താൾ:CiXIV126.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

120 THE FIRST THREE MONTHS' LABOURS IN GALILEE. [PART III. CHAP. II.

ഒരു പരിചയത്തിന്ന് അല്ല നിത്യ കൂട്ടായ്മെക്കും സ്ഥിരമായ ശിഷ്യത്വത്തിന്നും
താൻ അവരെ വിളിച്ചിരുന്നു എന്നു ബോധിപ്പിപ്പാനും തിരികെ ചേൎത്തു കൊ
ൾ്വാനും യേശു അവസരം കരുതി പാൎത്തു കൊണ്ടിരിക്കേ പേത്രന്റെ മുഖവി
കാരത്തിൽ അന്നു ഏതാനും അപൂൎവ്വമായൊരു വിഷാദത്തേയും രാക്കാലത്തേ
മീൻപിടിയിൽ അദ്ധ്വാനിച്ചത് എല്ലാം പഴുതിലായി പോയതിനേയും കണ്ട
റിഞ്ഞു, തന്റെ ഇഷ്ടം ഇന്നതെന്നു അരുൾചെയ്വാൻ ഇതേ നല്ല തഞ്ചം
എന്നു ഗ്രഹിക്കയും ചെയ്തു. ആകയാൽ യേശു ശീമോന്റെ പടകിൽ കയറി
കരയിൽനിന്നു അല്പം നീക്കിച്ചു ഉപദേശിച്ചു പോന്ന ശേഷം ആഴത്തിലേക്കു
തുഴന്നു പിടിത്തത്തിന്നു വലകളെ വീശുവാൻ കല്പിച്ചിട്ടു, സ്വന്ത അദ്ധ്വാനം
എല്ലാം വ്യൎത്ഥമേ എന്നും കൎത്തൃനാമത്തിലും കൎത്തൃവചനത്തിന്മേലും നടക്കുന്ന
വേല എത്ര ഭാഗ്യവും സഫലവുമുള്ളതെന്നും ബോധിപ്പിച്ചു, പുതു വിശ്വാ
സത്തെ പേത്രനിൽ ജനിപ്പിക്കയും വല കീറുമാറു മീൻ കുടുക്കി അവന്റെതും
ജബദിപുത്രരുടെ പടകും പിടിപ്പോളം നിറപ്പിച്ചു കൊടുക്കയും ചെയ്തു. ഇങ്ങി
നെ ദേവമഹത്വം കണ്ടതിനാൽ ശീമൊൻ ഭ്രമിച്ചു അയോഗ്യതയെ വിചാരി
ച്ചു, അയ്യോ എന്നെ വിട്ടു പോക: ഞാൻ പാപപുരുഷൻ എന്നു പറഞ്ഞു. ക
ൎത്താവോ നീ ഭയപ്പെടരുതേ, ഇനി മേൽ ആൾ്പിടിക്കാരനാകും എന്നും എന്റെ
പിന്നാലെ വരുവിൻ എന്നു നാല്വരോടും പറഞ്ഞു. അവരും അന്നു തന്നെ
തൊഴിൽ ഉപേക്ഷിച്ചു. ജബദിയേയും കൂലിക്കാരേയും വിട്ടു യേശുവെ അനുഗ
മിക്കയും ചെയ്തു. കുഡുംബരക്ഷെക്കായി ചിന്തിപ്പാൻ ദയാലുവും ഔദാൎയ്യനു
മായ ഈ നാഥൻ തന്നെ ആൾ ആകുന്നു എന്ന ഉറപ്പു വരുത്തുവാൻ മീനുക
ളുടെ ആ കാഴ്ച അവൎക്കു മതിയായല്ലോ.

§ 64.

CHRIST'S SABBATH-MINISTRY IN THE SYNAGOGUE AT CAPERNAUM.

യേശു കഫൎന്ന ഹൂമിലേ പള്ളിയിൽ ഉപദേശിച്ചതു.

MARK I.

21 And they went into Capernaum; and straightway
on the sabbath day he entered into the synagogue, and
taught.

22 And they were astonished at his doctrine: for he
taught them as one that had authority, and not as
the scribes.

LUKE IV.

31 And came down to Capernaum, a
city of Galilee, and taught them on the
sabbath days.

32 And they were astonished at his
doctrine : for his word was with
power.

ഇപ്രകാരം പുതുതായി ചേൎത്ത ശിഷ്യരോട് ഒന്നിച്ചു യേശു ഒന്നാം ശബ്ബ
ത്തിൽ (മാൎക്ക.) കഫൎന്നഹൂംപള്ളിക്കു ചെന്നു ഉപദേശിച്ചു, അവന്റെ അധി
കാരഭാഷണം നിമിത്തം ജനങ്ങൾ സ്തംഭിച്ചുപോകയും ചെയ്തു. എന്നാൽ ൟ
പള്ളിപ്രസംഗത്തേയും പ്രസംഗഫലത്തേയും മാൎക്ക. ലൂക്ക. എന്നിരുവർ
വൎണ്ണിച്ചതു ഒരിക്കൽ ഉണ്ടായ ഒർ അവസ്ഥയായി അല്ല, ഇടവിടാതെ ശനി
യാഴ്ചതോറും ആ പള്ളിയിൽ നടന്നു കൊണ്ടിരുന്ന വേലയായിട്ട് എന്നത്രെ.
ഇരുവരും മൂലഭാഷയിൽ പ്രയോഗിച്ച ക്രിയാപദങ്ങളുടെ സൂക്ഷ്മരൂപവും
"ശബ്ബത്തുകൾ" എന്ന ബഹുവചനവും (ലൂക്ക.) അതിനെ തെളിയിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/144&oldid=186363" എന്ന താളിൽനിന്ന് ശേഖരിച്ചത്