താൾ:CiXIV125.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

–൭൫ –

ണ്ടതിനു യാത്ര ഭാവിച്ചു ഒരുങ്ങി ഇരിക്കുമ്പോൾ ശീത
പ്പനി പിടിച്ചു വലഞ്ഞതിന്റെ അനന്തരം, മലയാ
ളത്തിലേ രാജാക്കന്മാൎക്ക് കത്തുകളോടും കൂടി പറ
ഞ്ഞ രാജാവെ പുത്രരോടും കൂട പുറപ്പെടീച്ചതിന്റെ
ശേഷം, താജുദ്ദീൻ കഴിഞ്ഞു താനുണ്ടാക്കിയ പള്ളിയി
ൽ തന്നെ മറ ചെയ്കയും ചെയ്തു. ആ രാജാവു പെരു
മാളുടെ മുദ്രയും എഴുത്തുകളും എടുത്തു ഭാൎയ്യാപുത്രാ
ദികളോടും കൂടി ൨ കപ്പലിലായി കയറി ഓടിയപ്പോൾ
ഒരു കപ്പൽ മധുരയുടെ തൂക്കിലെത്തി നാലാം മകനാ
യ തകയുദ്ദീനും മറ്റും ഇറങ്ങി പള്ളിയും മറ്റും എടു
ത്തു പാൎക്കയും ചെയ്തു. മറ്റേ കപ്പൽ കൊടുങ്ങല്ലൂരിൽ
എത്തി, രാജസമ്മതത്താലെ അവിടെ ഒരു പള്ളി ഉ
ണ്ടാക്കിച്ചു, മുഹമ്മതകാദിയായ്പാൎത്തു. ൩ആമത് കൊ
യിലാണ്ടിക്ക് സമീപം കൊല്ലത്തു പള്ളി: അസൻകാ
ദി, ൪. മാടായിപ്പള്ളി അബിദുറഹമാൻകാദി, ൫ വാ
ക്കന്നൂർപള്ളി, ഇബ്രാഹീംകാദി, ൬. മൈക്കളത്ത്പള്ളി:
മൂസ്സകാദി, ൭. കാഞ്ഞരോട്ട് : മാലിക്കകാദി, ൮. ശിരവു
പട്ടണത്തു പള്ളി : ശിഹാബുദ്ദീൻകാദി, ൯. ധൎമ്മപട്ട
ണത്തുപള്ളി : ഉസൈൻകാദി, ൧൦. പന്തലാനിയിൽ
പള്ളി : സൈദുദ്ദീൻകാദി, ൧൧. ചാലിയത്തു : സൈനു
ദ്ദീൻകാദി. ഇങ്ങിനെ അറവിൽ നിന്നു കൊണ്ടുവന്ന
കരിങ്കല്ല് ഓരോന്നിട്ട് ൧൧ പള്ളികളെ എടുത്തു, രാജാ
വും മറ്റും വന്നു മലയാളത്തിൽ എല്ലാടവും ദീൻ ന
ടത്തിച്ചു സുഖമായിരിക്കുമ്പോൾ, ദീനം പിടിച്ചു കഴി
ഞ്ഞു. കൊടുങ്ങല്ലൂർ പള്ളിയിൽ തന്നെ മറ ചെയ്കയും
ചെയ്തു. പെരുമാളുമായി കാണുമ്പോൾ നെവിക്ക്
൫൭ വയസ്സാകുന്നു.)


7*

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/79&oldid=185809" എന്ന താളിൽനിന്ന് ശേഖരിച്ചത്