താൾ:CiXIV126.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുഖവുര.

പ്രിയ മലയാളസഭേ, സലാം! ഏറിയ കാലം കൎത്തൃവേലയെ നിങ്ങളുടെ മദ്ധ്യേ ചെയ്തു, കേരള
ത്തിലേ ആദ്യസഭയെ സ്ഥാപിച്ചവനും ഇന്നോളം നിങ്ങളെ അത്യന്തം സ്നേഹിച്ചു പോരുന്നവനുമായ
ഒർ ഉപദേഷ്ടാവൃദ്ധൻ ഈ ഗ്രന്ഥരൂപേണ വാത്സല്യത്തോടെ നിങ്ങളെ വന്ദിക്കുന്നു. സ്നേഹം ഒരു
നാളും ഉതിൎന്നു പോകാ എന്നുണ്ടല്ലോ (൧കൊ.൧൩, ൮). അറിവായാലും നീങ്ങി പോകും, പ്രവച
നങ്ങൾ ആയാലും അവറ്റിന്നു നീക്കം വരുന്നു, ഭാഷകളും ഭാഷാകൃതികളും നിന്നു പോകിലും ആം,
സ്നേഹമോ എന്നും ഒടുങ്ങാത്തതു. ഇങ്ങിനെ ശരീരപ്രകാരം ദൂരസ്ഥനായി പോയെങ്കിലും ആത്മപ്ര
കാരം അടുത്തിരുന്നു ഇടവിടാതെ നിങ്ങളെ ഓൎത്തുംകൊണ്ടു, നിങ്ങളുടെ അതിവിശുദ്ധവിശ്വാസ
ത്തിന്മേൽ നിങ്ങളെ തന്നെ പണി ചെയ്തു നമ്മുടെ കൎത്താവായ യേശു ക്രിസ്തന്റെ കനിവെ നിത്യജീ
വനായിട്ടു പാൎത്തുകൊള്ളേണ്ടതിന്നു (യൂദാ ൨൦f.) പണ്ട് എന്ന പോലെ ഇപ്പോഴും ഈ പുസ്തകമ്മൂലം
നിങ്ങളോട് അപേക്ഷിക്കുന്നു. ഗ്രന്ഥത്തിന്റെ രൂപവേഷാദികൾ അല്പം മാറി പോയെങ്കിലും നിങ്ങ
ളിൽ പലരും അതിൽ പഴയ ഒരു സ്നേഹിതനെ കണ്ട് ഓൎത്തിട്ടു സന്തോഷിക്കും എന്ന് ആശിക്കുന്നു.
പത്തിരുപതു വൎഷത്തോളം എങ്ങാനും മറുനാടു കടന്നു മറഞ്ഞിരുന്ന ഈ ചങ്ങാതി ഇപ്പോൾ കുറയ
തടിച്ചും നരെച്ചുമുള്ളവനായി തിരികെ നിങ്ങളുടെ മദ്ധ്യത്തിങ്കൽ വിളങ്ങി വരുന്നേരം നിങ്ങൾ
സ്നേഹസൽക്കാരത്തോടെ അവനെ കൈക്കൊള്ളുകയും പുത്രപൌത്രാദികളോടും മുഖപരിചയവും മമതയും
ഉണ്ടാകുമാറു പണ്ടേത്ത വസ്തുതയെ അറിയിക്കയും ചെയ്യും എന്നു തേറിക്കൊണ്ടിരിക്കുന്നു.

ഇങ്ങ്ലിഷ് വിദ്യാഭ്യാസത്തെ ഏറ പ്രമാണിച്ചും രസിച്ചുംകൊള്ളുന്ന ഇളന്തലമുറയുടെ ഉപകാര
സന്തോഷങ്ങൾക്ക് വേണ്ടി അതാത് വകുപ്പിന്ന് ആധാരമായ വേദവാക്യത്തെ ഇങ്ങ്ലിഷ് പരിഭാഷയിൽ
ചേൎത്തല്ലാതെ സുവിശേഷസംഗ്രഹത്തെ ചമെക്കേണ്ടുന്ന രീതിയും ക്രമവും ഇന്നതെന്നു സംക്ഷേപി
ച്ചു കാണിക്കയും ക്രിസ്തുജനനവൎഷാദി കാലസൂക്ഷ്മങ്ങളെ വിവരിക്കയും ചെയ്തിരിക്കുന്നു. ഗ്രഹിപ്പാൻ ക
ഴിയുന്നവർ ഗ്രഹിപ്പൂതാക. ഗ്രഹിക്കാത്തവർക്കോ വ്യസനം ഏറ തോന്നരുതു. വ്യാഖ്യാനസാരവും ഉപ
ദേശപ്പൊരുളും എല്ലാവൎക്കും ഒരു പോലെ അനുഭവിപ്പാറായി വരുമല്ലോ. അതു കൂടാതെ കഥാസംബന്ധ
ത്തേയും കാലനിൎണ്ണയങ്ങളേയും മറ്റും അതാത് സ്ഥലങ്ങളിൽ വേണ്ടും പോലെ വൎണ്ണിച്ചിട്ടുണ്ടു. കനാൻ
ദേശത്തിൻ ഭൂപടത്തേയും വായിക്കുന്നവരുടെ ഉപയോഗത്തിന്നായി ചേൎത്തിരിക്കുന്നു.

ശേഷം ൧൮൪൯ൽ തലശ്ശേരിയിൽ വെച്ച് അച്ചടിച്ച ഈ സുവിശേഷസംഗ്രഹത്തിന്റെ തലവാ
ചകത്തിൽ ഗ്രന്ഥകൎത്താവു താൻ പറഞ്ഞിട്ടുള്ളതിനെ നാം ചെവിക്കൊൾക. അത് എന്തെന്നാൽ:

സൎവ്വദാ മനുഷ്യജാതിയെ സ്നേഹിക്കുന്ന ദൈവം കാലനിവൃത്തി വന്നപ്പോൾ തന്റെ പുത്രനെ
കന്യകയിൽ ജനിപ്പാൻ നിയോഗിച്ചയച്ചു. ഇങ്ങിനെ അവതരിച്ച ദൈവപുത്രന്റെ സുവിശേഷം സ
കല മനുഷ്യചരിത്രത്തിന്നും നടുഭാഗവും സാരാംശവും ആകുന്നു. പഴയ നിയമത്തിലേ വെളിപ്പാടു
കൾക്ക് ഒക്കെക്കും അതിനാൽ തികവു വന്നു; ഇന്നേവരയുള്ള ക്രിസ്തസഭയുടെ സകല നടപ്പുകൾക്കും
ആയത് അടിസ്ഥാനവും ആകുന്നു. അതുകൊണ്ടു ആ സുവിശേഷം നല്ലവണ്ണം ഗ്രഹിപ്പാൻ എല്ലാ
ക്രിസ്തുശിഷ്യന്മാൎക്കും എത്രയും ആവശ്യമായി തോന്നേണ്ടതു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/11&oldid=186228" എന്ന താളിൽനിന്ന് ശേഖരിച്ചത്