താൾ:CiXIV125.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൮൪ –

റത്ത് ലോകരും ആയുധം ധരിച്ചു, കോയിലകത്തിൻ
പടിക്കലും പാൎത്തു. അതുകണ്ടു മങ്ങാട്ടച്ചൻ "ഇവർ
തമ്മിൽ വെട്ടിമരിച്ചു, സ്വരൂപവും മുടിക്കും" എന്നു
കണ്ടു അവരുടെ മുമ്പിൽ ചെന്നു, കാൎയ്യബോധം വ
രുത്തി, ഇടൎച്ചയും തെളിയിച്ചു, ലോകർ തമ്മിൽ കൈ
പിടിപ്പിച്ചു "തൊഴുതു വാങ്ങിപ്പോയി കൊൾവിൻ
എന്നാൽ നിങ്ങൾക്ക് എന്നേക്കും കൂലിച്ചേകമൎയ്യാദ
യായി നിൽക്കും" എന്നു മങ്ങാട്ടച്ചൻ പറഞ്ഞു, രാജാ
വിൻ തിരുമുമ്പിൽനിന്നു ലോകരെക്കൊണ്ടു അവ്വ
ണ്ണം വേലയും ചെയ്യിപ്പിച്ചു. പിന്നെ ലോകരുമായി
ട്ട് പല നിലത്തും കളിയും ഒലേരി പാച്ചിൽ ഇങ്ങി
നെയും നടത്തി തുടങ്ങി. ശേഷം ആയമ്പാടി കോ
വിലകത്ത് തമ്പുരാട്ടിയായിരിക്കുന്ന അമ്മയെ വാഴ്ച
കഴിച്ചു. ൫ കൂറു വാഴ്ചയും ൫ കോയിലകവും ചമെച്ചു,
പരദേവതമാരെയും കുടിവെച്ചു. അവ്വണ്ണം തന്നെ ഇ
ടവാഴ്ചക്കൂറ്റിലേക്ക് "൫ കൂറു വാഴ്ചയായി നടത്തി കൊ
ള്ളു" എന്നു വാളും പുടവയും കൊടുത്തു "തണ്ടും പ
ള്ളിച്ചാനെയും പെണ്ടികളേയും മുന്നിത്തളിയും ചി
രുത വിളിയും അകമ്പടി സ്ഥാനവും ചെയ്തു കൊ
ള്ളൂ" എന്നു കല്പിച്ചു കൊടുത്തിരിക്കുന്നു കുന്നിന്നു കോ
നാതിരി.


൨. കോഴിക്കോട്ട് നഗരം കെട്ടിയതു.

അതിന്റെ ശേഷം കോഴിക്കോട്ട് വേളാപുറത്തു
കോട്ടയും പണിതീൎത്തു, അറയും തുറയും അടക്കി, ആ
ലവട്ടവും വെഞ്ചാമരവും വീശിപ്പൂതും ചെയ്തു. [കിഴ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/88&oldid=185818" എന്ന താളിൽനിന്ന് ശേഖരിച്ചത്