താൾ:CiXIV126.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 21. 22.] THE PARABLES OF CHRIST. 77

§ 21.

THE PARABLES OF CHRIST.

യേശുവിന്റെ ഉപമകൾ.

ലോക വെളിച്ചമായവൻ ഇരിട്ടിൽ ഉള്ളവരുടെ ബുദ്ധിയെ പ്രകാശിപ്പി
ക്കേണ്ടതിന്നു ക്രിയയാലും വചനത്താലും ഉപദേശിച്ചു നടന്നു. ഉപദേശവി
ധങ്ങൾ പലതും ആകുന്നു. ശിഷ്യന്മാരല്ലാത്തവരോടും ശത്രുക്കളോടും പ്രസംഗ
മായല്ല സംഭാഷണമായിട്ടത്രെ പറയുന്നു. അതിന്റെ ദൃഷ്ടാന്തങ്ങൾ യോഹ
നാൻ സുവിശേഷത്തിൽ അധികം കാണുന്നു. ചെവികൊടുക്കുന്നവരോടും
ഉപദേശിക്കേണ്ടതിന്നു സുഭാഷിതം ഉപമ പ്രസംഗം ഈ മൂന്നു വിധങ്ങളെ
പ്രയോഗിച്ചു പറയും. സുഭാഷിതത്തിന്റെ സ്വരൂപം പൎവ്വതപ്രസംഗ
ത്തിന്റെ ആരംഭത്തിലും മറ്റും കാണാം. ഉറ്റചങ്ങാതികളോടു പറയുന്നതു
പ്രസംഗവിധത്തിൽ ആകുന്നു. പുറത്തു നിന്നുകൊണ്ടു ദുഃഖേന കേൾ്ക്കുന്നവ
രോടു പരമാൎത്ഥത്തെ അല്പം മൂടിവെച്ചു ഉപമകളായിട്ടു പറഞ്ഞു (മാൎക്ക ൪, ൧൧).
ആ ഉപമകളുടെ സാരാംശം ആകുന്നതു ദേവരാജ്യത്തിന്റെ സ്വരൂപം തന്നെ.
സ്നാപകൻ അറിയിച്ച പ്രകാരം യേശുവും സ്വൎഗ്ഗരാജ്യം സമീപിച്ചു വന്നു
എന്നറിയിച്ചു (മത്താ. ൪, ൧൭) ശിഷ്യന്മാരെ ഈ രാജ്യത്തിൽ ചേൎക്കുമ്പോൾ,
(മത്താ. ൧൮, ൧)മശീഹായുടെ രാജ്യം ഇന്ന പ്രകാരം ആകും എന്നു യഹൂദൎക്ക്
നന്നായി ബോധിക്കായ്ക‌യാൽ യേശു മൂന്നു വിധമുള്ള ഉപമകളാൽ അതിന്റെ
അവസ്ഥയെ കാണിച്ചു കൊടുത്തു. ആ മൂന്നു ഏവ എന്നാൽ ൧.) ദേവരാജ്യ
ത്തിന്റെ സ്വരൂപ വ്യാപനാദികളെ വൎണ്ണിക്കുന്ന ഉപമകൾ ൨.) ദേവ
രാജ്യത്തിന്റെ അടിസ്ഥാനമായ മനസ്സലിവിനെ വൎണ്ണിക്കുന്ന ഉപ
മകൾ ൩.) ദേവരാജ്യത്തിന്നു തികവടിയെ വരുത്തുന്ന ന്യായവിധിയെ
വൎണ്ണിക്കുന്ന ഉപമകൾ. ഇവറ്റെ ചുരുക്കി വ്യാഖ്യാനിക്കാം.

I.

Parables illustrating the Development of the Kingdom of God.

ദേവരാജ്യത്തിന്റെ സ്വരൂപവ്യാപനാദികളെ വൎണ്ണിക്കുന്ന ഉപമകൾ.

§ 22.

THE SOWER.

വിതെക്കുന്നവന്റെ ഉപമ.

1. The Parable

MATT. XIII.

1.The same day went Jesus out
of the house, and sat by the sea side.

MARK IV.

1 And he began again to teach by the
sea side: and there was gathered unto

LUKE VIII.

4 And when much
people were gathered

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/101&oldid=186320" എന്ന താളിൽനിന്ന് ശേഖരിച്ചത്