (യോ, ൧൨, ൨൨), യ
രുശലേമിന്റെ ശിക്ഷാകാലത്തെ കുറിച്ചു ചോദിച്ചവനും (മാൎക്ക. ൧൩, ൩) ത
ന്നെ. പിന്നെ ജബദി ശലൊമ എന്നവരുടെ മക്കളായ യാകോബും യോ
ഹനാനും “ഇടി പുത്രർ” എന്ന നാമം ലഭിച്ചവർ (മാൎക്ക.; ലൂക്ക. ൯, ൫൪).
അവരിൽ ഒന്നാമൻ യരുശലെംസഭയെ നടത്തി രക്തസാക്ഷിയായി മുൻകഴി
ഞ്ഞു (അപോ. ൧൨); മറ്റവൻ പന്തിരുവരിൽ ഒടുക്കത്തവനായി ഭൂമിയിൽ പാ
ൎത്തു കൎത്താവിന്റെ ഇടികളെ സഭയെ കേൾ്പിച്ചവൻ തന്നെ (വെളിപ്പ.).
ഇങ്ങിനെ മീൻപിടിക്കാർ നാല്വരും.

രണ്ടാം പകുപ്പിന്റെ തലയിൽ ബെത്ത്ചൈദക്കാരനായ ഫിലിപ്പ് ആ
കുന്നു. അവൻ നഥാന്യെലെ “നീ വന്നു കാണ്ക” എന്നു യേശുവിന്നടുക്കൽ വി
ളിച്ചു, പിന്നെ യവനരെ വരുത്തിയ ശേഷവും “പിതാവെ കാണിക്ക” എന്ന
വചനത്താലെ (യോ. ൧൪, ൮) കൎത്താവെ ദുഃഖിപ്പിച്ചവൻ. അവൻ വിളിച്ച
സ്നേഹിതൻ തൊല്മായ്പുത്രൻ അത്രെ (തൊല്മായി, “ശൂരൻ”, ൨ശമു. ൧൩,
൩൭). ഖിന്നഭാവത്താൽ പ്രസിദ്ധനായ തോമാ ( “ഇരട്ടി”, യോ. ൧൧, ൧൬;
൨൦, ൨൪) ഗാഢാത്മാവുള്ളവനാകുന്നു. മത്തായി തനിക്കു താൻ ചുങ്കക്കാ
രൻ എന്ന പേർ കൊടുത്തവൻ (മത്ത.). ഇതു രണ്ടാം പകുപ്പു.

മൂന്നാമതിൽ ഹല്ഫായ്പുത്രനായ യാക്കോബ് ഒന്നാമൻ, അവൻ വേദധ
ൎമ്മത്തിലേ അനുസരണത്തെ സുബോധത്തോടെ ശീലിച്ചും ശീലിപ്പിച്ചും
പോന്നു (യാക്ക.) യരുശലെംസഭെക്കു ഒന്നാം യാക്കൊബിന്റെ മരണശേ
ഷം തലവനായ്പാൎത്തു. ചുറുക്കും കരുത്തും അധികം ഉള്ള ലബ്ബായി (മത്ത.) ത
ദ്ദായി (മാൎക്ക.) എന്ന യഹൂദ ജ്യേഷ്ഠന്റെ കീഴടങ്ങിയതാൽ “യാക്കോബിൻ
യഹൂദ” (ലൂക്ക.) എന്ന പേർ കൊണ്ടു. രണ്ടു സഹോദരന്മാരുടെ ഗുണവിവരം
അവരുടെ ലേഖനങ്ങളാൽ അറിയാം. മൂന്നാം സഹോദരൻ ഊഷ്മാവേറിയ
ശീമോൻ തന്നെ. കനാനി (മാൎക്ക.) ജെലോതാ (ലൂക്ക.) എന്ന നാമങ്ങൾ്ക്കു
വാശിക്കാരൻ എന്ന അൎത്ഥം ആകുന്നു; അതു ദേവധൎമ്മത്തിന്നായോ വംശ
സ്വാതന്ത്ര്യത്തിന്നായോ (ഭാഗ. ൫൮) എന്നറിയുന്നില്ല. ജ്യേഷ്ഠന്റെ സാക്ഷി
മരണശേഷം അവൻ യരുശലെംസഭെക്ക് അദ്ധ്യക്ഷനായി ത്രയാന്റെ കീ
ഴിൽ മരിച്ചു.* ഇവർ എല്ലാവരും ഗലീലക്കാർ. കറിയൊത്ത് ഊർ യഹൂദയിൽ
ആകകൊണ്ടു കറിയോത്യനായ യഹൂദ എന്ന പേർ ധരിച്ചവൻ പക്ഷെ
ആദി മുതൽ ശിഷ്യരിൽ കുറയ സാന്നിദ്ധ്യമുള്ളവനായി വിളങ്ങി. അവൻ പ
ണകാൎയ്യത്തെ സാമൎത്ഥ്യത്താടെ നോക്കുന്നവനും ബെത്ഥന്യയിൽ ഉള്ള അ
ഭിഷേകകാൎയ്യത്തിൽ ശേഷം ശിഷ്യന്മാരെ ഇളക്കി വശീകരിച്ചവനും ആയ്തോ
ന്നുന്നു. അവന്റെ ദ്രോഹം അനുതാപം മരണം മുതലായത് എല്ലാം വിചാരി
ച്ചാൽ താനായി ഉപായം വിചാരിച്ചു നടത്തുവാൻ എത്രയും ശക്തിയുള്ള ആ
ത്മാവ് എന്നു തോന്നുന്നു. ആകയാൽ അവന്റെ കണ്ണു നേരായിരുന്നു എങ്കിൽ
ദേവരാജ്യത്തിൽ എത്രയും വലിയവനായി വൎദ്ധിപ്പാൻ സംഗതി ഉണ്ടായിരുന്നു.


*അപോസ്തലസ്ഥാനം കയറാത്ത യാക്കോബ്, യൂദാ, ശീമോൻ എന്ന യേശുവിന്റെ ഉടപ്പിറന്നവ
രായി മൂവർ ഉണ്ടെന്നും, മേലിൽ സംക്ഷേപിച്ച ജീവചരിത്രം ഇവരുടെത് അത്രെ എന്നും ഒരു പക്ഷ
വും കൂടെ ഉണ്ടല്ലോ. അതിനെ ചൊല്ലി § ൧൪ൽ വിവരിച്ചതിനെ ഒത്തു നോക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/168&oldid=186387" എന്ന താളിൽനിന്ന് ശേഖരിച്ചത്