താൾ:CiXIV126.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 79.] THE FIRST CIRCUIT THROUGH GALILEE. 141

യഹൂദനാടു വിട്ടു ശമൎയ്യയിൽകൂടി കടന്നു ഗലീലയിൽ എത്തിയ ഉടനെ
യേശു നചറത്തിൽവന്നു ശബ്ബത്തിൽ പ്രസംഗം കഴിച്ചു, കോപപരവശരാ
യ ഊർക്കാരുടെ കൈയാൽ പ്രാണസങ്കടം ഉണ്ടാകുമാറു തള്ളപ്പെടുകയും ചെ
യ്തു എന്നു മീതെ ചൊല്ലി കേട്ടുവല്ലോ (§ ൬൧). അന്നു അനുഭവിച്ച ധിക്കാര
സാഹസങ്ങളെ കണക്കിടാതെ യേശു തിരികെ താൻ വളൎന്ന പിതൃനഗരത്തിൽ
ചെന്നു സുവിശേഷം ഘോഷിപ്പാൻ നിശ്ചയിച്ചു. അതു സംഭവിച്ചതു ഉപ
മാപ്രസംഗം കഴിച്ച ദിവസത്തിൽ പിന്നെ എന്നു മത്തായും, യായിൎപ്പുത്രിയെ
ജീവിപ്പിച്ച ശേഷം എന്നു മാൎക്കനും പറയുന്നു. രണ്ടും ശരി തന്നെ. എങ്ങി
നെ എന്നാൽ മേലിലേ വൃത്താന്തക്രമപ്രകാരം (§§ ൬൯—൭൪) യേശു ഉപമ
കളിൽ ഉപദേശിച്ചതിന്നും പള്ളിമൂപ്പന്റെ മകളെ എഴുനീല്പിച്ചതിന്നും ഇടേ
ഗദരയാത്ര എന്ന് ഒരേകദിവസമേ കിടന്നുള്ളു. അതുകൂടാതെ യായിൎപ്പുത്രിയെ
എഴുനീല്പിച്ച ഉടനെ, അഥവാ ഉപമാപ്രസംഗം കഴിച്ച ഉടനെ നചറത്തേക്കു
യാത്രയായി എന്ന് ഇത്ര തിട്ടിമായല്ലല്ലോ സുവിശേഷകർ കാലത്തെ വിവരിച്ച
തു, ഇന്നിന്നതിൽ പിന്നെ പുറപ്പെട്ടു എന്നത്രെ പറയുന്നതു. അതിന്നിടെക്കു
ള്ള മൂന്നോ നാലോ ദിവസങ്ങളിൽ മറ്റോരൊന്നു സംഭവിച്ചായിരിക്കും എന്ന
നിരൂപണത്തെ വിരോധിപ്പാൻ തക്ക സംഗതികൾ ഒന്നും ഇല്ല.

എന്നാൽ ശിഷ്യന്മാരോടു കൂടെ യേശു നചറത്തിൽ വന്നു പള്ളിയിൽ ഉപ
ദേശിച്ചു തുടങ്ങിയപ്പോൾ ഊൎക്കാർ സ്തംഭിച്ചു, ൟ ജ്ഞാനവും ശക്തിയും അവ
ന്നു എവിടെനിന്നു എന്നും, അവൻ തച്ചന്റെ മകനല്ലയോ (താനും തച്ചൻ,
മാൎക്ക.), അമ്മയും നാലു സഹോദരന്മാരും സഹോദരികളും നമ്മോടു കൂടെ ഉണ്ട
ല്ലോ എന്നും ചൊല്ലി അവങ്കൽ ഇടറിപ്പോകയും ചെയ്തു. യേശുവോ അവരു
ടെ അവിശ്വാസംകൊണ്ടു വിസ്മയിച്ചു, ഒരു ദിവ്യന്നു തന്റെ ഊരിലും വംശ
ത്തിലും കുടിയിലും മാത്രം മാനം ഇല്ല എന്നു ദുഃഖത്തോടെ പറഞ്ഞു, അല്പം
ചില രോഗികളെ സൌഖ്യമാക്കിയതല്ലാതെ ഊൎക്കാരുടെ നീരസം കണ്ട നിമി
ത്തം അത്ഭുതങ്ങളെ ചെയ്വാൻ കഴിഞ്ഞതും ഇല്ല.

§ 79.

JESUS ON A CIRCUIT, FOLLOWED BY GREAT MULTITUDES.

ഒന്നാം ഘോഷണയാത്രയും പുരുഷാരങ്ങൾ
യേശുവെ പിന്തുടൎന്നതും

.
MATT. IV.

23 And Jesus went about all Galilee, teaching in
their synagogues, and preaching the gospel of the
kingdom, and healing all manner of sickness and all
manner of disease among the people.

24 And his fame went throughout all Syria: and
they brought unto him all sick people that were taken
with divers diseases and torments, and those which were
possessed with devils, and those which were lunatick,
and those that had the palsy: and he healed them.

25 And there followed him great multitudes of people
from Galilee, and from Decapolis, and from Jerusalem,
and from Judæa, and from beyond Jordan.

LUKE VI.

17 . . . and a great multitude of
people out of all Judæa and Jeru-
salem, and from the sea coast of
Tyre and Sidon, which came to hear
him, and to be healed of their di-
seases;

18 And they that were vexed
with unclean spirits; and they were
healed.

19 And the whole multitude sought
to touch him: for there went virtue
out of him, and healed them all.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/165&oldid=186384" എന്ന താളിൽനിന്ന് ശേഖരിച്ചത്