താൾ:CiXIV125.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൮൯ –

നെ" എന്നും "എന്തെല്ലാം വേണ്ടുവത്" എന്നും ഉ
ണൎത്തിച്ച വാറെ, ശിവാങ്ങൾ അരുളിച്ചെയ്തു: "ദാന
മാകുന്നതു ഈ ക്ഷേത്രത്തിങ്കൽ ആണ്ടൊന്നിന്നു തുലാ
മാസത്തിൽ രേവതി തുടങ്ങി ൭ ദിവസം എത്തിയ ജന
ത്തിന്നു (സദ്യ) ഭക്ഷണവും കൊടുത്തു, നൂറ്റൊന്നു
സ്മാൎത്തന്മാൎക്ക് ൧0൧ പണം കെട്ടി ദാനം ചെയ്തു,
തുലാഭാരം, ഹിരണ്യഗർഭം, മഹാമൃത്യുഞ്ജയം, പറക്കും
കൂത്തു, കൂടിയാട്ടം, ഭാരതം വായിപ്പിക്ക എന്നിങ്ങിനെ
രാജാക്കന്മാൎക്കായിട്ടുള്ള ക്രിയകളും വലുതായ ഗണപ
തി ഹോമവും ഭഗവതി സേവയും ഇവ ഒക്കയും കഴി
പ്പിച്ചു. താന്താൻ പരിപാലിക്കേണ്ടുന്നതും ഇങ്ങും
അടക്കിയതും കുതം ഇല്ലാഞ്ഞ കൂടം വീഴുന്നതും അട
ക്കി രക്ഷിച്ചു. അവിടവിടെ പൂജാനിവേദ്യാദികളും
വഴിപോലെ കഴിപ്പിച്ചു കൊണ്ടാൽ ഈ സ്വരൂപം
വൎദ്ധിക്കും എന്നരുളിച്ചെയ്തു. അപ്പോൾ, അങ്ങോട്ടു
ണൎത്തിച്ചു, അതിന്നു ദ്രവ്യം ഇല്ല" എന്ന കേട്ടവാറെ:
അതിന്നേതും വേണ്ടതില്ല, കടം വാങ്ങി ചെയ്തുകൊ
ള്ളുമ്പോൾ നിനയാത്ത ( നേരം) മുതൽ തനിക്കുണ്ടാ
യ്‌വരും; പിന്നെ കണക്ക് എഴുതി ചിലവിട്ടു കൊൾക.
നിത്യദാനവും, വയറു വഴികയും, സ്വൎണ്ണലേപനവും
ചെയ്തിരിക്ക, എന്നാൽ ശ്രീ നിൽക്കും. ശ്രീമദംഏറി
വരികിൽ ശ്രീ വിളിപ്പിക്കാം "മുന്നിൽ തളിപ്പിക്കാം എ
ച്ചിൽ പാത്രത്തിൽ" എന്നിങ്ങനെ സ്വരൂപമൎയ്യാദ
കളും കല്പിച്ചു, അനുഗ്രഹിച്ചു മഹാസന്ന്യാസി, —അ
ക്കാലം വിശ്വാസത്തോട് അങ്ങിനെ ചെയ്തു തുടങ്ങി.
അന്നീവന്നവൻ (ചോനകൻ) വളരെ പൊന്നും കൊ
ടുത്തു ഈ സ്വരൂപത്തിങ്കൽ വിശ്വാസത്തോട് വീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/93&oldid=185823" എന്ന താളിൽനിന്ന് ശേഖരിച്ചത്