താൾ:CiXIV126.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 51.] THE LAST JUDGEMENT. 101

അന്ത്യ ന്യായവിധിയുടെ വൎണ്ണനം (മത്ത. ൨൫. ൩൧) ഉപമ മാത്രമല്ല
വസ്തുത തന്നെ ആകുന്നു. സിംഹാസനത്തിൽ ഇരുന്ന മനുഷ്യപുത്രന്റെ
തിരുമുമ്പിൽ സകല ജാതികളും കൂടുമ്പോൾ അവൻ ഓരോരുത്തരെ വലത്തോ
ഇടത്തോ നിറുത്തി, തന്നേയും അനുജന്മാരേയും സേവിച്ചവരെ പിതാവിൽ
അനുഗ്രഹമുള്ളവർ എന്നു പുകഴ്ത്തി നിത്യരാജ്യത്തിൽ ചേൎത്തുകൊള്ളും. ഒന്നാം
ഉയിൎപ്പുള്ള ആദ്യജാതന്മാരുടെ കൂട്ടം ഈ ന്യായവിധിയിൽ വരികയില്ല എന്നും,
എന്റെ ഈ സഹോദരന്മാർ എന്നു (൪൦) സൂചിപ്പിച്ചവർ ന്യായാസനത്തിൻ
മുമ്പിൽ അല്ല കൎത്താവിന്റെ ഒരുമിച്ചു ഇരിപ്പവർ അത്രെ എന്നും ചിലരുടെ
പക്ഷം. ഇങ്ങിനെ കരുണയുള്ളവരുടെ നീതിയും വിനയവും എന്ന പോലെ
നിൎദ്ദയയുള്ളവരുടെ സ്വനീതിയും ക്രിസ്തനീരസവും അവരുടെ ചോദ്യത്താൽ
വിളങ്ങുന്നു. അവർ ശാപഗ്രസ്തരായി പിശാചിന്നും അവന്റെ ദൂതൎക്കും പണ്ട്
ഒരുക്കി വെച്ച അഗ്നിദണ്ഡത്തിൽ അകപ്പെടുകേ ഉള്ളു.

ഇപ്രകാരം കൂലിയുടെ സൂക്ഷമവിവരവും, എല്ലാവൎക്കും ശോധന വരുത്തു
ന്ന മരണവും, ദീൎഘശാന്തിയുടെ ശേഷം പലപ്രകാരത്തിലുള്ള നടുത്തീൎപ്പും,
ഒടുവിൽ ദേവഭവനത്തിങ്കൽ തുടങ്ങി സകല ജാതികളിലും പരക്കേണ്ടുന്ന ന്യാ
യവിധിയും ദേവരാജ്യത്തിന്റെ സമൎപ്പണത്തെ പ്രകാശിപ്പിക്കുന്നു.

ഇവണ്ണം കരുണ അടിസ്ഥാനവും ന്യായവിധി കൊടുമുടിയും ആയിരി
ക്കുന്ന യേശുവിന്റെ കൃതിക്കു വാനങ്ങളുടെ രാജ്യം (മത്ത, ൧൩) എന്നും, ദാവി
ദ്രാജ്യം എന്നും (മാൎക്ക. ൧൧, ൧൦) പേരുണ്ടു. അവൻ താൻ അതിന്റെ ചെറു
വിത്തും പിന്നേതിൽ അതിന്റെ വിടൎച്ചയും തേജസ്സും ആകകൊണ്ട് അതിന്നു
മശീഹാരാജ്യം എന്നു പേരും കേൾ്ക്കുന്നു (മത്ത. ൧൩, ൪൧; യോ. ൧൮, ൩൬).
അതു സാക്ഷാൽ ഇഹലോകത്തിൽനിന്നുള്ളതല്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/125&oldid=186344" എന്ന താളിൽനിന്ന് ശേഖരിച്ചത്