താൾ:CiXIV126.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 44. 45.] THE FARMER. THE FIG-TREE. 95

§ 44.

THE FOOLISH FARMER.

മൂഢനായ ജന്മി.

LUKE XII.

16 And he spake a parable unto them, saying,
The ground of a certain rich man brought forth
plentifully:

17 And he thought within himself, saying,
What shall I do, because I have no room where
to bestow my fruits?

18 And he said, This will I do: I will pull
down my barns, and build greater: and there
will I bestow all my fruits and my goods.

19 And I will say to my soul, Soul, thou hast
much goods laid up for many years; take thine
ease, eat, drink, and be merry.

20 But God said unto him, Thou fool, this
night thy soul shall be required of thee: then
whose shall those things be, which thou hast
provided?

21 So is he that layeth up treasure for himself,
and is not rich toward God.

ശിക്ഷാവിധിയെ അധികം സ്പഷ്ടമായി കാട്ടുന്ന ഉപമകളിൽ മൂഢനായ
ജന്മി ഒന്നാമതു (ലൂക്ക. ൧൨, ൧൬). ദൈവത്താലും ദൈവത്തിന്നായും ധന
വാനാകാതെ തനിക്ക് എന്നു നിക്ഷേപം സ്വരൂപിച്ചു വെക്കുന്നവൻ പൊട്ട
നത്രെ എന്നുള്ള ദേവവിധി മരണനേരത്തു തന്നെ സ്പഷ്ടമായ്വരുന്നു. താൻ
തനിക്കു ചെയ്തത് എല്ലം മായ എന്ന് അന്നു തെളിയും.

§ 45.

THE UNFRUITFUL FIG-TREE.

ഫലമില്ലാത്ത അത്തിമരം.

LUKE XIII.

6 He spake also this parable: A certain man
had a fig-tree planted in his vineyard; and he
came and sought fruit thereon, and found
none.

7 Then said he unto the dresser of his vine-
yard, Behold, these three years I come seeking

fruit on this fig-tree, and find none: cut it down;
why cumbereth it the ground?

8 And he answering said unto him, Lord, let
it alone this year also, till I shall dig about it,
and dung it:

9 And if it bear fruit, well; and if not, then
after that thou shalt cut it down.

ഫലമില്ലാത്ത അത്തിമരത്തിന്നു (ലൂക്ക. ൧൩, ൬) കരുണ ഏറിയ
തോട്ടക്കാരനും നീതിയുള്ള ഉടയവനും ഉണ്ടു. ഇസ്രായേൽ മുമ്പെ ജാതികളിൽ
ഒർ ആദ്യഫലമായ ശേഷം (ഹൊശ, ൯, ൧൦) ക്രമത്താലെ ഉണങ്ങിയ മരമാ
യി വൎദ്ധിച്ചു. പോറ്റുന്നതിൽ കുറവ് ഏതും ഇല്ല: മശീഹ താൻ തോട്ടക്കാര
നല്ലോ. അവൻ അപേക്ഷിച്ചു വരുത്തിയ താമസം കഴിഞ്ഞാൽ ന്യായവിധി
തുടങ്ങും. അപ്രകാരം ക്രിസ്തസഭെക്കും യേശുവിന്റെ ദീൎഘക്ഷമയുടെ ശേ
ഷം ന്യായവിധി അടുത്തിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/119&oldid=186338" എന്ന താളിൽനിന്ന് ശേഖരിച്ചത്