താൾ:CiXIV126.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 54.] THE MARRIAGE AT CANA. 105

ആ ദിവസം തന്നെ. യേശു അവനെ കണ്ട ഉടനെ യോനാപുത്രനാകുന്ന
നീ പാറ എന്ന് അൎത്ഥമുള്ള കേഫാ ആകും എന്നു ചൊല്ലി (മത്ത.൧൬, ൧൮).
പേർ മാറ്റത്തിന്നോ ഭാവമാറ്റം ആധാരം തന്നെ (൧ മോശ ൩൨, ൨൮). പ്രാ
കൃതനായ പേത്രന്റെ ചേലും ചട്ടവും പാറയോടു ഏതാനും ഒത്തിരുന്നു പോൽ;
എങ്കിലും യേശുവെ പിഞ്ചെന്നിട്ടു മനഃപുതുക്കം സംഭവിച്ചതിനാൽ അത്രെ
പാറയുടെ ഗുണം അവനിൽ മുഴുത്തുവന്നതു.

പിറ്റേന്നാൾ ആ സഹോദരന്മാരുടെ ഊൎക്കാരനായ ഫിലിപ്പ് എതിരേ
റ്റു കൂടെ ചെന്നു (ബെത്തചൈദ എന്ന മീൻപിടിയൂർ കഫൎന്നഹൂമിന്നരി
കിൽ തന്നെ). ഗലീലെക്കു പോകുന്ന വഴിയിൽ (പക്ഷെ കാനാസമീപത്തിൽ,
യോ, ൨൧, ൨) ഫിലിപ്പ് തോല്മായ്പുത്രനായ (മത്ത. ൧൦, ൩) നഥാന്യെലെ
കണ്ടു പുതുഭാഗ്യം അറിയിച്ചാറെ, നചറത്തുത്ഭവം നിമിത്തം സംശയിച്ച
പ്പോൾ ചെന്നു കാണ്മാൻ സംഗതി വന്നു. താൻ സത്യമുള്ള ഇസ്രയേല
നായി അത്തിയുടെ ചുവട്ടിൽ സ്വകാൎയ്യം വ്യാപരിച്ചതോ പ്രാൎത്ഥിച്ചതോ
യേശു കണ്ടപ്രകാരം കേട്ട നേരം നഥാന്യെലും മശീഹയുടെ പ്രജയായി വ
ന്ദിച്ചു. ഇതിലും വലുതായിട്ടുള്ളതു കാണും എന്ന വാഗ്ദത്തത്തോടു യേശു വാ
നക്കോണിയെ ഓൎപ്പിച്ചു (൧ മോ, ൨൮, ൧൨). തന്റെ അവതാരത്താൽ സ്വൎഗ്ഗം
തുറന്നു ഭൂമിയോടു ചേൎന്നു വന്നതും, നരപുത്രന്റെ പ്രാൎത്ഥനാക്രിയാബലികൾ
കയറുന്നതും, അനുഗ്രഹം സഹായം ആശ്വാസം അത്ഭുതവരം മുതലായത്
ഇറങ്ങുന്നതും, ഇങ്ങിനെ സ്വൎഗ്ഗശക്തികൾ ഒക്കയും യേശുവിൽ നിറഞ്ഞു
വിളങ്ങുന്നതും കാണും എന്നരുളിച്ചെയ്തു.

§ 54.

THE FIRST MIRACLE.

അതിശയങ്ങളുടെ ആരംഭം.

JOHN II.

1 And the third day there was a marriage
in Cana of Galilee; and the mother of Jesus
was there:

2 And both Jesus was called, and his disciples,
to the marriage.

3 And when they wanted wine, the mother
of Jesus saith unto him, They have no wine.

4 Jesus saith unto her, Woman, what have
I to do with thee? mine hour is not yet come.

5 His mother saith unto the servants, What-
soever he saith unto you, do it.

6 And there were set there six waterpots of
stone, after the manner of the purifying of the
Jews, containing two or three firkins apiece.

7 Jesus saith unto them, Fill the waterpots
with water. And they filled them up to the brim.

8 And he saith unto them, Draw out now,
and bear unto the governor of the feast. And
they bare it.

9 when the ruler of the feast had tasted the
water that was made wine, and knew not whence
it was: (but the servants which drew the water
knew;) the governor of the feast called the
bridegroom,

10 And saith unto him, Every man at the
beginning doth set forth good wine; and when
men have well drunk, then that which is worse:
but thou hast kept the good wine until now.

11. This beginning of miracles did Jesus in
Cana of Galilee, and manifested forth his glory;
and his disciples believed on him.

പ്രയാണത്തിന്റെ ൩. ആം ദിവസത്തിൽ യേശു നചറത്തു വന്നു അമ്മ
യെ കാണാഞ്ഞു കാനാവിലുള്ള കല്യാണത്തിൽ ഉണ്ടെന്നു കേട്ടു, തന്നേയും
ക്ഷണിക്കയാൽ ൫ ശിഷ്യന്മാരോടും കൂടെ അവിടെ ചെന്നു. അതിനാൽ ആ
ദാരിദ്ര്യമുള്ള കുഡുംബത്തിൽ മുട്ടുണ്ടായപ്പോൾ മറിയ അതിനെ പുത്രനെ അറി


14

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/129&oldid=186348" എന്ന താളിൽനിന്ന് ശേഖരിച്ചത്