താൾ:CiXIV125.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൮൩ –

ദേവന്നു നെയ്യമൃതം മുട്ടാതെ കഴിച്ചു കൊള്ളു" എന്നു
കല്പിച്ചു; ലോകരേയും ബോധിപ്പിച്ചു, കാരണരെ
കല്പിക്കയും, ചെയ്തു. ശേഷം ൧0000വും രാജാവും ത
മ്മിൽ വഴക്കം ചെയ്തു. അവൎക്ക് ഓരോരു സ്ഥാനവും
മേനിയും അവകാശവും കല്പിച്ചു. തന്റെ ചേകവ
രാക്കി ചേകവും കല്പിച്ചു, അച്ചന്നും ഇളയതിന്റെയും
കുടക്കീഴ് വേലയാക്കി, പേരൻപിലാക്കീഴ് യോഗം ഒ
രുമിച്ചു കൂട്ടം ഇരുത്തി, അച്ചനും ഇളയതും നിഴൽ
തലക്കൽ ചെന്നു നിഴൽ ഭണ്ഡാരവും വെച്ചു, തിരു
വളയനാട്ടു ഭഗവതിയെ നിഴൽപരദേവതയാക്കി, രാജാ
വിന്റെയും ലോകരുടെയും സ്ഥാനവും മേനിയും പ
റഞ്ഞു, കോട്ടനായന്മാരെ വരുത്തി, കൂട്ടവും കൊട്ടി
കുറിച്ചു പാറനമ്പിയെ കൊണ്ടു പള്ളിപ്പലക വെപ്പി
ച്ചു ലോകൎക്കു ശിലവിന്നും നാളും കോലും കൊടുപ്പാ
ന്തക്കവണ്ണം കല്പിച്ചു. മേല്മൎയ്യാദയും കീഴ്മൎയ്യാദയും അ
റിവാൻ മങ്ങാട്ടച്ചൻ പട്ടോലയാക്കി എഴുതി വെച്ചു,
ലോകൎക്ക് പഴയിട പറവാനും എഴുതി വെച്ചു. അ
ങ്ങിനെ ലോകരും വാഴ്ചയും കൂടി ചേൎന്നു ൧0000വും
൩000വും ൩0000വും അകത്തൂട്ട് പരിഷയും പൈയ
നാട്ടിങ്കര ലോകരും കൂടി നാടു പരിപാലിച്ചിരിക്കും
കാലം ഇടവാഴ്ചയും നാടുവാഴ്ചയും തമ്മിൽ ഇടഞ്ഞു.
ഇടവാഴ്ചക്കൂറ്റിൽ പക്ഷം തിരിഞ്ഞ വടക്കും പുറത്തേ
ലോകരും നാട്ടുവാഴ്ചക്കൂറ്റിലേ പക്ഷം തിരിഞ്ഞ കിഴ
ക്ക് പുറത്തേലോകരും തമ്മിൽ വെട്ടിൽക്കൊല്ലിപ്പാന്ത
ക്കവണ്ണം കച്ചിലയും കെട്ടി, ചന്ദനവും തേച്ചു, ആ
യുധം ധരിച്ചു, വടക്കമ്പുറത്ത് ലോകർ താമൂരി കോ
യിലകത്ത് കടന്ന് മരിപ്പാൻ വരുമ്പോൾ, കിഴക്കമ്പു

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/87&oldid=185817" എന്ന താളിൽനിന്ന് ശേഖരിച്ചത്