താൾ:CiXIV126.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

126 THE FIRST THREE MONTHS' LABOURS IN GALILEE. [PART III, CHAP. II.

പറീശ ദുരാത്മാക്കൾ നുഴഞ്ഞു. പിന്നെ യേശു പിശാചിൻ കെട്ടുകളെ പല
വിധം അഴിച്ചു സ്വാതന്ത്ര്യം വരുത്തിയപ്പോൾ ആ വിടക്കു കരുന്തല അതി
സൂക്ഷ്മപിശാചുകൾ്ക്കു തക്ക വാസസ്ഥലമായ്തീൎന്നു

(ലൂക്ക.) യോനാ ശലൊമോൻ എന്നവരേക്കാളും ഞാൻ വലിയവനെന്നുള്ള
ആത്മപ്രശംസയാൽ അതിശയം തോന്നിയപ്പോൾ, വിളക്കുള്ളവൻ അതിനെ
വിളക്കുതണ്ടിന്മേൽ വരുന്നവൎക്ക് പ്രകാശിപ്പാറാക്കും (മത്ത. ൫, ൧൫)
എന്നു യേശു പറഞ്ഞാറെ, നിന്റെ വെളിച്ചം പലൎക്കും പ്രകാശിക്കാത്തത്
എന്തു എന്നു ചൊന്നതിന്നു വെളിച്ചത്തെ കാണ്മാന്തക്ക കണ്ണും വേണമല്ലോ
എന്നു (മത്ത. ൬, ൨൨. എന്ന പോലെ) വിവരമായി ഉപദേശിച്ചു. കണ്ണു ശ
രീരത്തിൻ വെളിച്ചം തന്നെയല്ല "വിളക്കു" എന്നത്രെ, അതായതു സൂൎയ്യചന്ദ്ര
നക്ഷത്രാദി വെളിച്ചത്തെ ധരിച്ചും ശരീരപ്രകാശനത്തിന്നായി ഉപയോഗി
ച്ചും കൊണ്ടിരിക്കുന്ന ഇന്ദ്രിയമാകുന്നു. എന്നിട്ടും വെളിച്ചത്തിന്നു കണ്ണും ക
ണ്ണിന്നു വെളിച്ചവും എന്നു സ്രഷ്ടാവു അന്യോന്യം കൊള്ളിച്ചതുകൊണ്ടു ര
ണ്ടിന്നും ഒരു വിധമായ ബന്ധുത്വം ഉണ്ടു സ്പഷ്ടം. വെളിച്ചത്തെ പരിഗ്ര
ഹിപ്പാൻ കണ്ണിന്നും വെളിച്ചഗുണം ഉണ്ടായിട്ടു വേണം. ആകയാൽ വിളക്കു
എന്നതിനു പകരം നേരെ "വെളിച്ചം" എന്നും പറഞ്ഞിട്ടുണ്ടു (മത്ത. ൬, ൨൩;
ലൂക്ക. ൧൧, ൩൫). എന്നാൽ പുറമേയുള്ള വെളിച്ച ഇന്ദ്രിയവും വെളിച്ചപാത്രവു
മായ കണ്ണു ശരീരത്തിനു എന്താകുന്നുവോ അതു തന്നെ ദിവ്യവെളിച്ചേന്ദ്രിയമാ
യിരിക്കുന്ന ഉൾക്കണ്ണു ദേഹിക്കു ആകുന്നു. ഒന്നു ശരീരത്തെ പ്രകാശിപ്പിക്കു
ന്നതു പോലെ മറ്റേതു അകമേ മനുഷ്യനെ പ്രകാശിപ്പിക്കുന്നു. സ്രഷ്ടാവു
ആദ്യം വിളക്കായി നമ്മിൽ വെച്ചിരിക്കുന്ന ഈ ഉൾക്കണ്ണു എത്രയോ പതിത
നായ മനുഷ്യനിലും അല്പം എങ്കിലും ശേഷിച്ചതുകൊണ്ടു മറ്റൊന്നും തിരിയാ
ത്ത കാട്ടാളൎക്കും കൂടെ സത്യാസത്യങ്ങളേയും ന്യായാന്യായങ്ങളേയും വക തിരിച്ച
റിവാൻ കഴിവുണ്ടു. അതു പോലെ ദിവ്യ അരുളപ്പാട് എന്ന രശ്മികളേയും ക
ണ്ടു പരിഗ്രഹിപ്പാൻ ഈ ഉൾ്ക്കണ്ണാകുന്ന വരംകൊണ്ടു മനുഷ്യൻ പ്രാപ്തനാ
കുന്നു. സകല അരുളപ്പാടുകളിൽ അതിശ്രേഷ്ഠമായതോ ജഡോത്ഭവത്താൽ
നമ്മുടെ മദ്ധ്യേ വിളങ്ങി വന്ന ഏകജാതൻ തന്നെ (യോ, ൧). ഇവനേ സാ
ക്ഷാൽ ലോകവെളിച്ചം (യോ. ൮, ൧൨). ഗുണസമ്പൂൎണ്ണനും വെളിച്ച സ്വരൂ
പനുമായ ഈ യേശുക്രിസ്തനെ കണ്ടിട്ടുള്ള ഏവൎക്കും ഇതേ ഉണ്മയായ
വെളിച്ചം, ഇതേ തികഞ്ഞ സൽഗുണം, ഇതേ നിൎമ്മല വിശുദ്ധി എന്നു ക്ഷ
ണത്തിൽ ബോധിപ്പാൻ സംഗതി ഉണ്ടായി. അതിനായിട്ടു തന്നെ ജ്ഞാനേ
ന്ദ്രിയമാകുന്ന ഈ ഉൾ്ക്കണ്ണു ഉതകുന്നതു. എന്നാൽ അന്ധകാരസ്നേഹത്താൽ
(യോ. ൩, ൧൯) ഈ വെളിച്ചേന്ദ്രിയം കാലക്രമേണ ഇരുളായി പോവാൻ പാ
ടുള്ളതാകകൊണ്ടു അതു ഇരുളായി പോകാത്തവണ്ണം നോക്കുവിൻ, സൂക്ഷി
പ്പിൻ എന്ന ഘനമേറിയ പ്രബോധനത്തെ (ലൂക്ക. ൧൧, ൩൫) യേശു ചൊ
ല്ലി. അതുവും അനേകരിൽ പഴുതിലായി പോയി. വെളിച്ചവൈരികളായ പ
റീശൎക്കു തേജോമയ ക്രിസ്തവെളിച്ചം മേല്ക്കുമേൽ അസഹ്യമായി തോന്നിയതു
കൊണ്ടു ഒടുക്കം യേശുവെ കേവലം തള്ളി കളയുമാറു അവരുടെ വെളിച്ചേ
ന്ദ്രിയം കൂരിരുട്ടായി പോയി. മനഃകാഠിന്യത്താൽ ഉൾവെളിച്ചം ഇരുളിച്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/150&oldid=186369" എന്ന താളിൽനിന്ന് ശേഖരിച്ചത്