താൾ:CiXIV126.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

108 CHRIST'S MINISTRY AT JERUSALEM. [PART III. CHAP. Ι.

ന്നാൽ: താൻ ചെയ്തിരുന്ന ൟ ആദ്യകൎമ്മത്തിൽ പ്രമാണികൾ്ക്കു രസം ഒന്നും തോ
ന്നാതെ മുൎഷിച്ചൽ ജനിച്ചതേയുള്ളു എന്ന് അറിഞ്ഞു, ൟ വൈരോത്ഭവത്തി
ന്ന് ഒത്തവണ്ണമേ ഇനി മത്സരഹിംസാദികൾ അല്ലാതെ മറ്റൊന്നും തനിക്ക്
ശേഷിക്കയില്ല എന്നു യേശു തന്റെ ദൂരദൃഷ്ടികൊണ്ടു ഉടനെ കണ്ടു. പിന്നെ
ദേവാലയം ദേവകോയ്മയുടെ അടയാളവും നടുസ്ഥാനവും അത്രെ എന്ന് ഓ
ൎക്കേണ്ടു. സ്വാമിദ്രോഹത്താൽ ദേവകോയ്മെക്കു ഇസ്രയേലിൽ വല്ലപ്പോഴും
ഭംഗം വന്നാൽ ദേവാലയവും രാജ്യത്വവും ഒരു പോലെ നശിച്ചു പോകം എ
ന്നുള്ളതു പണ്ടു നടന്ന രാജ്യസംഹാരത്താലും ബാബെൽപ്രവാസത്താലും
ആവോളം തെളിഞ്ഞു വന്നു. വിശേഷിച്ചു മശീഹ ചേരദിക്കപ്പെട്ടാൽ വിശു
ദ്ധനഗരത്തിന്നും മന്ദിരത്തിന്നും നിൎമ്മൂലനാശം സംഭവിക്കും എന്നു ദാനിയേ
ലിന്റെ പ്രവചനത്തെ (൯, ൨൬) ആധാരമാക്കീട്ടു, ക്രിസ്തനെ തള്ളി മുടിക്കു
ന്നതും ദേവാലയത്തെ ഇടിച്ചു കളയുന്നതും കേവലം ഒന്നത്രെ എന്നും, പിരി
യാത്തവണ്ണം ൟ രണ്ടും തമ്മിൽ ചേൎന്നിരിക്കുന്നു എന്നും അറിയാം. ആയതു
കൊണ്ടു യഹൂദർ "നീ ഏതു അടയാളത്തെ കാണിക്കും" എന്ന് നീരസം പൂണ്ടു
ചോദിച്ചപ്പോൾ യേശു അരുളിച്ചെയ്തിതു: ആകട്ടെ, നിങ്ങളുടെ ൟ സംഹാര
വേലയെ തികെച്ചു കൊൾ്വിൻ! ഇപ്പോൾ കുറഞ്ഞോന്നു വിളങ്ങിയ ൟ വി
രോധസാഹസങ്ങൾ മുഴുത്തു വന്നിട്ടു മശീഹകുലപാതകം ചെയ്തു ൟ മന്ദിര
ത്തേയും ഇടിച്ചു കളവിൻ! എന്നാൽ ൩ ദിവസത്തിന്നകം ഞാൻ അതിനെ
പുതുക്കി എടുപ്പിക്കും, അതായതു ഉയിൎത്തെഴുനീറ്റിട്ടു ഞാൻ ദേവസഭ എന്ന
ജീവനുള്ള പുതുമന്ദിരത്തെ പണിയിക്കും. സഭ അല്ലയോ ക്രിസ്തവന്റെ ശരീ
രവും ദേവമന്ദിരവും ആകുന്നതു (എഫ്. ൫, ൩൦—൩൨; ൨, ൨൧). ശിഷ്യൎക്കു
ൟ രഹസ്യവാക്കിനാൽ അന്നു വിസ്മയവും പിന്നത്തേതിൽ വിശ്വാസവ
ൎദ്ധനയും ഉണ്ടാവാൻ സംഗതി വന്നു. ജനങ്ങളോ പൊരുൾ അറിയാഞ്ഞിട്ടും
വചനത്തെ മറന്നതും ഇല്ല.

അതിന്റെ ശേഷം ചെയ്ത അതിശയങ്ങളെ കണ്ടു പലരും പ്രത്യേകം
ഗാലീല്യയാത്രക്കാരും (൪, ൪൫) വിശ്വസിച്ചു. യേശുവോ മനുഷ്യസ്വഭാവം
എല്ലാം അറികകൊണ്ടു ആരിലും തന്നെ ഏല്പിക്കാതെ തന്റെ രഹസ്യം പതു
ക്കെ വെളിപ്പെടുത്തി പോന്നു.

§ 56.

CHRIST'S DISCOURSE WITH NICODEMUS.

നിക്കൊദേമനോടുള്ള സംഭാഷണം.

JOHN III.

1. There was a man of the Pharisees, named
Nicodemus, a ruler of the Jews:

2 The same came to Jesus by night, and said
unto him, Rabbi, we know that thou art a teacher
come from God: for no man can do these mira-
cles that thou doest, except God be with him.

3 Jesus answered and said unto him, Verily,
verily, I say unto thee, Except a man be born
again, he cannot see the kingdom of God.

4. Nicodemus saith unto him, How can a man
be born when he is old? can he enter the second
time into his mother's womb, and be born?

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/132&oldid=186351" എന്ന താളിൽനിന്ന് ശേഖരിച്ചത്