താൾ:CiXIV126.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

124 THE FIRST THREE MONTHS' LABOURS IN GALILEE. [PART III. CHAP. II.

യല്ലോ. പറീശന്മാർ ആ കുറ്റത്തിൽ അകപ്പെട്ടു എന്നു യേശു പറഞ്ഞില്ല,
അതിൽ കുടുങ്ങുമാറാകുന്നു എന്നു സൂചിപ്പിച്ചതേ ഉള്ളു*.

(മത്ത.) ശിഷ്യന്മാരോടു പിന്നത്തേതിൽ പറഞ്ഞത് ഒന്നു (മത്ത. ൭, ൧൬)
യേശു പറീശന്മാരോടും അന്നു പറഞ്ഞു: ഫലത്താൽ മരം അറിയും. ആ വാ
ക്കുകളാൽ നിങ്ങൾ സൎപ്പജാതി എന്ന് തെളിയുന്നു. ദുഷ്ടന്മാരാകയാൽ ഗുണം
എങ്ങിനെ പറയും; നിങ്ങളുടെ വേരും സാരവും മാറീട്ടല്ലാതെ ഹൃദയനിക്ഷേപ
ത്തിൽനിന്നു ദോഷമത്രെ വിടാതെ ജനിച്ചു വരും. ഇതു വാക്കത്രെ ക്രിയയല്ല
ല്ലോ എന്നു നിരൂപിക്കേണ്ടാ: ഏതു നിസ്സാരവാക്കിന്നായിട്ടും കണക്കു ബോ
ധിപ്പിക്കേണ്ടി വരും. ഹൃദയത്തിന്റെ ഗുരുലാഘവം വെളിപ്പെടുത്തി നീതിമാൻ
എന്നോ ദുഷ്ടൻ എന്നോ വിധിക്കേണ്ടതിന്നു ഓരോരുത്തരുടെ വാക്കുകൾ ത
ന്നെ ദൈവവിസ്താരത്തിൽ മതിയാകും.

§ 66.

A WOMAN LIFTING UP HER VOICE IN EUL0GY.

ഒരു സ്ത്രീയുടെ പുകഴ്ചയെ വഴിപ്പെടുത്തിയതു.

LUKE XI.

27 And it came to pass, as he spake these
things, a certain woman of the company lifted
up her voice, and said unto him, Blessed is the
womb that bare thee, and the paps which thou
hast sucked.

28 But he said, Yea, rather, blessed are they
that hear the word of God, and keep it.

ഇപ്രകാരം ചീറുന്ന ശത്രുക്കൾ്ക്കും ചഞ്ചലിക്കുന്ന പുരുഷാരങ്ങൾ്ക്കും യേശു
ഏകനായി ധൈൎയ്യത്തോടെ എതിൎത്തു സത്യവചനത്തെ ഘോഷിച്ചു കണ്ടിട്ടു
ഒരു സ്ത്രീ വിസ്മയം പൂണ്ടു നിന്നെ വഹിച്ച ഗൎഭവും നീ കുടിച്ച മുലയും ധ
ന്യം അത്രെ എന്നു വിളിച്ചു പറഞ്ഞു. അതു സത്യമായിരുന്ന് എങ്കിലും മശീ
ഹയെ പെറ്റതിനാൽ അല്ല ദേവവചനത്തെ കേട്ടു സൂക്ഷിച്ചതിനാൽ അത്രെ
മറിയ ധന്യ എന്നും, അവളുടെ ഭാഗ്യം മനസ്സുള്ളവൎക്ക് എല്ലാവൎക്കും കിട്ടുവാൻ
സംഗതി ഉണ്ടെന്നും, മറിയസ്തുതി പ്രമാണം അല്ല ദേവവചനമേ നിത്യ പ്ര
മാണം എന്നും കാട്ടേണ്ടിവന്നു.


*ഇത്തര പരസ്യ വിരോധദൂഷണാദികളെ യേശു നേരിട്ടതു കഫൎന്നഹൂമിലേ വാസാരംഭത്തിൽ
അല്ലെന്നും, ജനരഞ്ജന അല്ലാതെ വൈരലക്ഷണങ്ങൾ അന്നു ഒന്നും കാണായി വന്നില്ലെന്നും ചൊല്ലുന്ന
വർ ഓൎക്കേണ്ടതാവിതു: ഇവ്വണ്ണം കൎത്താവിനെ ദുഷിച്ച പറീശർ ഗലീലക്കാർ അല്ല യരുശലേമിൽനിന്നു
വന്നിരുന്ന വൈദികന്മാർ തന്നെ (മാൎക്ക). യരുശലേമ്യ പ്രമാണികൾക്കോ യേശുവോടു ഈൎഷ്യ ഉണ്ടായി
തുടങ്ങിയതു പൂരിംപെരുന്നാളിൽ (യോ. ൫) മാത്രം അല്ല, ഒന്നാം പെസഹയാത്രയിൽ തന്നെ (യോ. ൨).
യേശു ദേവാലയത്തെ ശുദ്ധീകരിച്ച നാൾമുതൽ ഇവൻ തങ്ങൾക്കു ഹിതനായ മശിഹ അല്ല എന്ന് അ
വൎക്കു കേവലം ബോധിച്ചിരുന്നു. അന്നേത്ത ചോദ്യത്തേയും യേശു ഉത്തരം ചൊല്ലിയ വിധത്തേയും
വിചാരിച്ചാൽ (§ ൫൫) ഇതേ വൈരോത്ഭവം എന്ന് അറിയാം. പിന്നെ വൃദ്ധനായ ശാസ്ത്രി യേശുവെ
ചെന്നു കണ്ടതു പകലിൽ അല്ല രാത്രിയിൽ അത്രെ എന്നും (§ ൫൬), യേശു യഹൂദനാട്ടിനെ വിട്ടു ഗലീലെ
ക്കുമാറു പുറപ്പെട്ടതു (§ ൫൮) പറീശർ നിമിത്തം അത്രെ എന്നും കേൾക്കുന്നു. ൟ സൂചകങ്ങളെ ഒക്ക
കരുതിക്കൊണ്ടാൽ യരുശലേമ്യ പറീശരുടെ ഇടയിൽ കൎത്താവിന്നു ആദ്യകാലത്തിലും ജനരഞ്ജന ഉ
ണ്ടായില്ല എന്നതു സ്പഷ്ടം. പുത്രനെ കണ്ടറിഞ്ഞ നാൾമുതൽ "ഇവൻ അവകാശി തന്നെ! നാം അവനെ
കൊന്നു അവന്റെ അവകാശത്തെ അടക്കിക്കൊൾക" എന്ന ഭാവത്തോടത്രെ അവനെ എതിരേറ്റതു.
ആദ്യം അതിനെ അസാരം മറെച്ചു വെച്ചെങ്കിലും വേഗം സ്പഷ്ടമാവാൻ സംഗതി വന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/148&oldid=186367" എന്ന താളിൽനിന്ന് ശേഖരിച്ചത്