താൾ:CiXIV126.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

82 THE PARABLES OF CHRIST. PART II.

§ 27.

THE HIDDEN TREASURE AND THE PEARL OF GREAT PRICE.

നിലത്തിൽ ഒളിച്ച നിധിയും വിലയേറിയ മുത്തും.

MATT. XIII

44 Again the kingdom of heaven is like unto
treasure hid in a field; the which when a man
hath found, he hideth, and for joy thereof goeth
and selleth all that he hath, and buyeth that field.
45 Again, the kingdom of heaven is like unto
a merchant man, seeking goodly pearls:

46 Who, when he had found one pearl of
great price, went and sold all that he had, and
bought it.

ഇപ്രകാരം ജാതികളേയും ദ്വീപുകളേയും പുളിപ്പിക്കുന്നത് എങ്കിലും ക്രി
സ്തീയത്വത്തിന്റെ സാരം ക്രിസ്ത്യാനൎക്കും മിക്കവാറും രഹസ്യമായൊരു
നിക്ഷേപമത്രെ. അതിനെ കണ്ടെത്തുന്നവൻ ധന്യൻ. ആയ്ത് ഒരു കൂലി
ക്കാരൻ കൊത്തുമ്പോൾ നിധി തടഞ്ഞു കണ്ടതു പോലെ. അവൻ ആ നില
ത്തെ വാങ്ങി നിധിയെ സുഖേന എടുക്കും പോൽ.

ചിലൎക്കു വിചാരിയാത സമയം കിട്ടുന്നതു, മറ്റവൎക്കു വളരെ അന്വേഷ
ണത്താലും പോരാട്ടത്താലും ലഭിക്കുന്നു. ലോകമാനം സൽഗുണം വിദ്യാസാരം
അഭ്യാസം മുതലായതു നല്ല മുത്തുകൾ തന്നെ. ആ വക വാങ്ങേണ്ടതിന്നു
ഓരോരോ സുഖഭോഗങ്ങളെ വിടുന്ന വ്യാപാരിഭാവം തന്നെ വേണ്ടു. ഇങ്ങിനെ
ചിലർ നല്ലതു തിരഞ്ഞു അദ്ധ്വാനിച്ചു പോരുമ്പോൾ അനുത്തമമായതു
ദേവകരുണയാലെ കിട്ടുമാറുണ്ടു.

§ 28.

THE NET.

വലയുടെ ഉപമ.

MATT. XIII.

47 Again the kingdom of heaven is like unto
a net, that was cast into the sea, and gathered
of every kind:

48 Which, when it was full, they drew to
shore, and sat down, and gathered the good
into vessels, but cast the bad away.

49 So shall it be at the end of the world: the
angels shall come forth, and sever the wicked
from among the just.

50 And shall cast them into the furnace of fire:
there shall be wailing and gnashing of teeth.

51 Jesus saith unto them, Have ye understood
all these things? They say unto him, Yea,
Lord.

52 Then said he unto them, Therefore every
scribe which is instructed unto the kingdom of
heaven is like unto a man that is an hosehold-
er, which bringeth forth out of his treasure
things new and old.

53 And it came to pass, that when Jesus had
finished these parables, he departed thence.

പിന്നെ കടലിലേ വല എന്നതു യുഗസമാപ്തികാലത്തു സൎവ്വലോകത്തേ
യും ഒരു വിധമായി അടക്കിവെച്ച സഭ അത്രെ. വല നിറഞ്ഞ ഉടനെ മീൻ
പിടിക്കാർ നല്ലതും ആകാത്തതും വേൎത്തിരിക്കുമ്പോലെ ദൈവം തനിക്കു കൊ
ള്ളാകുന്നവരേയും ആകാത്തവരേയും വേൎത്തിരിച്ചു സഭയുടെ വേലെക്കു തീൎപ്പു
വരുത്തും. ആകയാൽ സമാപ്തിക്കു മുമ്പെ കേട് അറ്റതും നിൎമ്മലവുമായ ഒരു
ദേവസഭ വല്ലപ്പൊഴെങ്കിലും ഇന്നിന്നേടത്തും ഇന്നിന്ന കൂറിലും പരിഷയിലും
ഉണ്ടെന്നു നിരൂപിച്ചു പോകരുതു. അവസാനം വരും വരേ സമ്മിശ്രസ്ഥി
തിയേ നിലനില്പു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/106&oldid=186325" എന്ന താളിൽനിന്ന് ശേഖരിച്ചത്