താൾ:CiXIV125.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൮൭ –

പണി എടുക്കും കാലത്തു കുന്നലകോനാതിരിയുടെ നി
യോഗത്താൽ മങ്ങാട്ടച്ചൻ അവരെക്കൊണ്ടു, തളിയി
ൽ ഊരാളരായിരുന്ന ൬0 നമ്പിമാരെ വെട്ടിക്കൊല്ലി
ച്ചു വലിച്ചു നീക്കിക്കളയിച്ചു. അതിന്നു അവരുടെ ജ
ന്മവും തറവാടും തളിയിൽ ഊരായ്മയും അവൎക്കു കൊടു
ക്കയും ചെയ്തു. രാജാവ് പതിനായിരത്തിൽ കൂലിച്ചേ
കവും നടത്തി ഇരിക്കുന്നു.]

൩. വള്ളുവകോനോതിരിയെ ജയിച്ചതു.

കൊല്ക്കുന്നത്തു ശിവാങ്ങൾ (ശിവയോഗികൾ ശി
വമയൻ) എന്ന സന്യാസിയുടെ അരുളപ്പാടാൽ തളി
യിൽ കൎമ്മദാനങ്ങൾ ചെയ്തു, ബ്രാഹ്മണരുടെ അനു
ഗ്രഹത്തോടും കൂടി തളിയും സങ്കേതവും രക്ഷിച്ചു, മക്ക
ത്ത് കപ്പൽ വെപ്പിച്ചു, —തിരുനാവായി മണല്പുറത്ത്
നിന്ന് മഹാ മഖവേല രക്ഷിച്ചു നടത്തുവാൻ കല്പിച്ച
(ആറങ്ങോട്ടു സ്വരൂപത്തെ വെട്ടി ജയിച്ചു നെടിയി
രിപ്പിൽ സ്വരൂപം അടക്കി നടത്തി) വള്ളുവക്കോനാ
തിരി രാജാവിനെ നീക്കം ചെയ്തു, നേരും ന്യായവും
നടത്തി, ൧൭ നാടും അടക്കി, ൧൮ കോട്ടപ്പടിയും അ
ടുപ്പിച്ചു, അങ്ങിനെ ഇരിക്കുന്നു നെടുവിരിപ്പിൽ സ്വ
രൂപം.

[മസ്ക്കിയത്ത ദ്വീപിങ്കൽ ഇരുവർ പുത്രന്മാർ ജ
നിച്ചുണ്ടായി (ഒരു ബാവെയ്ക്ക് പിറന്നവർ). ഇടഞ്ഞ
പ്പോഴെ അവരുടെ ബാവ മൂത്തവനോട് പറഞ്ഞു :
"നിങ്ങൾ തമ്മിൽ മത്സരിച്ചു മറ്റെയവൻ നിന്നെ
വധിക്കും; എൻറെ ശേഷത്തിങ്കൽ; അതുകൊണ്ട് നി


8*

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/91&oldid=185821" എന്ന താളിൽനിന്ന് ശേഖരിച്ചത്