താൾ:CiXIV125.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൮൨ –

ട്ടത്തിൽ നമ്പിയാരും, നാരങ്ങോളി നമ്പിയാരും, പോ
ൎക്കാട്ടുശ്ശേരി നമ്പിയാരും, ചെമ്പറ്റകുറുപ്പും ൩000 നാ
യരും, കാവിൽ ഭഗവതിയും; ഇങ്ങിനെ കവിയടക്കം.

അങ്ങിനെ അടക്കം ചെയ്തതിന്റെ ശേഷം താ
മൂതിരിപ്പാട്ടിലേ വലിയതമ്പുരാൻ മേനോക്കി ഏറ
നാട്ട് വാഴ്ചയാക്കി പാതി കോയ്മയും ൫000 നായരേയും
കല്പിച്ചു, "പൊറളാതിരിയുടെ കോയ്മ നടത്തി കൊ
ൾക വേണ്ടും" എന്നു പ്രഭാകരകൂറ്റിൽ കിഴിന്നിയാ
റെ (കീഴുന്നീർ മേനോക്കിയെ?) കൈ പിടിച്ചു "ഒള്ളൂർ
പോലൂർ, തലകൊല്ലത്തൂർ, ചേളന്നൂർ എന്നിങ്ങിനെ
൪ മുക്കാൽവട്ടം ക്ഷേത്രത്തിങ്കൽ ദേവനേയും ദേവസ്വ
വും രക്ഷിച്ചു കിഴിന്നിയാൎക്ക് സംബന്ധമുള്ള ഇല്ലങ്ങളും
ഭവനങ്ങളും പരിപാലിച്ചു, ശേഷം ഒന്നിന്നു പാതി
ഓളം ഇടവാഴ്ചക്കൂറായി നടത്തി കൊള്ളൂ" എന്നു ക
ല്പിച്ചു "ഏറനാട്ട് മേനോനെന്നു" തിരുനാവൊഴിഞ്ഞു
മിരിയ്ക്കുന്നു. കുന്നലകോനാതിരി രാജാവു, നായകിയാ
ൎക്ക് വാഴ്ചസ്ഥാനങ്ങളും "കോഴിക്കോട്ട് തലച്ചെണ്ണോർ"
എന്നു പേരും കല്പിച്ചു, വാളും പുടവയും കൊടുക്കയും
ചെയ്തു. —ശേഷം വടക്കും പുറത്ത് ലോകർ ഇണക്കം
ചെയ്യാതെ പോർ തിരിഞ്ഞു നിന്നു: "നാട്ടിൽ ൟ
കോയ്മ നടത്തി എങ്കിൽ നമ്മുടെ പെണ്ണും പിള്ളക്കും
അടുക്കും ആചാരവും നീതിയിൻ നിലയും ഏറക്കുറ
വു വന്നുപോം" എന്നു ചൊല്ലിയ നേരം: "നാട്ടിൽ വ
ഴിപിഴ വന്നു പോകാതെ കോയ്മ നടത്തുവാൻ തളി
യിൽ ദേവൻ എന്നു കല്പിച്ചു. ദേവനെ സമക്ഷത്തി
റക്കി കോവിൽ ഇരുത്തൂ" തലച്ചെണ്ണോർ എന്ന് ക
ല്പിച്ചു "നാട്ടിൽ വഴിപിഴെക്ക് വരും മുതൽ തളിയിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/86&oldid=185816" എന്ന താളിൽനിന്ന് ശേഖരിച്ചത്