താൾ:CiXIV126.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 80.] THE CHOOSING OF THE TWELVE. 143

കഫൎന്നഹൂമിൽനിന്നു ൫ നാഴിക ദൂരമുള്ള കരൂൻഹത്തിൻ എന്നും ധന്യ
വാദപൎവ്വതം എന്നും പേർ ധരിച്ച ഉയൎന്നിലം തന്നെ എന്ന് ഒരു പുരാണ
സമ്പ്രദായം പറയുന്നു. അതിന്റെ ചുവട്ടിൽ ഹത്തിൻ എന്ന വലിയൊരു
മൈതാനം ഉണ്ടു. യേശു പൎവ്വതപ്രസംഗത്തെ കഴിച്ച സ്ഥലം ഇതു തന്നെ
എന്ന് ഊഹിക്കാം. അതു താണപ്രദേശം അല്ല, മലനാട്ടിലേ ഒരു സമഭൂമി
തന്നെ. ആയതുകൊണ്ടു യേശു മലമേൽ കരേറി പ്രസംഗം കഴിച്ചു എന്നു
മത്തായി പറയുന്നതും (൫, ൧), മലയിൽനിന്ന് ഇറങ്ങി സമഭൂമിയിൽ പ്രസം
ഗം കഴിച്ചു എന്നു ലൂക്ക. (൬, ൧൫) ചൊല്ലുന്നതും തമ്മിൽ വിപരീതമുള്ളതല്ല.
താണപ്രദേശം വേറെ, മലനാട്ടിലേ മൈതാനം വേറെ, പൎവ്വതശിഖരവും
വേറെ എന്നീ വ്യത്യാസത്തെ ഓൎക്കുകേ വേണ്ടു.

എന്നാൽ പൎവ്വതപ്രസംഗത്തിൻ തലനാളിൽ വൈകുന്നേരം യേശു ആ
ശിഖരത്തിൽ കയറി രാത്രി മുഴുവനും പ്രാൎത്ഥിച്ചു കൊണ്ടിരുന്നു (ലൂക്ക.) ഇങ്ങി
നെ ശിഷ്യകൂട്ടത്തിൽനിന്നു അപോസ്തലസ്ഥാനത്തിനായി പന്ത്രണ്ടു ശ്രേ
ഷ്ഠന്മാരെ തെരിഞ്ഞെടുക്കുന്നതിലും പുത്രൻ സ്വേഛ്ശയെ ഒക്ക തള്ളി, പിതാ
വിന്നു ബോധിച്ചവർ ആർ എന്നു മാത്രം നോക്കി ദേവേഷ്ടത്തിന്നു കേവലം
കീഴടങ്ങിയതു കൊണ്ടു ഒടുക്കത്തേ പ്രാൎത്ഥനാരാത്രിയിൽ (യോ. ൧൭) “അവർ നി
ന്റെവരായിരുന്നു, നീ അവരെ എനിക്കു തന്നു, നീ എനിക്കു തന്നവരെ ഞാൻ
സൂക്ഷിക്കയും ചെയ്തു, നാശപുത്രൻ ഒഴികെ അവരിൽ ഒരുത്തനും നശിച്ചു
പോയതും ഇല്ല” എന്ന് ആനന്ദിച്ചു പുകഴ്ത്തുവാൻ സംഗതിവന്നു. എന്നാൽ
ൟ രണ്ടു രാത്രികളിലും അതിന്നിടെക്കുള്ള ആണ്ടിലും യേശു പന്തിരുവരുടെ
ഗുണാഗുണങ്ങളേയും യോഗ്യായോഗ്യങ്ങളേയും പാൎത്തിട്ടു ചിന്തിച്ചു ദുഃഖിച്ചും
പൊറുത്തു ക്ഷമിച്ചും പ്രാൎത്ഥിച്ച് അദ്ധ്വാനിച്ചുംകൊണ്ടു ചുമന്ന ഭാരത്തെ
ആർ ചൊല്വു. നാശപുത്രനിലും ഇടവിടാതെ നടത്തി പോന്ന ഇടയവേല
യുടെ കണക്കു ആൎക്ക് അറിയാം!

പകലായ ശേഷം യേശു ശിഷ്യന്മാരെ വിളിച്ചുകൂട്ടി അവരിൽ പന്തിരുവ
രെ തന്നോടു കൂടെ ഇരിപ്പാൻ (മാൎക്ക. ൩) വേൎത്തിരിച്ചു തന്റെ പ്രേരിതരാ
കുന്ന സ്ഥാനത്തേയും കല്പിച്ചു കൊടുത്തു (ലൂക്ക.). [അതു സുറിയഭാഷയിൽ
ശ്ലീഹന്മാർ, യവനഭാഷയിൽ അപോസ്തലർ എന്നത്രെ]. അവർ ൧൨ ആയി
രിക്കുന്നത് ഇസ്രയേൽ ൧൨ ഗോത്രങ്ങളെ മശീഹയുടെ സ്ഥാനികളായി വാഴേ
ണ്ടതിന്നു തന്നെ (മത്ത. ൧൯, ൨൮). പിന്നെ ആ എണ്ണത്താൽ തന്നെ അ
വർ വിശുദ്ധ പാളയവും ദേവനഗരവും നിത്യസഭയുടെ വേരും സാരാംശവും
കൎത്താവിൻ പലവിധമായ തേജസ്സ് ലോകത്തിൽ വിളങ്ങുവാന്തക്ക (യോ
. ൨൦, ൨൧) ൧൨ രത്നങ്ങളും (വെളിപ്പ. ൨ഫ) എന്നത്രെ സിദ്ധാന്തം.

അവരുടെ പേരുകളെ ൪ വിധേന പറഞ്ഞിരിക്കുന്നു (മത്ത. ൧൦, ൨; മാ
ൎക്ക, ൩, ൧൬; ലൂക്ക. ൬, ൧൪; അപോ. ൧, ൧൩). നാലു ദിക്കിലും നന്നാലു പേൎക്കു
൩ തലവന്മാർ ഒരു പോലെ കാണുന്നു. ഒന്നാമൻ കെ ഫാ (പേത്രൻ, “പ്ര
സ്തരൻ”) എന്ന ശീമോൻ. യഹൂദരിലും (അപോ. ൨) ജാതികളിലും (അപോ.
൧൦) തിരുസഭെക്ക് അടിസ്ഥാനം ഇടുവാൻ ദേവകരുണയാൽ പൎയ്യാപ്തൻ ത
ന്നെ. അന്ത്രയാ എന്ന സഹോദരൻ മുമ്പെ തന്നെ യേശുവെ അനുഗമി

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/167&oldid=186386" എന്ന താളിൽനിന്ന് ശേഖരിച്ചത്