താൾ:CiXIV126.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 77.] THE CALLING OF LEVI. 139

ഗദരയാത്രയിൽനിന്നു (§ ൭൨) സ്വപട്ടണത്തിൽ മടങ്ങി വന്ന നാൾ ത
ന്നെ (മത്ത. ൯, ൧) യേശു തെരുവീഥിയിലും യായിൎഭവനത്തിലും അത്ഭുതങ്ങ
ളെ പ്രവൃത്തിക്കയും (§ ൭൪), താൻ പാൎക്കുന്ന വീട്ടിൽ എത്തീട്ടു രണ്ടു കുരുടന്മാ
രേയും ഒരു ഭൂതഗ്രസ്തനേയും (§ ൭൬) സ്വസ്ഥമാക്കുകയും ചെയ്തപ്പോൾ പുരു
ഷാരങ്ങളോടു കൂടെ യഹൂദയിൽനിന്നും ചില പറീശന്മാരും വൈദികരും (ലൂക്ക.)
അവനെ കേൾപാൻ വന്നതിനാൽ വാതിൽപ്രവേശത്തിനു വഴിയില്ലാതെ
ആയി. അവൎക്കു യേശു ഉപദേശിച്ചു സ്വസ്ഥമാക്കുവാൻ ദേവശക്തിയുള്ളവ
നായി വിളങ്ങുമ്പോൾ (ലൂക്ക.), ഒരു പക്ഷ വാതക്കാരൻ യേശുവിൽ വി
ശ്വാസം മുഴുത്തുകൊണ്ടു വേറെ വഴി കാണാഞ്ഞു താമസം വെറുത്തു, തന്നെ
ചുമക്കുന്ന നാല്വരെകൊണ്ടു മേല്പുരയുടെ കല്പലകകളെ പൊളിപ്പിച്ചു കിടക്ക
യോടും കൂടെ തന്നെ ഇറക്കിച്ചു യേശുസന്നിധിയിൽ ആകയും ചെയ്തു. രോ
ഗശാന്തിക്കു മാത്രമല്ല വിശേഷാൽ പാപക്ഷമയെ പ്രാപിപ്പാൻ ഇപ്രകാരം
വന്നത് എന്നു യേശു അറിഞ്ഞു, മകനേ ധൈൎയ്യപ്പെടുക, നിന്റെ പാപങ്ങ
ൾക്കു മോചനം ആയി എന്നരുളിച്ചെയ്തു. വൈദികന്മാർ അതു കേട്ടു ഞെട്ടി
ഇതു ദേവദൂഷണമല്ലോ, ധൎമ്മലംഘനത്തിന്ന് ഒക്കെക്കും കുറ്റബലിയും യ
ഹോവാലയത്തിലേ ആചാൎയ്യന്മാർ കല്പിക്കുന്ന പരിഹാരവും തന്നെ വേണ്ടു
എന്നും മറ്റും ഉള്ളു കൊണ്ടു വിചാരിച്ചു. എന്നാൽ യേശു അത് അറിഞ്ഞു, നി
ങ്ങൾ ദോഷം നിരൂപിക്കുന്നത് എന്തു, പാപമോചനമോ രോഗശാന്തിയോ എ
ന്തു കല്പിപ്പാൻ പ്രയാസം ചുരുങ്ങിയത് എന്നു ചോദിച്ചു, ഭൂമിയിൽ പാപങ്ങ
ളെ മോചിപ്പാൻ മനുഷ്യപുത്രന് അധികാരം ഉണ്ടെന്ന് എല്ലാവരും അറിയേ
ണ്ടതിന്നു പക്ഷവാതക്കാരനെ നോക്കി, നീ എഴുനീറ്റു കിടക്കയെ എടുത്തുകൊ
ണ്ടു പോക എന്നു കല്പിച്ചു. അപ്രകാരം അവൻ ചെയ്തു എല്ലാവരുടെ നടു
വിലും കൂടി കടന്നു പുറപ്പെടുമ്പോൾ (മാൎക്ക.) മനുഷ്യൎക്ക് ഇത്ര അധികാരം ന
ല്കിയ ദൈവത്തെ പുരുഷാരത്തോട് ഒന്നിച്ചു സ്തുതിക്കയും ചെയ്തു (ലൂക്ക.). മുട
വൻ മാൻ എന്ന പോലെ തുള്ളും. എന്ന വാഗ്ദത്തം നിവൃത്തിയായി പോൽ
(യശ. ൩൫, ൬).

§ 77.

THE CALL OF LEVI AND THE FEAST IN HIS HOUSE.

ലേവിയുടെ വിളിയും വിരുന്നും.

MATT. IX.

9 And as Jesus passed forth
from thence, he saw a man,
named Matthew, sitting at the
receipt of custom; and he saith
unto him, Follow me. And
he arose, and followed him.

10 And it came to pass, as
Jesus sat at meat in the house,
behold, many publicans and
sinners came and sat down
with him and his disciples.

11 And when the Pharisees

MARK II.

13 And he went forth again by the
sea side; and all the multitude resor-
ted unto him, and he taught them.

14 And as he passed by, he saw
Levi the son of Alphæus sitting at
the receipt of custom, and said unto
him, Follow me. And he arose and
followed him.

15 And it came to pass, that, as
Jesus sat at meat in his house, many
publicans and sinners sat also toge-
ther with Jesus and his disciples:

LUKE V.

27 And after these things he
went forth, and saw a pub-
lican, named Levi, sitting at
the receipt of custom: and he
said unto him, Follow me.

28 And he left all, rose up,
and followed him.

29 And Levi made him a
great feast in his own house:
and there was a great company
of publicans and of others that
sat down. With them.


18*

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/163&oldid=186382" എന്ന താളിൽനിന്ന് ശേഖരിച്ചത്