താൾ:CiXIV126.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 35.36.] THE WIDOW AND THE JUDGE. 87

പറീശനും ചുങ്കക്കാരനും പ്രാൎത്ഥിച്ചതിലും ( ലൂക്ക. ൧൮) ആ ജ്യേഷ്ഠാ
നുജന്മാരുടെ സ്വരൂപം കാണുന്നു. ഇതു പ്രാർത്ഥനയെ വൎണ്ണിക്കുന്ന ൩ ഉപ
മകളിൽ ഒന്നാമതു. പറീശൻ “തന്നെ നോക്കി പറഞ്ഞതു” പ്രാർത്ഥനയല്ല ദേ
വസ്തുതിയുമല്ല, ആത്മപ്രശംസയും പരന്മാരുടെ അപമാനവും അത്രെ. ചുങ്ക
ക്കാരനോ ദേവാലയം നിമിത്തം വിറെച്ചും നാണിച്ചും പറീശനേയും മാനി
ച്ചും തന്നെ നിന്ദിച്ചുംകൊണ്ടു പ്രാൎത്ഥിച്ചതു സഫലമായി. അതുകൊ
ണ്ടു ഉപവാസാദികൎമ്മങ്ങൾക്കല്ല തന്റെ കുറ്റങ്ങളെ ഓൎക്കുന്ന പ്രാൎത്ഥനെക്ക
ത്രെ ദിവ്യപുണ്യം സംഭവിക്കുന്നു.

§ 35.

THE WIDOW AND THE JUDGE.

വിധവയും ന്യായാധിപനും.

LUKE XVIII.

1 And he spake a parable unto them to this
end, that men ought always to pray, and not
to faint;

2 Saying, There was in a city a judge, which
feared not God, neither regarded man:

3 And there was a widow in that city; and
she came unto him, saying, Avenge me of mine
adversary.

4 And he would not for a while: but after-
ward he said within himself, Though I fear
not God, nor regard man;

5 Yet because this widow troubleth me, I
will avenge her, lest by her continual coming
she weary me.

6 And the Lord said, Hear what the unjust
judge saith.

7 And shall not God avenge his own elect,
which cry day and night unto him, though he
bear long with them?

8 I tell you that he will avenge them speedily.
Nevertheless when the Son of man cometh, shall
he find faith on the earth?

ഇപ്രകാരം കരുണ ലഭിച്ചവർ തളരാതെ നിത്യപ്രാൎത്ഥനയാൽ അത്രെ ജയം
കൊള്ളുന്നപ്രകാരം ന്യായാധിപതിയുടെ ഉപമയാൽ തെളിയുന്നു (ലൂക്ക. ൧൮).
ആ കഠിനഹൃദയൻ മനസ്സലിവുള്ള ദൈവമത്രെ. ആയവൻ പലപ്പോഴും
കേളാത്തവനും ആരേയും വിചാരിയാത്ത തന്നിഷ്ടക്കാരനും ആയി തോന്നുന്നു
വല്ലോ. നന്ന ഞെരുങ്ങിയ വിധവ സഭ അത്രെ (യശ. ൫൪). അവളെ പീ
ഡിപ്പിക്കുന്ന പ്രതിയോഗി ഇഹലോകപ്രഭു തന്നെ. അവൾ രാപ്പകൽ അ
സഹ്യപ്പെടുത്തുന്നതു കൊണ്ടു “പക്ഷെ ഒടുവിൽ വന്നു എന്നെ മുഖത്തടിക്കും”
എന്നു ശങ്കിക്കുന്നതു പോലെ ദൈവം ദീൎഘക്ഷമയെ തീൎത്തു വേഗത്തിൽ ന്യാ
യം നടത്തി രക്ഷിക്കും. അപ്പോൾ ഭൂമിയിൽ വിശ്വാസം വരാതവണ്ണം സഭാ
യാചനകൾക്കു പൂൎണ്ണ നിവൃത്തി വരികയും ചെയ്യും (സങ്കീ. ൧൨൬, ൧).

§ 36.

THE IMPORTUNATE FRIEND.

പാതിരാവിൽ അപ്പം ചോദിച്ച ചങ്ങാതി.

LUKE XI.

5 And he said unto them, Which of you shall
have a friend, and shall go unto him at mid-
night, and say unto him, Friend, lend me three
loaves:

6 For a friend of mine in his journey is come
to me and I have nothing to set before him?

7 And he from within shall answer and say,

Trouble me not: the door is now shut, and my
children are with me in bed; I cannot rise and
give thee.

8 I say unto you, Though he will not rise and
give him, because he is his friend, yet because
of his importunity he will rise and give him
as many as he needeth.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/111&oldid=186330" എന്ന താളിൽനിന്ന് ശേഖരിച്ചത്