താൾ:CiXIV126.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുഖവുര. VII

നാലാം സുവിശേഷം യോഹനാന്റെ കൃതി തന്നെ. അവൻ ജബദി ശലൊമ എന്നവരുടെ മക
നായി, സ്നാപകന്നു ശിഷ്യനായി പാൎത്ത ശേഷം വെളിച്ചദാഹത്താൽ യേശുവിന്റെ ശിഷ്യന്മാരിൽ
ഏകദേശം ഒന്നാമനായ്ത്തീൎന്നു (യോ. ൧, ൩൫). കൎത്താവു കേഫാവേയും അവനേയും സഹോദരനോടു
കൂടെ പ്രത്യേകം തെരിഞ്ഞെടുത്തു, ഉറ്റ ചങ്ങാതിയെ പോലെ സ്നേഹിച്ചു, ഹൃദയത്തിന്റെ ഉള്ളു അവ
ന്റെ മുമ്പാകെ വികസിച്ചു കാട്ടി, കേഫാവെ ക്രിയെക്കു പ്രമാണമാക്കി അയച്ചതു പോലെ യോഹനാ
നെ, ജ്ഞാനദൃഷ്ടിക്കു മുമ്പനാക്കി വെച്ചിരിക്കുന്നു. അതുകൊണ്ടു സുവിശേഷകർ മൂവരും ഗലീല്യവൎത്ത
മാനങ്ങളെ പ്രത്യേകം വൎണ്ണിച്ചതിന്റെ ശേഷം അവൻ പിതാവിന്റെ നിത്യപുത്രനും വെളിച്ചവും
ആയ വചനം ഇരിട്ടിൽ വന്ന കാരണവും സ്വന്തക്കാർ അവനെ യെരുശലേമിലും മറ്റും വെച്ചു വെറു
ത്തവാറും കൈക്കൊണ്ടവർ അവനാൽ ദേവപുത്രന്മാരും നിത്യജീവന്റെ അവകാശികളും ആയവണ്ണ
വും മറ്റുള്ള ദിവ്യോപദേശങ്ങളേയും സഭയുടെ ഉപകാരത്തിന്നായി എഴുതി വെച്ചതിനാൽ ഭൂമിയെ
വിട്ടു ജീവപ്രകാശത്തിന്റെ ഉറവെ അന്വേഷിക്കുന്ന കഴുകിന്റെ നാമം അവന്നു ലഭിച്ചിരിക്കുന്നു.

ഇവ്വണ്ണം നാല്വരും വെവ്വേറെ എഴുതിയതു ഏകസുവിശേഷം ആകുന്നു താനും. നാലു കൊണ്ടും ഏ
കസംഗ്രഹം ആക്കി തീൎത്തവർ പലരും മാനുഷവാക്കു ഒന്നും ചേൎക്കാതെ ദേവാത്മാവിന്റെ വാക്കുകളെ
മാത്രം ഓരോരോ പ്രകാരത്തിൽ കോത്തു ഉത്തമ മാലകളെ ചമെച്ചിരിക്കുന്നു. ഞാൻ വ്യാഖ്യാനങ്ങൾ ചി
ലതും ചേൎപ്പാൻ വിചാരിക്കകൊണ്ടു സുവിശേഷങ്ങളിൽ കാണുന്നത് എല്ലാം വിവരിച്ചു പറവാൻ സ്ഥ
ലം പോരാ എന്നു വെച്ചു ഓരോരോ കഥകളുടെ സന്ധികളേയും സംബന്ധത്തേയും പ്രത്യേകം സൂചി
പ്പിച്ചു കൊടുക്കും. എങ്കിലും പരമാൎത്ഥതല്പരന്മാർ അതാതു വകുപ്പിന്നു ആധാരമായ വേദോക്തികളെ
നോക്കി വായിപ്പാൻ വളരെ അപേക്ഷിക്കുന്നു. ഇതു സുവിശേഷത്തിന്നു പകരമായി പ്രമാണമാക്കുവാൻ
അല്ലല്ലോ സുവിശേഷവായനെക്ക് അല്പം സഹായിപ്പാൻ അത്രെ ചമെച്ചിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/13&oldid=186230" എന്ന താളിൽനിന്ന് ശേഖരിച്ചത്