താൾ:CiXIV126.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

84 THE PARABLES OF CHRIST. [PART II.

യാലും കരുണ കാട്ടിയവനത്രേ. ഇങ്ങിനെ ഉള്ള മനുഷ്യരഞ്ജന വിളങ്ങുന്നതു
യേശുവിൽ തന്നെ. അവനെ യഹുദർ വേദങ്കള്ളൻ എന്നും ശമൎയ്യൻ എന്നും
(യോ, ൮, ൪൮) ദുഷിച്ചും വെറുത്തിട്ടും, പാപബാധയാൽ അൎദ്ധപ്രാണമായ്ക്കി
ടന്ന മനുഷ്യജാതിയെ പുരോഹിതർ അല്ല അവൻ മാത്രം മനസ്സലിഞ്ഞു ക
ഷ്ടിച്ചു രക്ഷിച്ചിരിക്കുന്നു. ഇങ്ങിനെ മനുഷ്യന്റെ കൂട്ടുകാരൻ മനുഷ്യപുത്ര
നും അവന്റെ അനുജന്മാരും അത്രെ.

§ 31.

THE GREAT SUPPER.

വലിയ വിരുന്നിന്റെ ഉപമ.

LUKE XIV.

16 A certain man made a great supper and
bade many;

17 And sent his servant at supper time to say
to them that were bidden, Come: for all things
are now ready.

18 And they all with one consent began to
make excuse. The first said unto him , I have
bought a piece of ground, and I must needs go
and see it; I pray thee have me excused.

19 And another said, I have bought five yoke
of oxen, and I go to prove them; I pray thee
have me excused.

20 And another said I have married a wife,
and therefore I cannot come.

21 So that servant came and shewed his Lord
these things. Then the master of the house
being angry said to his servant, Go out quick-
ly into the streets and lanes of the city, and
bring in hither the poor, and
the maimed, and the halt, and the blind.

22 And the servant said, Lord, it is done as
thou hast commanded, and yet there is room.

23 And the lord said unto the servant , Go out
into the highways and hedges, and compel them
to come in, that my house may be filled.

24 For I say unto you, That none of those men
which were bidden shall taste of my supper.

വലിയ വിരുന്നിന്റെ ഉപമയാൽ ലൂക്കാ (൧൪, ൧൬) മനസ്സലിവിനേ
യും, മത്തായി (൨൨, ൧) ന്യായവിധിയേയും വൎണ്ണിച്ചിരിക്കുന്നു. യഹോവ പ
ണ്ടു ക്ഷണിച്ചവർ മശീഹയുടെ കാലത്ത് ഒഴിച്ചൽ പറഞ്ഞപ്പോൾ അവൻ
കോപിച്ചു ദീനരെ ക്ഷണിപ്പാൻ ആളെ അയച്ചു. മനുഷ്യർ ഒഴിച്ചൽ പറയു
ന്നതു മൂന്നു വിധമായ പ്രപഞ്ചവിചാരത്താൽ അത്രെ: നിലം മുതലായ വസ്തു
വകകൾ വേണം, കാള മുതലായതു കൊണ്ടു സേവ കഴിപ്പിച്ചു അധികാരം നട
ത്തേണം, ഭാൎയ്യാദി ഭോഗങ്ങളേയും മനുഷ്യരുടെ സംസൎഗ്ഗത്തേയും അല്പം പോ
ലും വിടുവാൻ മനസ്സില്ല, ഈ വ്യൎത്ഥ വിചാരങ്ങൾ നിമിത്തം ദേവകരുണയെ
ഉപേക്ഷിച്ചാൽ അവൻ സാധുക്കളും ഊനമുള്ളവരും ആകുന്ന ചുങ്കക്കാരേയും
പാപികളേയും ക്ഷണിച്ചു, ധൎമ്മവേലിക്കു പുറത്തു ഉഴന്നു നടക്കുന്ന ശമൎയ്യ യവ
ന മ്ലേഛ്ശരേയും, ആകേ ആത്മദാരിദ്ര്യം പൂണ്ടു സ്വൎഗ്ഗരാജ്യത്തിന്റെ നന്മക
ളെ ആഗ്രഹിക്കുന്നവരെ ഒക്കയും അകത്തു വരുവാൻ നിൎബ്ബന്ധിക്കുന്നു. അതു
ഹേമത്താലെ അല്ല, വിനയം നിമിത്തം പ്രവേശിപ്പാൻ മടിക്കുന്നവരെ ആ
ശ്വസിപ്പിക്കുന്നതാൽ അത്രെ . ഇപ്രകാരം ലോകഭക്തർ പുറത്തിരിക്കേ ദേവ
ഭവനത്തിൽ വിരുന്നുകാർ ആവോളം നിറഞ്ഞു വരും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/108&oldid=186327" എന്ന താളിൽനിന്ന് ശേഖരിച്ചത്