താൾ:CiXIV125.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൮൧ –

കടന്നെഴുന്നെള്ളുകയും ചെയ്തു. [നീരാട്ട്കുളിക്ക് എ
ഴുന്നെള്ളുമ്പോൾ, ആയിരംനായർ കോട്ട വളഞ്ഞ
പ്രകാരം അറിഞ്ഞിട്ട് വേഗേന കോട്ടെക്കുള്ളിൽ എ
ഴുന്നെള്ളി, മേനോക്കിയെയും ചാലപ്പുറത്ത് നായകി
യെയും തിരുമുമ്പിൽ വരുത്തി: നിങ്ങൾ ഇരിവരും മു
മ്പിനാൽ പറഞ്ഞത് സത്യം തന്നെ എന്നു നമുക്ക
വഴിപോലെ ബോധിക്കയും ചെയ്തു. മരിക്കയോ രാജ്യം
ഒഴിഞ്ഞു പോകയൊ വേണ്ടു എന്നു നിങ്ങൾ വിചാ
രിച്ചു പറയേണം എന്നരുളിച്ചെയ്താറെ: യുദ്ധം ചെ
യ്തു രാജാവ് മരിക്കുമ്പോൾ, ഞങ്ങൾ കൂട മരിക്കേണ്ടി
വരും എന്നു കല്പിച്ചു, മാനവിക്രമന്മാരോട് യുദ്ധം
ചെയ്തു ജയിപ്പാൻ പണിയാകുന്നു; അതുകൊണ്ടു രാ
ജ്യം ഒഴിഞ്ഞു പോകുന്നത് നല്ലതാകുന്നു എന്നുണ
ൎത്തിച്ചാറെ: നമ്മുടെ ലോകരെ കൂട്ടിവരുത്തി, യുദ്ധം
ചെയ്യിച്ചു നില്ക്കകയും വേണം. അപ്പോൾ ഞാൻ വേ
ഷം മാറി പൊയ്ക്കൊള്ളുന്നതുമുണ്ടു. അപ്രകാരം ചെ
യ്തു. പൊറളാതിരി കോട്ട ഒഴിഞ്ഞു പോകയും ചെയ്തു].

പൊറളാതിരി രാജ്യഭ്രഷ്ടനായി യുദ്ധത്തിൽ തോ
റ്റു പുറപ്പെട്ടു ചെന്നു, ആ സ്വരൂപത്തിങ്കൽ വിശ്വ
സിച്ചിട്ടുള്ള കോലത്തിരിയെ കണ്ടാറെ, മുഖ്യസ്ഥാന
ത്തിന്നു മുക്കാതം നാടും ൩000 നായരെയും കൊടുത്തു
നാട്ടടി എന്ന (അടിയോടി) പേർ കൊടുത്തിരുത്തുക
യും ചെയ്തു. ആ വംശമത്രേ കടുത്തനാട്ട് തമ്പുരാ
നാകുന്നതു. കുറുമ്പിയാതിരി രാജാവുടെ സംവാദത്താ
ൽ കോലത്തിരികൊടുത്തിരിക്കുന്നു പൊറളാതിരി രാ
ജാവിന്നു: കടത്തനാടു മുക്കാതം വഴിനാടും, പുതിയ
കോയിലകത്തു വാഴുന്നോലും, ഇളങ്കുളം കുറുപ്പും, തോ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/85&oldid=185815" എന്ന താളിൽനിന്ന് ശേഖരിച്ചത്