താൾ:CiXIV126.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

80 THE PARABLES OF CHRIST. PART II.

തമോഗുണിയായ മറ്റൊരുവനും വിതെക്കുന്നുണ്ടു. അവന്റെ പണി ഇരിട്ടിൽ
നടക്കുന്നു. സദ്വചനം ആകുന്ന കോതമ്പത്തിനോട് ഏകദേശം സമമായി തോ
ന്നുന്ന നായ്ക്കല്ലകളെ അവൻ വിതെക്കുന്നു. ആയ്ത് എന്തെന്നാൽ സഭയിൽ
ഉപദേശത്തേയും നടപ്പിനേയും വഷളാക്കുന്ന ഇടൎച്ചകളും അധൎമ്മങ്ങളും (൧൩,
൪൧) തന്നെ. ഇവ കോതമ്പനിലത്തിൽ മുച്ചൂടും നിറഞ്ഞു രാജ്യപുത്രന്മാൎക്ക്
ഇടം പോരാതെ ആക്കി വെക്കുന്നു. രാജസേവകർ പേടിച്ചു നിലത്തിന്നു ശു
ദ്ധിയും ശത്രുവിന്നു ശിക്ഷയും ആഗ്രഹിച്ചു കളകളെ പറിച്ചെടുപ്പാൻ നോക്കു
ന്നതു കൎത്താവ് സമ്മതിക്കാതെ ഇരിക്കുന്നു. തിരുസഭയിലേ മേധാവികളും
ചിലപ്പോൾ ഗുണദോഷങ്ങളെ തിരിച്ചറിയാതെ ദേവദാസരെ പിശാച് പു
ത്രർ എന്നെണ്ണി ഹിംസിച്ചും കൊന്നും പോകും എന്നും, ശുദ്ധി ഏറിയ ഉപദേ
ശങ്ങളെ ശപിച്ചു കളകയും ചെയ്യും എന്നും അറിഞ്ഞു, കളകളും കൂടെ വൎദ്ധിച്ചാ
ലും കുറവില്ല, ശുദ്ധവചനത്തിന്റെ വിളയും നശിക്കാതെ മൂപ്പെത്തും എന്നു
നിശ്ചയിച്ചു, കൊയ്ത്തോളം പൊറുത്തു കൊള്ളെണം എന്നു കല്പിച്ചു. വിശേഷി
ച്ചു രണ്ടും ഇപ്പോൾ നന്നായി വേൎവ്വിടുന്നില്ല: നല്ല ഹൃദയത്തിലും അല്പം കള
യും ദുഷ്ടനിൽ അസാരം സത്യവും ഉണ്ടാകും. അതുകൊണ്ടു കള്ള പ്രവാചക
ന്മാൎക്കു പണ്ടു വിധിച്ച മരണശിക്ഷ പുതു നിയമത്തിൽ പറ്റുകയില്ല. തെ
റ്റുന്നവനെ വഴിക്കാക്കുക (യാക്ക. ൫, ൧൬), തെറ്റിക്കുന്നവനെ ആക്ഷേ
പിച്ചു ശാസിക്ക ( ൧ തിമ. ൪, ൧൬), കള്ള സുവിശേഷം ചമെക്കുന്നവനെ സ
ഭയിൽനിന്നു നീക്കുക (ഗല. ൧, ൯), രാജകല്പനയെ ലംഘിക്കുന്നവനെ വി
സ്തരിച്ചു ശിക്ഷിക്ക (രോ. ൧൩, ൪), കൊല്ലുന്നവനെ കൊല്ലുക (മത്ത. ൨൬,
൫൨), ഇങ്ങിനെ എല്ലാം ചെയ്യുന്നതല്ലാതെ ശേഷം ന്യായവിധി എല്ലാം ദൈ
വത്തിൽ ഭരമേല്പിക്കണം. അവൻ ഗുണദോഷങ്ങളെ സൂക്ഷ്മമായി വേൎത്തി
രിക്കും കാലം വരും. അന്നു നീതിമാന്മാർ സൂൎയ്യനെ പോലെ വിളങ്ങും, ദുഷ്ട
ന്മാർ നരകാഗ്നിക്ക് ഇരയാകും.

§ 24.

THE RIPENING GRAIN.

മെല്ലേ വിളയുന്ന വിത്തു.

MARK IV.

26 And he said, So is the kingdom of
God, as if a man should cast seed into the
ground;

27 And should sleep and rise night and day,
and the seed should spring and grow up, he
knoweth not how.

28 For the earth bringeth forth fruit of herself;
first the blade, then the ear, after that the full
corn in the ear.

29 But when the fruit is brought forth, im-
mediately he putteth in the sickle, because the
harvest is come.

ദേവരാജ്യത്തിന്റെ വളൎച്ച (മാ. ൪, ൨൬—൨൯) കാലക്രമേണ അ
ത്രെ നടക്കുന്നു. വിതെച്ചതിന്റെ ശേഷം സാവധാനമായി നോക്കി കൊള്ളു
മ്പോൾ മുമ്പെ പച്ച പുല്ലും പിന്നെ കതിരും കതിരിൽ മണിയും മണിക്കു മൂ
പ്പം വന്നു കൂടും. ആകയാൽ ക്ഷമയോടെ കാത്തുകൊണ്ടു ആത്മവളൎച്ചയിലും
ബാലൻ, യുവാ, പുരുഷൻ, വൃദ്ധൻ, ഈ പ്രായഭേദങ്ങളെ എല്ലാം ദേവഹി
തം എന്നറിഞ്ഞു മാനിക്കേണം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/104&oldid=186323" എന്ന താളിൽനിന്ന് ശേഖരിച്ചത്