താൾ:CiXIV126.pdf/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 75.] TWO BLIND MEN AND A DUMB DEMONIAC HEALED. 137

ത്തിലേ നീലനൂൽചെണ്ടിനെ (൪ മോ. ൧൫, ൩൮) തൊട്ടു. ഉടനെ അവൾക്കു ഭേ
ദം വന്നു എന്നു ബോധിച്ചു (മാൎക്ക.). യേശുവും തങ്കൽനിന്നു ശക്തി പുറപ്പെട്ടു
എന്നറിഞ്ഞു എന്നെ തൊട്ടത് ആർ എന്നു ചോദിച്ചു, കേഫാ മുതലായവർ
ചോദ്യംനിമിത്തം ആശ്ചൎയ്യപ്പെടുമ്പോൾ താൻ ചുറ്റും നോക്കി. ഉടനെ സ്ത്രീ
വിറെച്ചു കാല്ക്കൽ വീണു പരമാൎത്ഥം എല്ലാം അറിയിച്ചു. ധൈൎയ്യപ്പെടുക എ
ന്മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു, സമാധാനത്തോടെ പോയി
ഈ ബാധയിൽനിന്നു സ്വസ്ഥയായ്വസിക്ക എന്നു യേശു അനുഗ്രഹിച്ചു വി
ടുകയും ചെയ്തു. പക്ഷവാതക്കാരൻ ആണായിട്ടു രക്ഷയെ തുരന്നു കവൎന്നും
ഇവൾ പെണ്ണായിട്ടു കൌശലത്താലെ അപഹരിച്ചും കൊൾകയാൽ ഇരുവരും
വിശ്വാസധൈൎയ്യത്തിന്നു എന്നും ദൃഷ്ടാന്തമായ്വിളങ്ങും.

ഇതിനാൽ ഉണ്ടായ താമസത്തെ പള്ളിമൂപ്പൻ ദുഃഖേന സഹിച്ചപ്പോൾ
മകൾ മരിച്ച പ്രകാരം വൎത്തമാനം വന്നു. ഇനി ഗുരുവെ എന്തിന്ന് അസ
ഹ്യപ്പെടുത്തുന്നു (മാൎക്ക.) എന്നു കേട്ടാറെ, യേശു പേടിക്കൊല്ലാ വിശ്വസിക്ക
മാത്രം ചെയ്ക എന്നു പറഞ്ഞു വീട്ടിൽ എത്തി അമ്മയഛ്ശന്മാർ അല്ലാതെ (ലൂക്ക.)
കേഫാ യോഹനാൻ യാക്കോബ് എന്ന ഉറ്റ മിത്രങ്ങളെ മാത്രം ചേൎത്തുകൊ
ണ്ടു കടന്നു. അവിടെ കുഴലൂതി പാടി തൊഴിച്ചും കേണും നില്ക്കുന്നവരെ യേ
ശു ശാസിച്ചു; അവർ പരിഹസിച്ചപ്പോൾ ആ കൂലിയാളുകളെ എല്ലാം പുറ
ത്താക്കി കുട്ടിയുടെ കൈപിടിച്ചു തലീഥ കൂമി (“കുഞ്ഞി എഴുനീല്ക്ക”, മാൎക്ക.) എന്നു
പറഞ്ഞു. ഉടനെ അവൾ എഴുനീറ്റു നടന്നു മറ്റവർ സ്തംഭിച്ചുനിന്നു. യേശു
അവൾക്കു തിന്മാൻ കൊടുപ്പിച്ചു ഉണ്ടായ വിവരത്തെ പറയാതിരിപ്പാൻ ക
ല്പിക്കയും ചെയ്തു.

§ 75.

TWO BLIND MEN AND A DUMB DEMONIAC HEALED.

രണ്ടു കുരുടരേയും ഒരു ഭൂതഗ്രസ്തനേയും സൌഖ്യമാക്കിയതു.

MATT. IX.

27 And when Jesus departed thence, two blind
men followed him, crying, and saying, Thou
Son of David, have mercy on us.

28 And when he was come into the house, the
blind men came to him: and Jesus saith unto
them, Believe ye. that I am able to do this?
They said unto him, Yea, Lord.

29 Then touched he their eyes, saying, Accord-
ing to your faith be it unto you.

30 And their eyes were opened; and Jesus

straitly charged them, saying, See that no man
know it.

31 But they, when they were departed, spread
abroad his fame in all that country.

32 As they went out, behold, they brought to
him a dumb man possessed with a devil.


33 And when the devil was cast out, the
dumb spake: and the multitudes marvelled,
saying, It was never so seen in Israel.

34 But the Pharisees said, He casteth out
devils through the prince of the devils.

പള്ളിപ്രമാണിയുടെ വീട്ടിൽനിന്നു യേശു തന്റെ ഭവനത്തിൽ പോകു
മ്പോൾ ൨ കുരുടന്മാർ നിലവിളിച്ചു ദാവിദ് പുത്രനായ മശീഹ എന്നു സ്തു
തിച്ചു പിന്തുടൎന്നു. വീട്ടിൽ എത്തിയശേഷമത്രെ യേശു അവൎക്കു ചെവികൊ
ടുത്തു വിശ്വാസത്തെ പരീക്ഷിച്ചു കണ്ണു തൊട്ടു കാഴ്ച ഉണ്ടാക്കി. മശീഹനാമം
നിമിത്തം ജനകലഹം വരാതെ ഇരിപ്പാൻ കാൎയ്യത്തെ മറെപ്പാൻ കല്പിച്ചാ
റേയും അവൻ ഇന്നവൻ എന്ന് അവർ പരസ്യമാക്കി. അനന്തരം ഭൂതോ


18

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/161&oldid=186380" എന്ന താളിൽനിന്ന് ശേഖരിച്ചത്